kerala

ബിഷപ്പ് ഫ്രാങ്കോ കേസില്‍ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം: സി.ലിസി വടക്കേല്‍

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടെന്ന് മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേല്‍. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന് സിസ്റ്റര്‍ ലിസി ആരോപിച്ചു.ഒറ്റപ്പെടുത്താനും സഭാ വിരോധിയായി ചിത്രീകരിക്കാനും മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടക്കുകയാണ്. സമ്മര്‍ദ്ദത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും ലോകത്താണ് ജീവിക്കുന്നത്. അതുകൊണ്ട് വിചാരണ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് സിസ്റ്റര്‍ ലൂസി വടക്കേല്‍ ആവശ്യപ്പെടുന്നത് . ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയത് ഉത്തമ ബോധ്യത്തോടെയാണെന്നും ലിസ്റ്റര്‍ ലൂസി വടക്കേല്‍ ആവര്‍ത്തിച്ചു. മാനസിക രോഗമുണ്ടെന്ന തരത്തില്‍ കോടതിയില്‍ മൊഴി മാറ്റി പറയണമെന്നാണ് സമ്മര്‍ദ്ദമെന്നും ലൂസി വടക്കേല്‍ പറഞ്ഞു.

തനിക്ക് ഒരു മാനസിക പ്രശ്‌നവുമില്ല. പണത്തിന്റെയും പ്രതാപത്തിന്റെയും സ്വാധീനത്തിന്റെയും സമ്മര്‍ദ്ദത്തില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും തന്നെപോലെയുള്ളവരെ ഈ സമ്മര്‍ദ്ദത്തില്‍ നിന്നു രക്ഷിക്കണമെന്നും കന്യാസ്ത്രീ പറയുന്നു.

ബിഷപ്പിനെതിരെ താന്‍ നല്‍കിയ മൊഴി ഉറച്ചബോധ്യത്തിലാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു. തന്റെ ഇവാഞ്ചലൈസേഷന്‍ സമൂഹത്തിലെ സഹോദരിമാരും മറ്റ് സഹോദരന്മാരും പരിചയക്കാരും വഴി തന്നെ ഫോണില്‍ വിളിച്ചും നേരില്‍ കാണുമ്ബോഴും ഒക്കെയാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. ബിഷപ്പിനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ വളരെയേറെ ഒറ്റപ്പെടല്‍ നേരിടുന്നു. അടുത്തകാലത്ത് തന്നെ കാണാന്‍ വന്ന ഒരു സ്ത്രീ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം നടത്തി. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഓര്‍ക്കാതെ ബിഷപ്പിനെതിരെ മൊഴി നല്‍കിയതാണെന്ന് കോടതിയില്‍ തിരുത്തിപറയണമെന്ന് ആവശ്യപ്പെട്ടു. ‘തലയ്ക്കിട്ട് കുത്തിയാല്‍ കുലത്തിനാണ് കേട്’ എന്ന് ഓര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ബിഷപ്പിനെതിരായ മൊഴി പിന്‍വലിക്കണം. അല്ലെങ്കില്‍ സഭ തകരും എന്നൊക്കെയാണ് അവര്‍ പറയുന്നത്. ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ശിക്ഷിക്കപ്പെടണം. ആ കന്യാസ്ത്രീക്ക് നീതി കിട്ടണം. നീതിപൂര്‍വ്വമായ വിചാരണ നടന്നാല്‍ ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. പണവും സ്വാധീനവും പ്രതാപവുംകൊണ്ട് മൊഴിമാറ്റിയാല്‍ ബിഷപ്പ് ശിക്ഷിക്കപ്പെടുമോ എന്നതില്‍ സംശയമുണ്ടെന്നും സി.ലിസി വടക്കേല്‍ കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരി കഴിഞ്ഞാല്‍ അടുത്ത പ്രധാന സാക്ഷികളില്‍ ഒരാളാണ് സി.ലിസി വടക്കേല്‍. തന്റെ സുവിശേഷ പ്രഘോഷത്തിന്റെ ഭാഗമായി നടത്തിയ കൗണ്‍സിലിംഗിലാണ് പരാതിക്കാരി സി.ലിസി വടക്കേലിനോട് പീഡനവിവരം തുറന്നുപറഞ്ഞത്.

Karma News Network

Recent Posts

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

18 mins ago

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

9 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

9 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

10 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

10 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

11 hours ago