national

ഇസ്രയേല്‍-പലസ്തീന്‍ രാഷ്ട്ര വെറിക്ക് മലയാളിയായ ഇര; സൗമ്യയുടെ മൃതദേഹം ഡല്‍ഹിയില്‍ ഏറ്റുവാങ്ങി

ഗാസ മുനമ്പിലെ പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഹമാസിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുഴുവന്‍ തെക്കന്‍ ഇസ്രായേലിന് നേരെ വന്‍തോതില്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് അഷ്‌ക ലോണില്‍ ഒരു മലയാളി ഉള്‍പ്പടെ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പരിക്കേല്‍ക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് ഇസ്രായേല്‍ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. അതേസമയം ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹി വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി. ഇസ്രയേലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും, ഡല്‍ഹി ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്‌സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു.

ഇന്ന് വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറും. കഴിഞ്ഞ എട്ടോളം വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന അടിമാലി സ്വദേശിനി സൗമ്യ അഷ്‌കലോണില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഭര്‍ത്താവുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആക്രമണം ഉണ്ടായത്. പൊതുപ്രവര്‍ത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളുമായ സതീശന്റെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ.

തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച ഗാസ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള പോരാട്ടത്തില്‍ ഇസ്രായേല്‍ പ്രദേശത്ത് നൂറുകണക്കിന് റോക്കറ്റുകളാണ് പതിച്ചത്. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച അല്‍ അഖ്‌സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദശാബ്ദങ്ങളായി തുടരുന്ന ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും വഷളായത്. ഇതിന് പിന്നാലെ തന്നെ ഇരുകൂട്ടരും ശക്തമായ വ്യോമാക്രമണം ആരംഭിച്ചിരുന്നു.

2014 ന് ശേഷം ഇസ്രയേലും പാലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നത് ഇതാദ്യമായാണ്. വ്യോമാക്രമണം കടുക്കുന്നതിനിടെയാണ് കരയുദ്ധത്തിനുമുള്ള തയ്യാറെടുപ്പുകള്‍ ഇസ്രയേല്‍ ശക്തമാക്കിയിരിക്കുന്നത്. സൈന്യം ഇതുവരെ ഗാസയിലേക്ക് കടന്നുകയറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ് ലൈന്‍ തുറന്നിരുന്നു. +972549444120 എന്ന നമ്ബറില്‍ അടിയന്തര സഹായങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ജാഗ്രതാനിര്‍ദ്ദേശത്തോടൊപ്പം, എംബസ്സി നിര്‍ദേശപ്രകാരം പ്രാദേശിക ഭരണകൂടം പുറപ്പെടുവിക്കുന്ന സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കണം. ഹെല്‍പ് ലൈന്‍ നമ്ബര്‍ ലഭ്യമായില്ലെങ്കില്‍ cons1.telaviv@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ സന്ദേശമയക്കം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എംബസ്സി തയാറാണെന്ന് അവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തദ്ദേശീയ ഭരണസമിതികള്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷണമെന്നും, അനാവശ്യയാത്രകള്‍ ഒഴിവാക്കി സേഫ് ഷെല്‍ട്ടറുകള്‍ക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി അറിയിച്ചു.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

12 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

12 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

28 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

37 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

38 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago