കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
വിഷയത്തില്‍ ബിജെപി ഫ്ളാറ്റുടമകള്ക്കൊപ്പമാണെന്നും ഇത്രയും ആളുകളെ പെരുവഴിയിലിറക്കിവിടുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
ഫ്ലാറ്റുടമകള്‍ക്ക് നഗരസഭ നല്കിയ നോട്ടീസ് കാലാവധി നാളെ അവസാനിക്കാനിരിക്കെ സമരം ശക്തമാക്കാനാണ് തീരുമാനം. ശനിയാഴ്ച മുതല്‍ നഗരസഭക്ക് മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. കുടിയൊഴിപ്പിക്കലിനെതിരെ ഫ്ലാറ്റുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജിയും ഫയല്‍ ചെയ്യും.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നിയമോപദേശം തേടിയിരുന്നു. ഈ മാസം 23ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഹാജരാകും. കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിച്ച് കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാകാനാണ് സര്‍ക്കാര്‍ ശ്രമം.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…