kerala

സ്പ്രിങ്കളർ അഴിമതി,പിണറായിയുടെ മകൾ വീണയിലേക്കും, രാജ്യദ്രോഹ കേസിനു നീക്കവുമായി ബിജെപിയുടെ നീക്കം

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന സ്പ്രിങ്കളർ അഴിമതി വിവാദത്തിൽ പിണറായിയുടെ മകൾ വീണാ വിജയനും .സ്പ്രിങ്കളർ ഇടപാട് ഇന്ത്യക്കെതിരായ കുറ്റകൃത്യമോ. രാജ്യത്തേ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കക്ക് അടിയറവ് വയ്ച്ചത് രാജ്യത്തിനെതിരായ കുറ്റകൃത്യം എന്ന വിധത്തിൽ വൻ നീക്കം നടത്തി ബിജെപി. ഒരു വിദേശ രാജ്യത്തേ കമ്പിനിക്ക് രാജ്യത്തേ ജനങ്ങളുടെ വിവരങ്ങൾ ചോർത്തി നല്കുന്നത് രാജ്യ ദ്രോഹ കേസിനു തക്കതായ കാരണം ആകും എന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിനു പരാതി നല്കിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ പറയുന്നു.

പിണറായി മകളുടെ നേട്ടത്തിനായാണ്‌ ഇത്തരത്തിൽ ഒരു നീക്കവും അമേരിക്കൻ കമ്പിനിയുമായി ധാരണയും ഉണ്ടാക്കിയത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു. പിണറായിയുടെ മകൾക്കെതിരെ ആദ്യമായാണ്‌ ഇത്തരത്തിൽ ഒരു ആരോപണം ഉയരുന്നത്.വീണാ വിജയൻ ബാംഗ്ഗ്ലൂരിൽ ഐ.ടി.കമ്പിനി നടത്തുകയാണ്‌.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് കെ.സുധാകരൻ പിണറായിയുടേയും കോടിയേരിയുടേയും മക്കൾ എങ്ങിനെ കോടീശ്വരന്മാരായി എന്നും സ്റ്റാർ ഹോട്ടലിന്റെ ഉടമകൾ ആയെന്നും ചോദ്യം ഉന്നയിച്ചിരുന്നു. ബീഡിതെറുപ്പ് മാത്രം തൊഴിലാക്കിയ കുടുംബക്കാർക്ക് മറ്റൊരു പണി ഉണ്ടായത് രാഷ്ട്രീയം മാത്രമാണ്‌. എന്നിട്ട് എങ്ങിനെ ഇവരുടെ കുടുംബം കോടീശ്വരന്മാരായി വളർന്നു എന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ ചോദിച്ചിരുന്നു. ഇപ്പോൾ അതിനു സമാനമായ വലിയ ഒരു ആരോപണം ആണ്‌ ബിജെപി ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയന്റെ മകൾക്കായി ഉണ്ടാക്കിയ ധാരണകൾ ആണിതെന്ന് സംശയിക്കുന്നു എന്നാണ്‌ സ്പ്രിങ്ങളറിൽ ബിജെപിയുടെ ആരോപണം

Karma News Network

Recent Posts

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

8 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

8 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

9 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

10 hours ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

10 hours ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

11 hours ago