entertainment

വയ്യാതെ വരുമ്പോൾ വോയിസ് റെസ്‌റ്റെടുക്കും, ഐസ്ക്രീമിന്റെ കാര്യത്തിൽ കോംബ്രമൈസ് ചെയ്യില്ല- ശ്രീജ രവിയും മകളും

മലയാള സിനിമയിലേയും തമിഴ് സിനിമയിലേയും മുൻനിര ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ശ്രീജ രവി. ഡബ്ബിങ് മാത്രമല്ല, അഭിനയത്തിലും ശ്രീജ തന്റെ കഴിവ് തെളിയിച്ചു. വരനെ ആവശ്യമുണ്ട് എന്ന സുരേഷ് ഗോപി ചിത്രത്തിൽ കുക്കറമ്മ എന്ന കഥാപാത്രവുമായും ശ്രീജ എത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം ഇപ്പോൾ മകൾ രവീണ രവിയും തെന്നിന്ത്യയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റായി എത്തിയിരിക്കുകയാണ്. ശരീരത്തിന് പ്രായമാകുമ്പോഴും ശ്രീജയുടെ മനസ്സിനും ശബ്ദത്തിനും ഇന്നും ചെറപ്പമാണ്. എന്നാൽ അമ്മയും മകളും ഒരേപോലെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.
കുറഞ്ഞ സമയത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് രവീണയും ശ്രദ്ധേയമായി. ഇപ്പോള്‍ തങ്ങളുടെ ഡബ്ബിങ്ങ് മുന്നൊരുക്കങ്ങളെക്കുറിച്ച് പറയുകയാണ് താരം. ഒരുപാട് ആളുകള്‍ നിരന്തരം ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. തണുത്ത സാധനങ്ങള്‍ കഴിക്കാന്‍ പറ്റുമോ, വോയിസ് റെസ്‌റ്റൊക്കെ എങ്ങനെയാണ്? സത്യത്തില്‍ ഐസ്‌ക്രീം കഴിക്കാതിരിക്കാന്‍ തീരെ പറ്റാത്ത ഒരാളാണ് താനെന്ന് പറയുകയാണ് രവീണ രവി.

ഞാനും അമ്മയും ഐസ്‌ക്രീം എപ്പോള്‍ കിട്ടിയാലും കഴിക്കുന്നവരാണ്. തണുത്തതൊനനും കഴിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സാധിക്കില്ല. പക്ഷേ നമ്മള്‍ ശ്രദ്ധിക്കുന്ന മറ്റ് ചില കാര്യങ്ങളുണ്ട്. കൃത്യമായി ഉറങ്ങുക എന്നത് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്. എങ്ങനെയായാലും രാത്രി എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ഒരുപാട് ശ്രദ്ധിക്കും. അതില്‍ മാറ്റം വരുന്നത് ശബ്ദത്തിനും ആരോഗ്യത്തിനും നല്ലതല്ല. ഏത് സമയത്തും വളരെ എളുപ്പം എനിക്ക് ഉറങ്ങാനും സാധിക്കും. അതും ഒരു ഭാഗ്യമാണ്.

ഒരുദിവസം വീട്ടില്‍ ഐസ്‌ക്രീം വാങ്ങിവെച്ചു. പക്ഷേ പെട്ടെന്ന് കറണ്ട് പോയി. ഐസ്‌ക്രീം അലുത്തുപോകുമല്ലോ എന്നോര്‍ത്ത് രാവിലെ തന്നെ അത് മുഴുവനും കഴിച്ചിട്ടുണ്ട്. അന്ന് ഡബ്ബിങ്ങിനും പോകേണ്ടതായിരുന്നു. പക്ഷേ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ചിലപ്പോഴൊക്കെ ശബ്ദം കുറച്ച് സ്വീറ്റാക്കി നിലനിര്‍ത്താന്‍ ചൂടുവെള്ളം ഇടയ്ക്കിടെ കുടിയ്ക്കുന്നത് നല്ലതാണ്. ഉറക്കം ശരിയാകാതെ വരുമ്പോള്‍ ശബ്ദം ഇടറും. ചൂടു വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് നല്ലതാണ്. ഇതൊക്കെ ചെയ്താലും ശബ്ദം ഇടറുകയും റെസ്റ്റില്ലാതെ തൊണ്ടയില്‍ നിന്ന് ചോര വന്നിട്ടുള്ള അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട്.

സീനുകളില്‍ അലറി കരയുന്ന രംഗങ്ങളൊക്കെചെയ്യേണ്ടി വരാറുണ്ട്. അവിടെ കുറേക്കൂടി സ്‌ട്രെസ് ചെയ്യേണ്ടിവരും. അപ്പോഴൊക്കെയാണ് വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നത്. അമ്മയ്ക്ക് പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വയ്യാതെ വരുമ്പോഴൊക്കെ വോയിസ് റെസ്‌റ്റെടുക്കണം. അതല്ലാതെ മറ്റൊരു വഴിയുമില്ല. അങ്ങനെയൊക്കെ ചില സിനിമകളില്‍ നിന്നും ഇടവേളയെടുത്ത് ഡബ്ബിങ്ങ് ചെയ്തിട്ടുണ്ട്. ചില തമിഴ് ഹൊറര്‍ സിനിമകളുടെ ഡബ്ബിങ്ങിലാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. അപ്പോഴൊക്കെ മരുന്ന് കഴിച്ചാലും വിശ്രമമാണ് ആവശ്യം. വേറെ വഴിയൊന്നുമില്ല.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

14 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

47 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago