topnews

ഭർത്താവിന്റെ രക്തത്തിൽ കുഞ്ഞ് വേണമെന്നാവശ്യം, കോവിഡ് രോ​ഗിയുടെ ബീജം ശേഖരിച്ചു

കോവിഡ് ബാധിച്ച് ​ഗുരുതാരവസ്ഥിയിലുള്ള ഭർത്താവിൽ കുഞ്ഞ് വേണമെന്ന യുവതിയുടെ ആവശ്യത്തിന് ഹൈക്കോടതിയുടെ അനുകൂലവിധി.
കൃത്രിമ ഗർഭധാരണത്തിനായി ഭർത്താവിന്റെ ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ ആവശ്യം കോടതി അം​ഗീകരിച്ചു. അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ച കോടതി ബീജം ശേഖരിക്കുന്നതിനായി വഡോദരയിലുള്ള ആശുപത്രിക്ക് നിർദേശം നൽകി.

ഒരുവർഷം മുമ്പാണ് യുവതി വിവാഹിതയായത്. ഭർത്താവിന് കോവിഡ് ബാധിച്ച് അവയവങ്ങൾ പലതും തകരാറിലാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതേതുടർന്ന് തനിക്ക് ഭർത്താവിന്റെ കുഞ്ഞിനെത്തന്നെ ഗർഭം ധരിക്കണമെന്ന് ഭാര്യ അറിയിച്ചു. ഐ.വി.എഫ്, എ.ആർ.ടി വഴി ബീജം ശേഖരിക്കണമെങ്കിൽ ദാതാവിന്റെ സമ്മതം ആവശ്യമാണെന്നാണ് നിയമം.

അതേസമയം, രോഗി അബോധാവസ്ഥയിലായതിനാൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ബീജം ശേഖരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുമതിയെത്തുടർന്ന് ബീജം ശേഖരിച്ച് ആശുപത്രിയിൽ സൂക്ഷിക്കാമെങ്കിലും തുടർനടപടികൾ ഹർജിയുടെ അന്തിമതീർപ്പിന് വിധേയമായിരിക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോടും ആശുപത്രി ഡയറക്ടറോടും കോടതി വിശദീകരണം തേടി.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

8 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

9 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

9 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

10 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

11 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

11 hours ago