topnews

പയ്യന്നൂർ കോടതിയിൽ മോദിക്കെതിരേ പ്രസംഗം, ഉദ്യോഗസ്ഥൻ കുടുങ്ങി

പയ്യന്നൂർ കോടതിയിൽ റിപ്പബ്ലിക് ദിനത്തിൽ ജുഡീഷ്യൽ ഓഫീസർ രാഷ്ട്രീയ പ്രസംഗം നടത്തിയതിനെതിരേ പരാതി. പയ്യന്നൂർ കോടതി ഹാളിൽ നടന്ന പരിപാടിയിൽ രാമക്ഷേത്രം നരേന്ദ്ര മോദി തുറന്നതിനെ വിമർശിക്കുകയാണ്‌. കൂടാതെ പാർലിമെന്റ് നരേന്ദ്ര മോദി ഉല്ഘാടനം ചെയ്തു എന്നതിനേയും വിമർശിച്ചു. നരേന്ദ്ര മോദിക്ക് പാർലിമെന്റ് ഉല്ഘാടനം ചെയ്യാനുള്ള അർ ഹത ഇല്ലെന്നും പ്രസിഡന്റാണ്‌ ചെയേണ്ടത് എന്നും വിമർശനം ഉന്നയിക്കുകയാണ്‌. ഗവർണ്ണറേയും വിമർശിക്കുന്നുണ്ട്

പയ്യന്നൂർ കോടതിയുടെ റിപ്പബ്ലിക് ദിന പരിപാടിയിൽ കേന്ദ്ര സർക്കാരിനെ വിമര്ശിച്ചു രാഷ്ട്രീയ പ്രസംഗം നടത്തിയ മുൻസിഫ് കോടതി ജൂനിയർ സുപ്രണ്ട് നാരായണൻകുട്ടി മനിയേരിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്റെ കണ്ണൂർ ജില്ലാ സ്റ്റാന്റിങ്ങ് കൗൺസിലും ലീഗൽ സെൽ സ്റ്റേറ്റ് കമ്മിറ്റി മെമ്പറും ആയ അഡ്വ. പി. പ്രേമരാജൻ ജില്ലാ ജഡ്ജിനു പരാതി നൽകി.

റിപ്പബ്ലിക് ദിനത്തിൽ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രിയെയും സർക്കാരിനെയും ഇകഴ്ത്തി കാട്ടുന്ന രീതിയിൽ പ്രസംഗിച്ചത് ചട്ട വിരുദ്ധവും ഗുരുതര അച്ചടക്ക ലംഘനവും ആണ് എന്ന് കാണിച്ചാണ് നടപടി ആവശ്യപ്പെട്ടു പരാതി നൽകിയത്. ജുഡീഷ്യൽ ഓഫീസർ പദവിയിൽ ഇരിക്കുന്നവർ ഇത്തരത്തിൽ കോടതിക്കുള്ളിൽ രാഷ്ട്രീയം പ്രസംഗിക്കുകയും പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനെയും ആക്രമിക്കുന്നതും സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമാണ്‌ എന്നും പരാതിയിൽ അഡ്വ പി. പ്രേമരാജൻ ചൂണ്ടിക്കാട്ടി

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

26 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

53 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago