topnews

സർക്കാർ വാഹനങ്ങൾക്ക് ഇനി മുതൽ പ്രത്യേക രജിസ്ട്രേഷൻ സീരീസ്

തിരുവനന്തപുരം. സർക്കാർ വാഹനങ്ങൾക്ക് ഇനി മുതൽ പ്രത്യേക രജിസ്ട്രേഷൻ സീരീസ്. വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്താനുള്ള ഗതാഗതവകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് കൈമാറി. കെഎൽ 99 സീരീസാണ് ഗതാഗതവകുപ്പിന്റെ നിർദേശത്തിലുള്ളത്.

കെഎൽ 99-എ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് നൽകാനാണ് നിർദേശം. കെഎൽ 99-ബി കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും കെഎൽ 99-സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും കെഎൽ 99-ഡി പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാറ്റിവെക്കണമെന്ന് ഗതാഗതവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.

ഇതിനായി മോട്ടോർ വാഹനചട്ടം ഭേദഗതിചെയ്യേണ്ടതുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് മോട്ടോർവാഹനവകുപ്പിന്റെ ശുപാർശ പരിഗണിച്ചത്. നയപരമായ തീരുമാനമായതിനാൽ മുഖ്യമന്ത്രിക്ക് കൈമാറാൻ തീരുമാനിച്ചു. സർക്കാർ വാഹനങ്ങളിൽ ബോർഡ് സ്ഥാപിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും. കേരളസർക്കാർ എന്ന ബോർഡ് വ്യാപകമായി സർക്കാരിതര വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

Karma News Network

Recent Posts

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

24 mins ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

56 mins ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

1 hour ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

2 hours ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

2 hours ago

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

2 hours ago