മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് സൗബിന് സാഹിര്‍. ജാമിയയാണ് സൗബിന്റെ ഭാര്യ. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. ഒര്ഹാന് എന്നാണ് പേര്. കഴിഞ്ഞ ദിവസമായിരുന്നു ഒര്‍ഹാന്റെ ജന്മദിനം. മകന്റെ ജന്മദിനാഘോഷത്തില് നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില സൗബന്‍ പങ്കുവെയ്ക്കുകയും ചെയ്തു.
‘വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, നീ പല തരത്തില്‍ മാറുന്നു. എന്നാല്‍ ഈ ദിവസങ്ങളിലെല്ലാം ഒരു കാര്യം സത്യമായി തുടരുന്നു: നീ എല്ലായ്പ്പോഴും എന്റെ ഹൃദയമുള്ള കൊച്ചുകുട്ടിയായിരിക്കും. തുടക്കം മുതല്‍ തന്നെ നീ ചെയ്തതുപോലെ. സ്നേഹവും ചിരിയും ഒരുപാട് നന്മകളും നിറഞ്ഞ ഒരു ജീവിതകാലം നിങ്ങള്‍ക്ക് നേരുന്നു. ജന്മദിനാശംസകള് എന്റെ പ്രിയപ്പെട്ട ഓര്ഹാന്. ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു,’ സൗബിന് കുറിച്ചു.
2019 മെയ 10ന് ആയിരുന്നു സൗബിനും ഭാര്യയ്ക്കും ആണ് കുഞ്ഞ് പിറന്നത്. സൗബിന് സോഷ്യല്‍ മീഡിയയിലൂടെയാണ് അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. മകനുമൊത്തുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുമുണ്ട്.
കോഴിക്കോട് സ്വദേശിയായ ജാമിയയും സൗബിനും തമ്മിലുള്ള വിവാഹം 2017 ഡിസംബറില്‍ ആയിരുന്നു. ജാമിയയുടെ ആദ്യ വിവാഹത്തിലെ മകളെ കൂടാതെ സൗബിനും ജാമിയയ്ക്കും ഒരു ആണ്‍കുഞ്ഞ് കൂടെയുണ്ട്. മേയ് 10നാണ് താന്‍ അച്ഛനായ സന്തോഷം സൗബിന് ആരാധകരുമായി പങ്കുവച്ചത്.
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…