social issues

വിസ്മയക്ക് നീതി ലഭിച്ചെന്നു കരുതുന്നില്ല, സമൂഹം ഈ വിധി കൊണ്ട് ഒരു പാഠവും പഠിച്ചെന്നും കരുതുന്നില്ല, സൗമ്യ സരിന്‍ പറയുന്നു

വിസ്മയ കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഡോ. സൗമ്യ സരിന്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വിസ്മയയ്ക്ക് നീതി ലഭിച്ചുവെന്ന് ഞാന്‍ കരുതുന്നില്ലെന്ന് സൗമ്യ പറയുന്നു. സമൂഹം ഈ വിധി കൊണ്ട് ഒരു പാഠവും പഠിച്ചെന്നും ഞാന്‍ കരുതുന്നില്ലെന്നും അവര്‍ കുറിച്ചു.

കല്യാണം കഴിപ്പിച്ചയക്കുക എന്നാല്‍ പടിയടച്ചു പിണ്ഡം വക്കല്‍ അല്ല. അതല്ല, കല്യാണം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മകളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഇല്ല എന്നാണ് ചിന്ത എങ്കില്‍ നിങ്ങളെ അച്ഛനമ്മമാര്‍ എന്ന് തികച്ചു വിളിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ആദ്യം സ്വയം മകള്‍ക്ക് നീതി കൊടുക്കുക. അങ്ങിനെ ചെയ്താല്‍ പിന്നീട് നീതിക്ക് വേണ്ടി കൂടുതല്‍ വാതിലുകള്‍ നിങ്ങള്‍ക്ക് മുട്ടേണ്ടി വരില്ല. നിങ്ങള്‍ മകള്‍ക്ക് കൊടുക്കാത്ത നീതി ഈ സമൂഹം തരും എന്ന് പ്രതീക്ഷിക്കരുത്! പിന്നെ, മകന്‍ ആയാലും മകള്‍ ആയാലും പോയാല്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രം ആണ്. സമൂഹത്തിന് ഒരു ചുക്കും സംഭവിക്കില്ല. അതുകൊണ്ട് ചില തീരുമാനങ്ങള്‍ എടുക്കുമ്പോ സമൂഹത്തോട് ‘ ജാവോ ‘ എന്ന് പറയുന്നതാകും അഭികാമ്യം.- സൗമ്യ കുറിച്ചു.

സൗമ്യ സരിന്റെ വാക്കുകള്‍, വിസ്മയക്ക് നീതി ലഭിച്ചെന്നു ഞാന്‍ കരുതുന്നില്ല. സമൂഹം ഈ വിധി കൊണ്ട് ഒരു പാഠവും പഠിച്ചെന്നും ഞാന്‍ കരുതുന്നില്ല. ഇനി ഒരച്ഛനമ്മമാര്‍ക്കും ഈ അവസ്ഥ വരില്ലെന്നും ഞാന്‍ കരുതുന്നില്ല. കാരണം ഈ വിധിയോടെ ഇവിടെ ഒന്നും അവസാനിക്കുന്നില്ല. ഒന്നും മാറുന്നില്ല എന്നത് കൊണ്ട് തന്നെ. ഇവിടെ സംഭവിച്ചത് രണ്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ്. ഒരു കുടുംബത്തിന് മകളുടെ ജീവന്‍ നഷ്ടപ്പെട്ടു. മറ്റേ കുടുംബത്തിന് മകന്റെ ജീവിതവും. അത്രേ ഉള്ളു. നമുക്ക് വേണ്ടത് മാറ്റങ്ങള്‍ ആണ്. അടിമുടി മാറ്റങ്ങള്‍. അതൊരിക്കലും ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് സംഭവിക്കില്ലായിരിക്കാം. എങ്കിലും ഒരു തുടക്കമെങ്കിലും വേണ്ടേ?!

1. കല്യാണം എന്നത് ജീവിക്കാന്‍ ഓക്‌സിജന്‍ വേണം എന്നത് പോലെ ഒരു ജീവന്‍ രക്ഷ ഉപാധി അല്ല എന്നത് നമ്മുടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മനസ്സിലാക്കണം. അവരെക്കാള്‍ മുമ്പേ അവരുടെ അച്ഛനന്മാരും! പ്രായപൂര്‍ത്തി ആയാല്‍ ഇതൊക്കെ മക്കളുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കുക. അവര്‍ മാനസികമായും ശാരീരികമായും ഒരു വിവാഹബന്ധത്തിന് ഒരുക്കമായാല്‍ മാത്രം അതിനെ പറ്റി അവരുമായി ചര്‍ച്ച ചെയ്തു ഒരു തീരുമാനം എടുക്കുക. മക്കളെ കല്യാണം കഴിപ്പിക്കുന്നത് നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി ആവരുത് എന്ന് ചുരുക്കം! 2. സമ്പാദിച്ച കാശ് മക്കളുടെ കല്യാണത്തിന് ധൂര്‍ത്തടിക്കാതെ, സ്ത്രീധനം കൊടുക്കാന്‍ ചേര്‍ത്ത് വെക്കാതെ, അവരെ അവരാഗ്രഹിക്കുന്നത്ര പഠിപ്പിക്കാന്‍ ഉപയോഗിക്കണം. മുകളില്‍ പറഞ്ഞ ഓക്‌സിജന്‍ പോലെ ജീവിക്കാന്‍ പ്രധാനമാണ് ഒരു ജോലിയും വരുമാനവും എന്ന് അവരെ മനസ്സിലാക്കിപ്പിക്കുക. സാമ്പത്തിക ഭദ്രത, അഥവാ സ്വന്തം ആവശ്യങ്ങള്‍ക്ക് ഒരുത്തന്റെ മുമ്പിലും കൈനീട്ടേണ്ട ഗതികേട് ഇല്ലാത്ത അവസ്ഥ, അതാണ് നമ്മുടെ മക്കള്‍ക്ക് നമ്മള്‍ കൊടുക്കേണ്ട ഏറ്റവും വലിയ ‘സ്ത്രീധനം’.

3. കല്യാണമാലോചനകള്‍ വരുമ്പോള്‍ സ്ത്രീധനം എന്ന വാക്ക് ഉച്ചരിച്ചവന്റെ മുഖത്തു നോക്കി ‘ ഗെറ്റ് ഔട്ട് ഹൌസ് ‘ എന്ന ഒരൊറ്റ ഡയലോഗ് കാച്ചുക. അച്ഛനമ്മമാര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ആ കര്‍മം പെണ്‍മക്കള്‍ക്കും നിര്‍വഹിക്കാവുന്നതാണ്. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ആട്ടുമ്പോള്‍ ലവലേശം ദയ പാടില്ല! 4. കല്യാണം കഴിച്ചു കൊടുത്തതിന് ശേഷം ആണ് ഇത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ തല പൊക്കുന്നതെങ്കില്‍, കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, മകളുടെ ജീവന് ആപത്തുണ്ടെന്ന് അവള്‍ ഒരു ചെറിയ സൂചന എങ്കിലും എപ്പോഴെങ്കിലും തന്നിട്ടുണ്ടെങ്കില്‍, വീട്ടിലേക്ക് വിളിച്ചോണ്ട് പോരുക. ബാക്കി ഒക്കെ നമുക്ക് പിന്നെ ആലോചിക്കാം അല്ലാതെ ഇതൊക്കെ നാട്ടു നടപ്പാണെന്നും നീ ഒന്ന് അഡ്ജസ്‌റ് ചെയ്യൂ എന്നുമൊക്കെ മകളെ ഉപദേശിച്ചാല്‍ പിന്നീടുള്ള ജീവിതം ഇങ്ങനെ കോടതി കയറി ഇറങ്ങി തീര്‍ക്കാം.

കല്യാണം കഴിപ്പിച്ചയക്കുക എന്നാല്‍ പടിയടച്ചു പിണ്ഡം വക്കല്‍ അല്ല. അതല്ല, കല്യാണം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മകളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഇല്ല എന്നാണ് ചിന്ത എങ്കില്‍ നിങ്ങളെ അച്ഛനമ്മമാര്‍ എന്ന് തികച്ചു വിളിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ആദ്യം സ്വയം മകള്‍ക്ക് നീതി കൊടുക്കുക. അങ്ങിനെ ചെയ്താല്‍ പിന്നീട് നീതിക്ക് വേണ്ടി കൂടുതല്‍ വാതിലുകള്‍ നിങ്ങള്‍ക്ക് മുട്ടേണ്ടി വരില്ല. നിങ്ങള്‍ മകള്‍ക്ക് കൊടുക്കാത്ത നീതി ഈ സമൂഹം തരും എന്ന് പ്രതീക്ഷിക്കരുത്! പിന്നെ, മകന്‍ ആയാലും മകള്‍ ആയാലും പോയാല്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രം ആണ്. സമൂഹത്തിന് ഒരു ചുക്കും സംഭവിക്കില്ല. അതുകൊണ്ട് ചില തീരുമാനങ്ങള്‍ എടുക്കുമ്പോ സമൂഹത്തോട് ‘ ജാവോ ‘ എന്ന് പറയുന്നതാകും അഭികാമ്യം!

4. പല കാരണങ്ങള്‍ കൊണ്ട് പെണ്മക്കളെ തിരിച്ചു സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ ധാരാളം നമുക്ക് ചുറ്റും ഉണ്ട്. ആഗ്രഹമുണ്ടെങ്കില്‍ പോലും. പലപ്പോഴും സാമ്പത്തികം തന്നെ ആകും കാരണം. ആ കാര്യങ്ങള്‍ കൊണ്ട് ആ പെണ്‍കുട്ടികള്‍ ജീവിതം മുഴുവന്‍ നരകിച്ചു തീര്‍ക്കണം എന്നത് എന്ത് നീതിയാണ്?! ഇതില്‍ നമ്മുടെ സര്‍ക്കാരിനും ഉത്തരവാദിത്തം ഇല്ലേ? ഇങ്ങനെ ഉള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി പുനരധിവാസ പ്ലാനുകള്‍ ഉണ്ടാക്കണം. അവര്‍ക്ക് ഭയമില്ലാതെ വന്ന് നില്ക്കാന്‍, ഒരു കൈത്തൊഴില്‍ പഠിക്കാന്‍, സ്വയം സമ്പാദിക്കാന്‍ ഒക്കെ ഉള്ള ഒരവസരം നമ്മുക്ക് ഭരണസംവിധാനം ഒരുക്കി കൊടുക്കണം. അല്ലാതെ കാട്ടിക്കൂട്ട് നടപടികള്‍ അല്ല നമുക്ക് ആവശസരിന്‍

5. പിന്നെ അവസാനമായി പെണ്‍കുട്ടികളോട്, വിലയിട്ട് വാങ്ങാന്‍ വരുന്നത് ഏതു അംബാനി ആണെങ്കിലും ‘ പോടാ മത്തങ്ങത്തലയാ ‘ എന്ന് പറയാനുള്ള ആര്‍ജവം ജീവിതത്തില്‍ നേടിയെടുക്കുക. ആ ആത്മാഭിമാനബോധം മാത്രം മതി നിങ്ങള്‍ക്ക് മുന്നോട്ട് നടക്കാനുള്ള ശക്തിയും ഊര്‍ജവുമായി… ചിട്ടയായ ഒരുക്കങ്ങള്‍ക്കേ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കൂ. ഇവിടെ വേണ്ടത് വികാരപ്രകടനങ്ങള്‍ അല്ല, മറിച്ചു വിവേകപൂര്‍ണമായ തീരുമാനങ്ങള്‍ ആണ്! അല്ലാത്ത പക്ഷം നമുക്ക് ഗാലറിയില്‍ ഇരുന്നു തനിയാവര്‍ത്തനങ്ങള്‍ കണ്ട് കൊണ്ടിരിക്കാം!

Karma News Network

Recent Posts

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 second ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

14 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

16 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

53 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

58 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago