topnews

മക്കൾക്ക്‌ വിഷം നൽകി ജീവനൊടുക്കാൻ ശ്രമിച്ച 26കാരി മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു. കുന്നുമുകൾ തടത്തരികത്തു വീട്ടിൽ ഇരുപത്തയാറുകാരിയായ ശ്രീജയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മക്കൾക്ക് ശ്രീജ വിഷം നൽകിയത്. മക്കളായ ജ്യോതിക (9), ജ്യോതി (7 ), അഭിനവ് (മൂന്നര) എന്നിവർക്കും വിഷം നൽകിയിരുന്നു. കുട്ടികൾ തിരുവനന്തപുരം എസ് എ ടിയിൽ ചികിത്സയിലാണ്. മൂത്ത കുട്ടിയുടെ നില ഗുരുതരമാണ്.

കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് ബിജു പൂനയിൽ ടയറ് കടയിലെ ജീവനക്കാരനാണ്. ഇയാളുമായി പിണങ്ങി കഴിയുകയാണ് ശ്രീജ എലി വിഷം ആണ് നൽകിയത് എന്നാണ് പ്രാഥമിക നിഗമനം. മധുരപലഹാരങ്ങളിലും, ശീതളപാനീയങ്ങളും വിഷം കലർത്തിയാണ് കുട്ടികൾക്ക് ശ്രീജ നൽകിയത്.

വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്രശാലയിലെ ജീവനക്കാരിയാണ്. ശ്രീജയുടെ ഒപ്പം ശ്രീജയുടെ അമ്മയും താമസിക്കുന്നുണ്ട്. വൈകിട്ട് അവശതയിലായ ആയ ശ്രീജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടികൾക്കും വിഷം നൽകിയതായി ശ്രീജ നൽകിയ വിവരത്തിന്റ അടിസ്ഥാനത്തിൽ കുട്ടികളെയും എസ് ഐ ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

8 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

9 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

9 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

10 hours ago