entertainment

താര നിശ പൊളിഞ്ഞു, ഖത്തറിൽ മമ്മുട്ടിയും മോഹൻലാലും 120 നടീ നടന്മാരും ചതിക്കപ്പെട്ടു

ഖത്തറിൽ വൻ താര നിശ പൊളിഞ്ഞു. ടികറ്റിന്റെ പണവുമായി ചിലർ മുങ്ങി. സ്പോൺസർമാരും മുങ്ങി. മമ്മുട്ടിയും മോഹൻലാലും ഖത്തറിലെ സ്റ്റേജ് ഷോയ്ക്ക് എത്താൻ മിനിട്ടുകൾ ബാക്കി നില്ക്കേ സ്റ്റേഡിയം അധികൃതർ പൂട്ടിയിട്ടു. മമ്മുട്ടിയും മോഹൻലാലും അടക്കം 120 നടീ നടന്മാർ ഖത്തറിൽ പെരുവഴിയിലായി.,

മലയാള സിനിമാ താരങ്ങളുടെ ദോഹയില്‍ നടക്കേണ്ടിയിരുന്ന താരനിശ റദ്ദാക്കിയതിന് പിന്നില്‍ സ്‌പോണ്‍സര്‍മാരുടെ പിടിപ്പുകേടാണെന്ന് വിവരം. മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് താര നിശ സംഘടിപ്പിച്ചത്. അതേസമയം ഷോ നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അധികൃതര്‍ സ്റ്റേഡിയം പൂട്ടിയത്. സ്‌പോണ്‍സര്‍മാര്‍ സ്‌റ്റേഡിയത്തിന്റെ വാടക പോലും പൂര്‍ണമായി നല്‍കിയിരുന്നില്ലെന്നാണ് വിവരം.

താരനിശ നടത്താന്‍ ഖത്തര്‍ ഭരണകൂടത്തിന്റെ അനുമതിയും സ്‌പോണ്‍സര്‍മാര്‍ നേടിയിരുന്നില്ല. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ 120 നടിനടന്മാരാണ് റിഹേഴ്‌സലിനായി ദിവസങ്ങള്‍ ചെലവഴിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് കൊച്ചിയില്‍ പരിശീലനവും ആരംഭിച്ചിരുന്നു. എല്ലാവരും തന്നെ രണ്ട് ദിവസം മുമ്പ് ഖത്തറില്‍ എത്തുകയും ചെയ്തു. നാദിര്‍ഷ, ഇടവേള ബാബു, എം രഞ്ജിത് എന്നിവരായിരുന്നു ഷോയുടെ ഡയറക്ടര്‍മാര്‍.

പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്‌നമാണ് ഇന്ത്രയും വലിയ പ്രതിസന്ധികളിലേക്ക് നയിച്ചതെന്നാണ് വിവരം. സ്‌പോണ്‍സര്‍മാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ട്രാവല്‍ ഏജന്‍സികള്‍ തിരിച്ചുള്ള വിമാന ടിക്കറ്റുകള്‍ റദ്ദാക്കി. തുടര്‍ന്ന് നിര്‍മാതാക്കളാണ് ഇവരെ തിരിച്ചെത്തിച്ചത്. ടിക്കറ്റ് ലഭിക്കാത്തതും ഇരട്ടി നിരക്കും മൂലം പലരും ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും കേരളത്തിലേക്ക് തിരിച്ചെത്തുക.

ഷോ റദ്ദാക്കിയതോടെ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പത്ത് കോടിയോളം രൂപ പരിശീലനത്തിനും യാത്രയ്ക്കും മാത്രമായി ചെലവായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി ധനശേഖരണാര്‍ഥം അമ്മയുമായി ചേര്‍ന്ന് നടത്താനിരുന്ന പരിപാടിയാണ് മോളിവുഡ് മാജിക്.

അതേസമയം നഷ്ടം നികത്താന്‍ അമ്മ സംഘടന ഒരു സിനിമ ചെയ്യാമെന്ന് ധാരണയായിട്ടുണ്ട്. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് സിനിമ ചെയ്യാമെന്ന ധാരണ നേരത്തെ ഉണ്ടെങ്കിലും ഈ സംഭവത്തോടെ പ്രോജക്ട് ഉടന്‍ ആരംഭിക്കും. നിര്‍മാതാക്കള്‍ നാട്ടിലെത്തിയാല്‍ ഉടന്‍ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കും.

Karma News Network

Recent Posts

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

5 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

13 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

42 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago