entertainment

അമ്മ പോയിട്ടും ഒറ്റപ്പെട്ടുവെന്ന് തോന്നിയിട്ടില്ല, ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് വളരുന്നത്- കൽപ്പനയുടെ മകൾ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.
അമ്മയുടെയും സഹോദരിമാരുടെയും വഴിയെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് കൽപ്പനയുടെ മകൾ ശ്രീ സംഖ്യയും. ചെറിയമ്മ ഉർവ്വശിക്ക് ഒപ്പമാണ് താരപുത്രിയുടെ അരങ്ങേറ്റം. ഇപ്പോഴിതാ തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചും ‘അമ്മമാരെ’ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശ്രീസംഖ്യ.

തനിക്ക് മൂന്ന് അമ്മമാരാണെന്ന് ശ്രീസംഖ്യ പറയുന്നു. കൽപന, കലാരഞ്ജിനി, ഉർവ്വശി മൂന്ന് പേരും അമ്മമാരാണ്. എടുത്ത് പറയാനാണെങ്കിൽ കൽപനയുടെ മകളാണ. തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചും ശ്രീസംഖ്യ സംസാരിച്ചു. കുറച്ചുകൂടെ നേരത്തെ വെള്ളിത്തിരയിലേക്ക് പ്രതീക്ഷിച്ചിരുന്നു എന്ന് അവതാരകൻ പറയുമ്പോൾ ഞാൻ അങ്ങനെ പ്രതീക്ഷിച്ചിട്ടില്ലെന്നാണ് ശ്രീസംഖ്യയുടെ മറുപടി.

പഠിക്കാതെ ഒന്നിനും ഇറക്കില്ലെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. എങ്ങനെയെങ്കിലും പഠിച്ചേ പറ്റൂ എന്ന അവസ്ഥയിലായി.പിന്നീട് കോളേജൊക്കെ തീർത്ത് വന്നപ്പോഴേക്കും എനിക്ക് ഇനി പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ നാല് വർഷം ഞാൻ ഡ്രാമാ ക്ലാസും ട്രെയിനിങ്ങും ഒക്കെയായി പോയി. അതിനു ശേഷമാണ് ജയൻ സാറിന്റെ സിനിമ വരുന്നത്. കംഫർട്ടബിൾ ആയ സ്ക്രിപ്റ്റ് ആയിരുന്നു. അങ്ങനെയാണ് അത് ചൂസ് ചെയ്യുന്നത്. അതുകൊണ്ടാണ് സിനിമയിലേക്ക് വരാൻ താമസിച്ചത്’, ശ്രീസംഖ്യ പറഞ്ഞു.

‘മുൻപ് കിസാ എന്നൊരു സിനിമ പ്രഖ്യാപിച്ചിരുന്നു. അത് ആയിട്ടില്ല. അത് ഭാവിയിൽ വന്നേക്കാം. ഷൂട്ട് ഒന്നും നടന്നിട്ടില്ല. ആദ്യമായി അഭിനയിക്കുന്നത് ജയൻ സാറിന്റെ ഈ സിനിമയിൽ തന്നെയാണ്. എല്ലാ പിന്തുണയുമായി അമ്മമാർ ഒപ്പമുണ്ട്. ബിഹൈൻഡ് സ്‌ക്രീനിൽ എനിക്ക് എല്ലാ പിന്തുണയും തന്ന് വല്യമ്മ കാർത്തു (കലാരഞ്ജിനി) ഒപ്പമുണ്ടായിരുന്നു. ഓൺ സ്‌ക്രീനിൽ ചെറിയമ്മയായ പൊടിയമ്മയും (ഉർവ്വശി) ഉണ്ട്. ഒപ്പം അഭിനയിച്ചവർ എല്ലാവരും പരിചയക്കാരായിരുന്നു. അതുകൊണ്ട് ഒരു ടെൻഷനും ഉണ്ടായിരുന്നില്ല. വളരെ കംഫർട്ടബിൾ ആയിരുന്നു. അവരെല്ലാം ഒരു പുതുമുഖ താരത്തെ പോലെ എന്നെ സഹായിച്ചു’, താരപുത്രി പറഞ്ഞു.

‘ഞാൻ ചെറുപ്പം മുതൽ കേട്ടുവളർന്നത് സിനിമയെ കുറിച്ചാണ്. എല്ലാം പോസിറ്റീവായ കാര്യങ്ങളായിരുന്നു. സെറ്റിൽ ഒന്നും അങ്ങനെ കൊണ്ടുപോയിട്ടില്ല. എങ്കിലും ഇതിലേക്ക് വരണമെന്ന ആഗ്രഹം വന്നിരുന്നു. ഡോക്ടറാവാതെ ഡോക്ടറായും മറ്റുമൊക്കെ അഭിനയിക്കാമല്ലോ വ്യത്യസ്തമായ അഥാപാത്രങ്ങൾ എന്നതാണ് എനിക്ക് സിനിമയിലേക്ക് വരാൻ പ്രചോദനമായത്’, ശ്രീസംഖ്യ പറഞ്ഞു.

ചെറുപ്പത്തിൽ അമ്മ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നെങ്കിലും ഒരിക്കലും മിസ് ചെയ്തിട്ടില്ലെന്നും ശ്രീസംഖ്യ പറയുകയുണ്ടായി. ‘എന്റെ അമ്മുമ്മയാണ് എന്നെ വളർത്തിയത്. ഈ ജെനെറേഷനിലെ മക്കൾ, ഞങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു. അതുകൊണ്ട് ഈ അമ്മമാർ ഇല്ലാത്തതൊന്നും ഞങ്ങൾക്ക് ഒരു മൈൻഡേ അല്ല. സ്‌കൂളിൽ പോവുക, വഴക്കുണ്ടാക്കുക, കഴിക്കാൻ വല്ലതും കിട്ടുക, ഇതൊക്കെ മാത്രമാണ് ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത്

‘ഇവർ വരുമ്പോൾ, ആ വന്നോ എന്ന് മാത്രം. അതിൽ കൂടുതൽ മര്യാദ ഒന്നും കൊടുക്കൽ ഇല്ലായിരുന്നു. പിന്നീട് ഇവർ വലിയ ആളുകളാണെന്ന് ഞങ്ങൾക്ക് മനസിലായി എങ്കിലും മിസ് ചെയ്യുന്നുണ്ടായിരുന്നില്ല. അങ്ങനെ ഒരു വിഷമവും ഉണ്ടായിട്ടില്ല. ഇവർ ഷൂട്ടിന് പോവുകയാണ് എന്നൊക്കെ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഇവരെ സിനിമയിൽ കാണുന്നത് സന്തോഷമായിരുന്നു. സ്‌കൂളിൽ ഒക്കെ പോയി, കൂട്ടുകാരോടൊക്കെ പറയുന്നത് സന്തോഷമായിരുന്നു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago