entertainment

ഞങ്ങള്‍ക്ക് സംരക്ഷണ അമ്മായിയെ ആവശ്യമില്ലെന്നു ജമാഅത്തെ ഇസ്ലാമിക്കാരന്‍, മറുപടി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര

മുസ്ലീം സമുദായത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച ശ്രീജ നെയ്യാറ്റിന്‍കരയ്ക്ക് എതിരെ വിമര്‍ശനം. തനിക്ക് ലഭിച്ച് വിമര്‍ശന പോസ്റ്റ് പങ്കുവെച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അവര്‍. തനിക്ക് ഒരേ ഒരു രാഷ്ട്രീയ ശത്രുവാണുള്ളത് അത് ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്ന സംഘപരിവാര്‍ ആണ് എന്ന് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ശ്രീജ പറയുന്നു.

കുറിപ്പ് ഇങ്ങനെ, ‘ഇത് നിങ്ങളെ കുറിച്ചാണ് കേട്ടോ പറയുന്നത്’ എന്ന അടിക്കുറിപ്പോടെ ഒരു മനുഷ്യന്റെ സ്‌ക്രീന്‍ ഷോട്ട് ഒരു സുഹൃത്ത് വാട്‌സാപ്പില്‍ അയച്ചു തന്നു …. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു … ‘ഞങ്ങള്‍ക്ക് സംരക്ഷണ അമ്മായിയെ ആവശ്യമില്ല’….( ജമാഅത്തെ ഇസ്ലാമിക്കാരനാണ് ) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില മുസ്ലീങ്ങളില്‍ നിന്ന് സമാനമായ സ്വഭാവത്തില്‍ പലതും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട് … കഴിഞ്ഞ ദിവസം ഒരുവന്‍ എന്നെ മെന്‍ഷന്‍ ചെയ്ത് വിളിച്ചിട്ട് എഴുതിയത് ഞാന്‍ മുസ്ലിങ്ങളിലേക്ക് നുഴഞ്ഞു കയറരുത് എന്നാണ് … വേറൊരുവന്‍ എന്നെ മുസ്ലീങ്ങളുടെ ഇമാം എന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് കണ്ടു …. മുന്‍പും ഞാന്‍ ഈയിടത്തില്‍ പ്രസ്തുത വിഷയത്തെ കുറിച്ച് പലതവണ എഴുതിയിട്ടുണ്ട്… എന്നാലും പ്രത്യേക സാഹചര്യത്തില്‍ ഒരു തുറന്നെഴുത്ത് അനിവാര്യമാണെന്ന് തോന്നുന്നു ….

ഒന്നാമതായി എനിക്ക് പറയാനുള്ളത് എനിക്ക് കേരളത്തിലെ ഏതെങ്കിലും മുസ്ലീം വിഭാഗങ്ങളുമായോ സംഘടനകളുമായോ യാതൊരു ഔദ്യോഗിക ബന്ധങ്ങളും ഇല്ലെന്നതാണ് രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായി പലരോടും യോജിക്കുകയും വിയോജിക്കുകയും ചെയ്യാറുണ്ട് …. പലരും രാഷ്ട്രീയ ബോധമില്ലായ്മയുടെ ഫലമായി തെറ്റിദ്ധരിച്ചിരിക്കുന്നത് ഞാന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി എന്തോ ഔദാര്യം ചെയ്യുന്നു എന്നാണ് സത്യസന്ധമായി പറയട്ടെ ഔദാര്യം എന്നല്ല യാതൊന്നും ഞാന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി എന്നല്ല ആര്‍ക്കു വേണ്ടിയും ചെയ്യുന്നില്ല … ചെയ്തിട്ടുമില്ല …ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല …. ഔദാര്യം എന്ന വാക്കിലുള്‍ച്ചേര്‍ന്നിരിക്കുന്ന അര്‍ത്ഥം എനിക്ക് തീരെ ചേര്‍ന്ന് നില്‍ക്കാനും കഴിയില്ല അത് മറുപക്ഷത്ത് നില്‍ക്കുന്ന എന്തിനേയും അപമാനിക്കുന്നതിന് തുല്യമാണ് …. എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അത് എന്നെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിച്ചവരെ മാത്രമാണ് …

അപമാനിക്കപ്പെ ട്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ആ ഒരൊറ്റ നിമിഷം കൊണ്ട് അവരോടതുവരെയുണ്ടായിരുന്ന സകല സ്‌നേഹവും ഞാന്‍ പോലുമറിയാതെ ഹൃദയം ചോര്‍ത്തിക്കളയും … അഥവാ ജീവിതത്തില്‍ ആരോടും ഔദാര്യം ചെയ്യാനോ തിരിച്ചു വാങ്ങാനോ ആഗ്രഹിക്കാത്ത ഒരാളാണ് ഞാന്‍ എനിക്കത് അപമാനമാണ്…. ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും എന്റെ രാഷ്ട്രീയമാണ് അത് മുസ്ലീങ്ങള്‍ക്കോ മാറ്റാര്‍ക്കെങ്കിലും വേണ്ടിയോ അല്ല ….എനിക്ക് വേണ്ടിയാണ് അത് മുസ്ലീങ്ങള്‍ക്ക് വേണ്ടി എന്ന് ആര്‍ക്കെങ്കിലും തോന്നുന്നത് സംഘ പരിവാറിന് എതിരായത് കൊണ്ടാണ് … ഞാന്‍ സംഘ പരിവാറിനെ എതിര്‍ക്കുന്നതിന്റെ അടിസ്ഥാന കാരണം എന്റെ രാഷ്ട്രീയം ഫെമിനിസമായതു കൊണ്ടും ഞാന്‍ സമത്വമെന്ന ആശയത്തില്‍ വിശ്വസിക്കുന്നത് കൊണ്ടും ജാതീയതയ്ക്കെതിരെ നിലകൊള്ളുന്നതു കൊണ്ടുമാണ് …. ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിനെതിരെ നില്‍ക്കുന്ന ഞാന്‍ ആ പ്രത്യയ ശാസ്ത്രത്തിന്റെ ഇരകളായ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള സകലരേയും സ്‌നേഹിക്കുന്നു…. അത് ഞാന്‍ അവരോട് കാണിക്കുന്ന ഔദാര്യമല്ല എന്റെ രാഷ്ട്രീയമാണത് …. മാനവികതയുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന എനിക്ക് മനുഷ്യരോടുള്ള സ്‌നേഹം എന്നാല്‍ ഔദാര്യമല്ല അതൊരു രാഷ്ട്രീയ നിലപാടാണ് ….

ഏതെങ്കിലും മുസ്ലീങ്ങളെ കൂടെ നിര്‍ത്താനോ അവരുടെ പിന്തുണ കിട്ടാന്‍ വേണ്ടിയോ ഞാന്‍ ഒന്നും ചെയ്തിട്ടില്ല … കാരണം മുസ്ലീങ്ങളുടെ എന്നല്ല ആരുടെയെങ്കിലും പിന്തുണ കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത്…. എനിക്ക് രാഷ്ട്രീയ സമാധാനം കിട്ടാന്‍ വേണ്ടിയാണ് … ഒരു ലക്ഷത്തിനടുത്ത് മനുഷ്യര്‍ ഫോളോ ചെയ്യുന്ന എന്റെ ഐ ഡിയില്‍ നിന്ന്, പതിനായിരക്കണക്കിന് മനുഷ്യര്‍ ലൈക്ക് ചെയ്തിരിക്കുന്ന ഫേസ് ബുക്ക് പേജില്‍ നിന്ന് മുസ്ലീങ്ങള്‍ ഉള്‍പ്പെടെ സകലരും ഇറങ്ങി പോയാലും രാഷ്ട്രീയം പറയാന്‍ എനിക്കത് തടസമേയല്ല …. ലൈക്കും ഷെയറും കമന്റ്‌റും എന്റെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഒന്നല്ല ….

ഒരു മുസ്ലീം സ്വത്വപരമായി നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഒരിക്കലും ഒരു അമുസ്ലിം സ്ത്രീയായ എനിക്ക് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കഴിയില്ല എന്നെനിക്ക് ബോധ്യമുണ്ട് ….. അപ്പോഴും കഴിയുന്നിടത്തോളം ആ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യേണ്ടതുണ്ട് എന്ന് തന്നെ ഞാന്‍ കരുതുന്നു ….അതിന് എനിക്കെന്റെ മുസ്ലീമോ ദലിതോ അല്ലാത്ത ഫെമിനിസ്റ്റ് സ്വത്വം തടസമല്ല …

മുസ്ലീം പക്ഷ രാഷ്ട്രീയം പറയുന്നു എന്ന് കരുതി എന്നെ മുസ്ലീങ്ങള്‍ പിന്തുണയ്ക്കണം എന്നോ വിശ്വസിക്കണം എന്നോ ഞാന്‍ ഒരിടത്തും ഒരിക്കലും പറഞ്ഞിട്ടില്ല ഫാസിസ്റ്റ് കാലത്ത് സ്വന്തം നിലനില്‍പിന് തന്നെ വെല്ലുവിളി നേരിടുന്ന മുസ്ലീങ്ങള്‍ എന്നെ പിന്തുണയ്ക്കണം എന്ന് പറയാന്‍ മാത്രം രാഷ്ട്രീയ വിഡ്ഢിയല്ല ഞാന്‍ … സ്ത്രീ എന്ന നിലയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇരയായ ഞാന്‍ അതേ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്ലീങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നു അത്രേയുള്ളൂ ഞാനും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം … അതേ ചേര്‍ന്ന് നില്‍പ് എനിക്ക് മറ്റു പലരോടും ഉണ്ട് ദലിതരോടുണ്ട് ക്വീര്‍ മനുഷ്യരോടുണ്ട് തൊഴിലാളികളോടുണ്ട് സ്ത്രീകളോടുണ്ട് അവരാരും എന്നെ സംരക്ഷണ അമ്മായിയായി വിലയിരുത്തിയിട്ടില്ല … അതെന്റെ രാഷ്ട്രീയമായേ വിലയിരുത്തിയിട്ടുള്ളൂ …ആ രാഷ്ട്രീയത്തില്‍ കൈകടത്താന്‍ ഒരാള്‍ക്കും അവകാശമില്ല അഥവാ ഞാന്‍ മുസ്ലീങ്ങളുടെ എന്നല്ല ഒരു കൂട്ടരുടേയും സംരക്ഷണ അമ്മായി അല്ല എന്നര്‍ത്ഥം …

ഒരു മത വിശ്വാസി പോലും അല്ലാത്ത ഞാന്‍ എങ്ങനെയാണ് നിങ്ങളുടെ രക്ഷക വേഷം കെട്ടുന്നത് …?മത വിശ്വാസികളില്‍ നല്ലൊരു ശതമാനം പേരും അംഗീകരിക്കാത്ത ക്വീര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഞാന്‍ എങ്ങനെയാണ് മുസ്ലീങ്ങളുടെ ഇമാം ആകുന്നത് ..? സ്ത്രീയുടെ ശരീരം അവളുടെ സ്വാതന്ത്ര്യം ആണെന്ന് നിലപാടുള്ള ഫെമിനിസ്റ്റായ ഞാന്‍ എങ്ങനെയാണ് നിങ്ങളുടെ സംരക്ഷക ചമയുക? എന്റെ ഈ നിലപാടുകളൊക്കെ എപ്പോഴെങ്കിലും മറച്ചു വച്ച് ഞാന്‍ നിങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

ഫാസിസ്റ്റ് ഇന്ത്യയില്‍ അപരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് മുസ്ലീങ്ങള്‍ എന്ന രാഷ്ട്രീയ ബോധത്തില്‍ നിന്നാണ് ഞാന്‍ മുസ്ലിം പക്ഷ രാഷ്ട്രീയം പറയുന്നത് അതിനെനിക്ക് ഒരു മുസ്ലീമിന്റെയും സമ്മത പത്രം ആവശ്യമില്ല …ആ രാഷ്ട്രീയം നിങ്ങള്‍ അംഗീകരിക്കണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല …. നിങ്ങളുടെ ഒരു സൈബര്‍ ആക്രമണങ്ങള്‍ക്കും നുണ പ്രചാരണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും എന്നെ ആ രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിപ്പിക്കാനുമാകില്ല … എനിക്ക് ഒരേ ഒരു രാഷ്ട്രീയ ശത്രുവാണുള്ളത് അത് ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്ന സംഘപരിവാര്‍ ആണ് ….. ബാക്കി സകലരോടും യോജിക്കാവുന്നിടത്തൊക്കെ യോജിക്കണം എന്നതാണ് നിലപാട് …

ഇനി മറ്റൊന്ന് കൂടെ … ദേ കണ്ടില്ലേ മുസ്ലീങ്ങള്‍ക്ക് വേണ്ടി പേനയുന്തുന്ന ശ്രീജയെ മുസ്ലീങ്ങള്‍ തന്നെ അറഞ്ചം പുറഞ്ചം തെറി വിളിക്കുന്നു എന്ന് മോങ്ങി നടക്കുന്ന സംഘികളോടാണ് നിങ്ങളുടെ വെള്ളം എന്റെ അടുക്കളയ്ക്കുള്ളിലെ അടുപ്പില്‍ തിളപ്പിക്കാന്‍ നോക്കരുത് … അത് തിളയ്ക്കില്ല എന്ന് മാത്രമല്ല അതില്‍ ഞാന്‍ മണ്ണ് വാരിയിടുകയും ചെയ്യും …. അപ്പോള്‍ ശരി ?

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

13 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

18 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

44 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago