kerala

സ്വപ്‌ന ഒരു പവര്‍ ബ്രോക്കറാണെന്ന് തിരിച്ചറിയാന്‍ വൈകി, ജാഗ്രത കുറവ് അല്ലെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ പരിചയപ്പെട്ടത് കോണ്‍സുലേറ്റില്‍ നിന്നാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തീര്‍ത്തും പ്രൊഫഷണല്‍ ആയ ബന്ധമാണ് സ്വപ്‌നയുമായി ഉണ്ടായിരുന്നതെന്നും സ്വപ്‌ന ഒരു പവര്‍ ബ്രോക്കറാണെന്ന് തിരിച്ചറിയാന്‍ വൈകിപോയത് പിഴവാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

‘സ്വപ്‌ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു. അത് മനസിലാക്കാതെ പോയി. അത് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടാതെ പോയി. മനസിലാക്കിയില്ലായെന്ന പിശക് ഉണ്ട്. സൗഹൃദത്തിന്റെ ജാഗ്രത കുറവ് അല്ല. കോണ്‍സുലേറ്റിലെ ഉദ്യാഗസ്ഥ എന്ന നിലയില്‍ പല കാര്യങ്ങളും പറയേണ്ടി വരും.’ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സ്വപ്‌ന സുരേഷിനെ കൂടുതലായി പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ശിവശങ്കറാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുവെന്നത് ഒഴിച്ചാല്‍ സ്വപ്‌ന എന്തെങ്കിലും സഹായം തന്നില്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ ഒരാള്‍ കൂടെയുള്ളപ്പോള്‍ തന്റെ സഹായം അവര്‍ക്ക് ആവശ്യമില്ലെന്നും പികെ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

തനിക്ക് ഇക്കാര്യത്തില്‍ കൃത്യമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ബന്ധുവാണെന്ന് ശിവശങ്കര്‍ ഒരിക്കല്‍ പറഞ്ഞത് അവരെ കൂടുതല്‍ വിശ്വസിക്കാന്‍ കാരണമായി. സന്ദീപിനേയും സരിത്തിനേയും പരിചയമില്ല. സന്ദീപിനെ കണ്ടിട്ട് പോലുമില്ല. സരിത്തിനെ ഒരു തവണ സ്വപ്‌നക്കൊപ്പം കണ്ടിരുന്നെങ്കിലും നേരിട്ട് പരിചയപ്പെട്ടിട്ടില്ല. ശ്രീരാമകൃഷ്ണന്‍ കൂട്ടിചേര്‍ത്തു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

5 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

5 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

5 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

6 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

6 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

7 hours ago