kerala

റേഷന്‍ കടകളിലെ സെര്‍വര്‍ തകരാർ; വിതരണത്തിന് പ്രത്യേക സംവിധാനം, 7 ജില്ലകളില്‍ ഉച്ചവരെ, മറ്റ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം

സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി റേഷന്‍ വിതരണം അവതാളത്തിലാണെന്ന ആരോപണത്തിന് മറുപടിയുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷൻ വിതരണം സുഗമമായി നടക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ചിലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി ആരോപണമുന്നയിച്ച. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ഏഴ് ജില്ലകളില്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായിരിക്കും റേഷന്‍ വിതരണം ഉണ്ടാകുക. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതൽ 12 വരെയായിരിക്കും റേഷൻ കടകള്‍ പ്രവർത്തിക്കുക. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. സെര്‍വര്‍ തകരാർ പൂർണ്ണമായും പരിഹരിക്കുന്നതു വരെ ക്രമീകരണം ഉണ്ടാകും. സെർവര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായത്. സ്റ്റേറ്റ് ഡേറ്റാ സെന്‍ററുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്തത്. സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലെ തകരാറാണ് വിതരണത്തിന് തടസ്സമാകുന്നത്. വർഷങ്ങളായുള്ള ഈ സാങ്കേതിക പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് വ്യാപാരികൾ പലതവണ ആവശ്യപ്പെട്ടു. പക്ഷെ കാര്യമായ ഇടപെടൽ ഭക്ഷ്യവകുപ്പി‌ൽ നിന്ന് ഉണ്ടായില്ല.

Karma News Editorial

Recent Posts

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…

26 mins ago

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

29 mins ago

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

46 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

1 hour ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

1 hour ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

2 hours ago