topnews

കേസ് അവസാനിപ്പിച്ച് ഒതുക്കാൻ നോക്കണ്ട, സ്പീക്കർ മാപ്പ് പറയണം, വ്യക്തമാക്കി എൻഎസ്എസ്

തിരുവനന്തപുരം : ഹൈന്ദവ വിരുദ്ധപരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രക്കെതിരായ കേസ് പിൻവലിച്ചാലും നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി എൻഎസ്എസ്. സ്പീക്കർ എ എൻ ഷംസീർ ഗണപതി ഭഗവാന് എതിരെ നടത്തിയ പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. കേസല്ല, വിശ്വാസമാണ് പ്രധാനമെന്നും എൻഎസ്എസ് വ്യക്തമാക്കി.

നാപജപയാത്രയ്‌ക്ക് എതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് എൻഎസ്എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്പീക്കർ തിരുത്തില്ലെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഎസ്എസിനെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്.

പ്രതിഷേധത്തിന് ഗൂഢാലോചനയില്ല, അക്രമങ്ങൾ ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പോലീസ് നടപടികളിൽനിന്ന് പിന്നാക്കംപോകാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച കൂടിയാലോചനകൾ പോലീസിന്റെ ഉന്നതതലത്തിൽ നടക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ കേസ് ഹൈക്കോടതിയുടേയും മജിസ്ട്രേറ്റ് കോടതിയുടേയും മുമ്പിലാണ്. അതുകൊണ്ടുതന്നെ കേസ് പിൻവലിക്കാൻ സാധിക്കില്ല. തുടർനടപടികളിൽ നിന്ന് പോലീസ് പിന്നോട്ട് പോയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

44 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago