entertainment

കൊവിഡും ശസ്ത്രക്രിയയും കുഞ്ഞിനൊപ്പമുള്ള തിരക്കേറിയ ജീവിതവും, അത് നീക്കം ചെയ്യുകയല്ലാതെ വഴിയുണ്ടായിരുന്നില്ലെന്ന് സൗഭാഗ്യ

മലയാളികള്‍ക്ക് സുപരിചിതയായ സോഷ്യല്‍ മീഡിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. സുദര്‍ശന എന്നാണ് മകള്‍ക്ക് താരദമ്പതികള്‍ നല്‍കിയ പേര്. പ്രസവത്തിന് ശേഷം പെര്‍മനന്റ് ഹെയര്‍ ഫിക്‌സിങ്ങിന്റെ ഒരു വീഡിയോ സൗഭാഗ്യ പങ്കുവെച്ചിരുന്നു, ഒരു മാസം പിന്നിട്ടപ്പോള്‍ മുടി നീക്കുകയും ചെയ്തു. അതിന്റെ കാരണവും സൗഭാഗ്യ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ മുടിയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറയുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഭാഗ്യയുടെ പ്രതികരണം.

എന്റെ എക്സ്റ്റന്‍ഷന്‍ ഞാന്‍ ഇപ്പോള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. ആ നീണ്ട മുടിയില്‍ എന്നെ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു എന്ന് പലരും കമന്‍് ചെയ്തിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും. കൊവിഡും പെട്ടന്നുള്ള ശസ്ത്രക്രിയയും ഒരു കുഞ്ഞിനൊപ്പമുള്ള തിരക്കേറിയ ജീവിതവും ആയതിനാല്‍ മുടി നീക്കം ചെയ്യുക എന്നതല്ലാതെ എനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് എന്റെ ചെറിയ മുടിയോടെ തന്നെ എന്നെ ഇഷ്ടപ്പെടാന്‍ കഴിയുന്നുണ്ട്. എന്നാല്‍ നീണ്ട മുടി എന്ന എന്റെ സ്വപ്നത്തിനായി ആ മുടി ഞാന്‍ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. നീണ്ട മുടിയോടുള്ള പ്രണയം ഒരിക്കലും അവസാനിയ്ക്കുന്നില്ല.

ആ നീണ്ട മുടിയുള്ള മനോഹരമായ ഒരു മാസം എനിക്ക് സമ്മാനിച്ചതിന് സാലി പ്രജിത്തിന് നന്ദി. തീര്‍ച്ചയായും നിങ്ങളിലേക്ക് ഞാന്‍ മടങ്ങി വരും. എന്റെ എക്സ്റ്റന്‍ഷന്‍ നീക്കം ചെയ്യുന്നതിനായി ഒരാളെ ആശുപത്രിയിലേക്ക് അയച്ച സാലിയെ ഞാന്‍ ഈ നിമഷം അഭിനന്ദിയ്ക്കുന്നു. ഒരു കസ്റ്റമര്‍ക്ക് വേണ്ടി ആരും ഇത്രയ്ക്ക് ഒന്നും ചെയ്യില്ല. നീ എന്റെ ഹൃദയം കീഴടക്കി- എന്നാണ് സൗഭാഗ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Karma News Network

Recent Posts

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

8 mins ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

24 mins ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

54 mins ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

1 hour ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

2 hours ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

2 hours ago