topnews

പരിസ്ഥിതിലോല മേഖല; വനംവകുപ്പ് പഠനം നടത്തും

സംസ്ഥാനത്തെ 23 സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിയാൽ ജനവാസ മേഖലയെ എങ്ങനെ ബാധിക്കും എന്നതു സംബന്ധിച്ചു വനംവകുപ്പ് പഠനം നടത്തും. വനം മേധാവി ബെന്നിച്ചൻ തോമസ് വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണു തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള റെക്കോർഡുകളും ഈ മാപ്പുകളും സമന്വയിപ്പിച്ച് ജനസാന്ദ്രതയും കെട്ടിടങ്ങളുടെ എണ്ണവും കണ്ടെത്തും.

പല സംരക്ഷിത പ്രദേശങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ തന്നെ ജനസാന്ദ്രത കൂടുതലായതിനാൽ പരിസ്ഥിതി ലോല പ്രദേശം ദീർഘിപ്പിക്കുന്നതിൽ നിന്നു കേരളത്തെ ഒഴിവാക്കണമെന്നു സുപ്രീംകോടതിയിൽ ആവശ്യപ്പെടാനാണ് ധാരണ. ഉപജീവനമാർഗമായ കെട്ടിടങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെയും കണക്ക് വേർതിരിച്ചെടുക്കാൻ നിർദേശം ഉയർന്നെങ്കിലും അതു തള്ളി. ഭൂമി സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടെങ്കിൽ മാത്രം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ നേരിട്ടു പരിശോധനയ്ക്ക് എത്തും.

ഡിജിറ്റൽ മാപ്പുകളുടെയും തദ്ദേശ, റവന്യു വകുപ്പുകളുടെയും സാങ്കേതിക സഹായത്തോടെ വനം ആസ്ഥാനത്തെ പ്രത്യേക സംഘമായിരിക്കും പഠനം നടത്തുക. തുടർന്നാണു റിമോട്ട് സെൻസിങ് ഏജൻസി, ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നു സാറ്റലൈറ്റ് മാപ്പുകൾ ശേഖരിക്കാൻ തീരുമാനിച്ചത്. 3 മാസത്തിനകം സുപ്രീം കോടതിയിൽ ചീഫ് ൈവൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് സമർപ്പിക്കും.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

4 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

5 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

5 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

6 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

6 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

6 hours ago