entertainment

റിസോർട്ടിലെ ഡാൻസറിൽ നിന്നും സീരിയലിലേക്ക്, ജീവിത കഥ വെളിപ്പെടുത്തി സൗമ്യ ഭാഗ്യനാഥൻ പിള്ള

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സൗമ്യ ഭാഗ്യനാഥൻ പിള്ള. സ്‌കിറ്റുകളിലൂം സജീവമാണ് താരം. അളിയൻസ് പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്. ലില്ലി എന്ന കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിക്കുന്നത്. സോഷ്യൽമീഡിയയിലും സജീവമാണ് സൗമ്യ. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ട് താരത്തിന്. സ്‌കിറ്റുകൾ ചെയ്താണ് താൻ ശ്രദ്ധ നേടിയതെന്ന് താരം പറഞ്ഞിരുന്നു. ഒരു റിസോർട്ടിൽ ഡാൻസറായും ജോലി ചെയ്തിരുന്നു. ടൂറിസ്റ്റുകൾക്ക് വേണ്ടി ഡാൻസ് ചെയ്യുകയായിരുന്നു ജോലി. നല്ല ശമ്പളമായിരുന്നു അന്ന് ലഭിച്ചത്. ആ സമയത്താണ് തനിക്ക് അളിയൻസിൽ അവസരം ലഭിച്ചതെന്നും സൗമ്യ പറഞ്ഞിരുന്നു.

തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ജീവിത പ്രതിസന്ധികളെക്കുറിച്ചും സൗമ്യ നടത്തുന്ന വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ഞങ്ങൾ നാല് പെൺമക്കളാണ്. സാധാരണയിൽ സാധാരണ കുടുംബമാണ്. ഞങ്ങൾ തമ്മിൽ വലിയ പ്രായ വ്യത്യാസമില്ല. എല്ലാവരും ഒരേ സമയത്ത് സ്‌കൂളിൽ പഠിച്ചിരുന്നവരാണ്. സ്‌കൂൾ തുറക്കുന്ന സമയത്തൊക്കെ അമ്മച്ചി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അമ്മച്ചി എങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചുവെന്നത് അതിശയമാണ്. സ്‌കൂളിൽ ഫീസടക്കുന്നവരുടെ ഏറ്റവും അവസാനത്തെ ലിസ്റ്റിൽ ഞാനുണ്ടാകും. സ്‌കൂൾ കാലത്ത് ഡാൻസിലൊക്കെ സമ്മാനങ്ങൾ ലഭിക്കുമായിരുന്നു” സൗമ്യ പറയുന്നു.

ആ സമയത്തെ ഏറ്റവും വലിയ വേദന കിടക്കാനൊരു വീടു പോലുമില്ല എന്നതായിരുന്നു. എല്ലാവർക്കും വീടുണ്ട്. ഞങ്ങൾക്ക് മാത്രമില്ല. ആലപ്പുഴയിൽ എവിടെ ഡാൻസ് മത്സരമുണ്ടോ അവിടെയൊക്കെ പോകുമായിരുന്നു. ആ ക്യാഷ് പ്രൈസ് ഞങ്ങളുടെ വീട്ടിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു. അപ്പുറത്തെ വീട്ടിൽ ഡാൻസിന്റെ തലേന്ന് വരെ പോയി നൂറ് രൂപ വരെ കടം ചോദിക്കും. നാളെ ഞാൻ ജയിക്കുമെന്നും അപ്പോൾ കൊടുക്കാമെന്നുമുള്ള വിശ്വാസമായിരുന്നു അതെന്നും സൗ്മ്യ പറയുന്നു.

ഒരു ദിവസം അഞ്ച് സ്ഥലത്തെ സമ്മാനം വാങ്ങിയിട്ടുണ്ട്. ട്രോഫിയൊക്കെ വീട്ടിലൊരു തട്ട് പോലെയാക്കി വച്ചിരുന്നു. ഒരു ദിവസം വീടിന്റെ ആ വശം ഇടിഞ്ഞു പോയി. അങ്ങനെ തന്നെ കുറേക്കാലം താമസിച്ചിട്ടുണ്ട്. ആരെങ്കിലും വീട്ടിൽ വരുമ്ബോഴൊക്കെ വിഷമമായിരുന്നു. വീടിന്റെ പണി സർക്കാരിൽ നിന്നും ലഭിച്ച തുക കൊണ്ടാണ് തുടങ്ങിയത്. ആ സമയത്ത് മറക്കാൻ പറ്റാത്ത ദിവസമാണ് വല്യച്ഛന്റെ വീടിന്റെ പെരവാസ്തു. ഞങ്ങൾ വീട് പണി തുടങ്ങിയ ശേഷം വീട് പണി തുടങ്ങിയവരാണ്. അന്ന് അവരുടെ വീട്ടിൽ നിന്നുമുള്ള പാട്ടും ബഹളവുമൊക്കെ കണ്ട് ഞാൻ കരഞ്ഞുവെന്നും സൗ്മ്യ പറയുന്നു.

ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച സമയം വീടുപണി മുടങ്ങി കിടന്ന സമയമാണെന്നാണ് സൗമ്യ പറയുന്നത്. ആ സമയത്ത് താൻ ഒരു ലോണെടുത്തുവെന്നും കഷ്ടപ്പെട്ട് ആ ലോൺ അടച്ചുവെന്നും സൗമ്യ പറയുന്നു. ഒരു റിസോർട്ടിൽ ഡാൻസറായും സൗമ്യ ജോലി ചെയ്തിരുന്നു. ടൂറിസ്റ്റുകൾക്കു വേണ്ടി ഡാൻസ് ചെയ്യുകയായിരുന്നു അവിടെ. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി സൗമ്യ കരുതുന്നത് അളിയൻസിലെത്തുന്നതാണ്. അതിന് ശേഷമാണ് വീടൊക്കെ വച്ചതും മോനെ വളർത്താനാകുന്നതുമെല്ലാം എന്നാണ് സൗമ്യ പറയുന്നത്.

ഏറ്റവും വലിയ ദുഃഖം എന്റെ അമ്മയുടെ അസുഖമാണ്. അത്രയും അമ്മ കഷ്ടപ്പെട്ടാണ് എന്റെ അമ്മ ഞങ്ങളെ വളർത്തിയത്. അമ്മ സ്ട്രഗിൾ ചെയ്ത അത്രയും ഞാനൊന്നും ചെയ്തിട്ടില്ലെന്നും സൗമ്യ പറയുന്നു. എന്നാൽ ഇന്ന് തങ്ങൾ നല്ല നിലയിൽ എത്തിയപ്പോൾ അതൊന്നും ആസ്വദിക്കാൻ പറ്റാത്ത അവസ്ഥയിലാണ് അമ്മയുള്ളതെന്ന് സൗമ്യ പറയുന്നു. അമ്മയെക്കുറിച്ച്‌ സംസാരിക്കവെ സൗമ്യ വികാരഭരിതയായി മാറുന്നുണ്ട്.

ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം പുറത്തേക്ക് ഇറങ്ങാൻ പോലും അമ്മക്ക് ഒരു മനസ്സില്ല. എങ്ങോട്ടേക്കും കൊണ്ടുപോകാൻ പോലും ആകില്ല. ഒരു സൈഡിൽ കൂടി സന്തോഷം തരുന്നുണ്ട് എങ്കിലും അല്ലാതെ ദുഖവും അതേപോലെയുണ്ടെന്നും സൗമ്യ പറയുന്നു. നിരവധി പേരാണ് സൗമ്യയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. താരത്തിന്റെ ജീവിതം കൂടുതൽ വിജയമായി മാറട്ടെ എന്നാണ് അവർ പറയുന്നത്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

7 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

8 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

24 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

32 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

33 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago