world

ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികള്‍ ഏറ്റുമുട്ടി; 129 പേര്‍ കൊല്ലപ്പെട്ടു

മലങ്. ഫുട്‌ബോള്‍ മത്സരത്തിനിടെ ഇന്തോനേഷ്യയില്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഇന്തോനേഷ്യയില്‍ ലീഗ് മത്സരത്തിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അരേമ എഫ്‌സിയും പെര്‍സേബായ സുരാബായ എഫ്‌സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ തമ്മില്‍ ഏറ്റ് മുട്ടല്‍ ഉണ്ടായത്. ഇന്തോനേഷ്യയിലെ ജാവയിലെ മലങ്ങിലാണ് സംഭവം നടന്നത്.

127 ഫുട്‌ബോള്‍ ആരാധകരം രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മത്സരത്തില്‍ വെച്ച് അരേമ എഫ്‌സി 3-2 ന് വിജയിച്ചതോടെയാണ് ആക്രമം ആരംഭിച്ചത്. തോറ്റ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം നടത്തുകയായിരുന്നു. കളിക്കളത്തിലേക്ക് ഇറങ്ങിയ ആരാധകര്‍ തമ്മില്‍ തല്ലിയതോടെ പോലീസ് നടപടി സ്വീകരിച്ചു. കണ്ണീർ വാതകം ഉള്‍പ്പെടെ പോലീസ് പ്രയോഗിച്ചതായിട്ടാണ് വിവരം.

സംഭവത്തില്‍ 200 അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഓക്ടോബര്‍ ഒന്ന് ശിനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ചുവപ്പും നീലയും ജഴ്‌സിയണിഞ്ഞ ആരാധകര്‍ സ്റ്റേഡിയത്തിലെ പോലീസിനോട് നേരിട്ട് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കി. 42500 പേര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് നടത്തുവാനുള്ള എല്ലാ മത്സരങ്ങളും മാറ്റി വെച്ചു.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

4 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

16 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

46 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

47 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago