entertainment

പ്രസവ ശേഷവും വയറില്‍ നിന്നും കൈ എടുക്കാതെ സൗഭാഗ്യ, കമന്റുമായി ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് അര്‍ജുന്‍ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ ഡാന്‍സ് സ്‌കൂള്‍ ഇപ്പോള്‍ സൗഭാഗ്യയും അര്‍ജുനും ചേര്‍ന്നാണ് നടത്തുന്നത്. ജീവിതത്തിലേക്ക് ആദ്യ കണ്മണി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. സുദര്‍ശനയെന്നാണ് മകള്‍ക്ക് ദമ്പതികള്‍ നല്‍കിയ പേര്.

സിസേറിയനിലൂടെയാണ് സൗഭാഗ്യ കുഞ്ഞിന് ജന്മം നല്‍കിയത്. താന്‍ ഏറെ ഭയത്തോടെയാണ് സീസേറിയന് വേണ്ടി പോയതെന്നും എന്നാല്‍ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും നിസീമമായ സേവനം കൊണ്ട് മനോഹരമായി കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞുവെന്നും സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സിസേറിയന്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നിഷ്പ്രയാസം നൃത്തം ചെയ്യുന്ന വീഡിയോയും സൗഭാഗ്യ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മകള്‍ സുദര്‍ശനയ്‌ക്കൊപ്പം വീട്ടിലേക്ക് ആദ്യമായി എത്തിയപ്പോള്‍ തനിക്കായി അര്‍ജുനും കുടുംബവും ഒരുക്കിയ സ്വീകരണത്തിന്റെ വീഡിയോ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന്.

പ്രവസശേഷം ആശുപത്രിയില്‍ നിന്ന് ഇറങ്ങുന്നത് മുതലുള്ള രംഗങ്ങളും സൗഭാഗ്യ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വീല്‍ചെയറിലായാണ് സൗഭാഗ്യയെ കാറിന് അടുത്തേക്കെത്തിച്ചത്. താര കല്യാണായിരുന്നു സുദര്‍ശനയെ എടുത്തത്. വീല്‍ ചെയറിലായിരുന്നപ്പോഴും കാറില്‍ കയറാനായി എത്തിയപ്പോഴുമെല്ലാം സൗഭാഗ്യ വയറില്‍ കൈ ചേര്‍ത്ത് വെച്ചിരുന്നു. സൗഭാഗ്യയുടെ മടിയിലേക്ക് താരകല്യാണ്‍ കുഞ്ഞിനെ വെച്ച് കൊടുക്കുകയിയാരുന്നു.

സൗഭാഗ്യയെയും കുഞ്ഞിനെയും അര്‍ജുന്റെ സഹോദരന്‍ ബൊക്കയുമായാണ് സ്വീകരിച്ചത്. കുടുംബാംഗങ്ങള്‍ എല്ലാം കുഞ്ഞതിഥിയെ സ്വീകരിക്കാനായി എത്തിയിരുന്നു. ആരതിയുഴിഞ്ഞായിരുന്നു കുഞ്ഞതിഥിയെ സ്വീകരിച്ചത്. വെല്‍കം ഹോം ബേബിയെന്ന് തൊട്ടിലിന് അരികിലായി എഴുതിയിരുന്നു. ബലൂണുകളാലും മുറി അലങ്കരിച്ചിരുന്നു. വീട്ടിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.

വയറില്‍ കൈ ചേര്‍ത്ത് വെച്ചാണ് സൗഭാഗ്യ വീഡിയോയിലുട നീളം പ്രത്യക്ഷപ്പെട്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഇപ്പോഴും കുഞ്ഞ് വയറ്റിലുണ്ട് എന്ന ഓര്‍മയാണോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഓപ്പറേഷന്‍ അല്ലായിരുന്നോ, അതാണ് കൈ വയറില്‍ വെച്ചിരിക്കുന്നത്, കുലുങ്ങുമ്പോള്‍ വേദന കാണും അതായിരിക്കും വയറില്‍ കെവെച്ചത്. സിസേറിയന്‍ ആയതുകൊണ്ട് ഒരു ബലത്തിന് കൈവെച്ചതായിരിക്കും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

23 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

29 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

54 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago