Categories: kerala

പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസിനെ സസ്‌പെന്‍ഡ് ചെയ്തു, സൗമ്യ മരിച്ചതറിയാതെ സജീവ് ഇന്ന് നാട്ടില്‍ എത്തും

വള്ളികുന്നത്ത് പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ കാക്കനാട് വാഴക്കാല നെയ്തേലില്‍ എന്‍ എ അജാസിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്കാണ് ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും എസ്പി ഉത്തരവിട്ടു.

സൗമ്യയെ തീക്കൊളുത്തുന്നതിനിടെ സാരമായി പൊള്ളലേറ്റ അജാസിന്റെ നില കൂടുതല്‍ മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന് മരുന്നുനല്‍കി രക്തസമ്മര്‍ദം ഉയര്‍ത്താന്‍ സാധിക്കാതിരുന്നതിനാല്‍ ഡയാലിസിസ് ചെയ്യാന്‍ സാധിച്ചില്ല. ശരീരത്തില്‍ നീര്‍ക്കെട്ടും ഏറിയിട്ടുണ്ട്.

നാഡിമിടിപ്പ് കുറഞ്ഞുവരുന്നുണ്ട്. ഇടയ്ക്കിടെ ബോധക്ഷയവുമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ന്യൂമോണിയ ബാധിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. തനിക്ക് മരിച്ചാല്‍ മതിയെന്നാണ് പ്രതി ഐ സി യു വില്‍വെച്ച് സഹപ്രവര്‍ത്തകരോടു പറഞ്ഞത്.

സൗമ്യയുടെ മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് സജീവ് ലിബിയയിലെ ജോലിസ്ഥലത്തുനിന്നു ബുധനാഴ്ച വൈകീട്ടോടെ മാത്രമേ എത്തൂ. ലിബിയയില്‍നിന്നു പുറപ്പെട്ട സജീവ് ചൊവ്വാഴ്ച തുര്‍ക്കിയിലെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. സജീവ് നാട്ടിലെത്തിയശേഷം വ്യാഴാഴ്ച രാവിലെ സൗമ്യയുടെ ശവസംസ്‌കാരം നടക്കും.

അജാസ് ജോലിചെയ്തിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനില്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍പരിശോധന നടത്തി. അജാസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് നേരിട്ടു തിരക്കി.

സൗമ്യവധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകള്‍ ചെങ്ങന്നൂര്‍ ഡിവൈ എസ്പി യുടെ പരിധിയിലെ എസ്‌ഐ മാര്‍ക്കു വീതിച്ചുനല്‍കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍, ഫോണ്‍വിവരങ്ങള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവ ശേഖരിക്കാനുള്ള ചുമതലയാണ് ഇങ്ങനെ നല്‍കിയിരിക്കുന്നത്. ആലുവ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജാസിനെ സസ്‌പെന്‍ഡ് ചെയ്തത്.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

6 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

8 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

22 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

24 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

54 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago