entertainment

കാവ്യയ്ക്ക് വേണ്ടി ഒരുപാട് സംസാരിച്ചത് എനിക്ക് ഇപ്പോള്‍ പാരയായിരിയ്ക്കുകയാണ്, ശ്രീജ രവി പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ശ്രീജ രവി. തമിഴിലും താരം സജീവമാണ്. ശ്രീജയുടെ മകള്‍ രവീണയും മുന്‍നിര ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. തങ്ങളുടെ ഡബ്ബിംഗ് അനുഭവങ്ങള്‍ ഇരുവരും പങ്കുവെച്ചു.

അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അമ്മ നാരായണിയ്ക്കൊപ്പം ചെന്നൈയിലെ ഡബ്ബിങ് സ്റ്റുഡിയോയില്‍ പോയപ്പോഴാണ് ആദ്യമായി ഡബ്ബ് ചെയ്യാനുള്ള അവസരം ലഭിച്ചത്. തുടര്‍ന്ന് ബേബി ആര്‍ട്ടിസ്റ്റായി സജീവമായി. വലുതായപ്പോള്‍ തമിഴ് – മലയാളം – തെലുങ്ക് സിനിമകളിലെ മുന്‍നിര നായികമാരുടെയെല്ലാം ശബ്ദമായി.- ശ്രീജ പറയുന്നു.

ആദ്യ കാലങ്ങളില്‍ ദേവയാനി, ശാലിനി തുടങ്ങിയ നടിമാരുടെ എല്ലാം സ്ഥിരം ശബ്ദം തന്റേത് തന്നെയാണ്. ശാലിനിയുടെ ചെറുപ്പകാലത്തെ വേഷങ്ങള്‍ക്കും നായികയായി വന്നപ്പോഴും താന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. കാവ്യ മാധവന്റെ 99 ശതമാനം സിനിമകളുടെയും ശബ്ദം തന്റേതാണ്. ബോര്‍ഡി ഗാര്‍ഡ് എന്ന സിനിമ വരെ നയന്‍താരയ്ക്ക് തമിഴിലും മലയാളത്തിലും എല്ലാം ശബ്ദം നല്‍കി. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം മുതല്‍ മകള്‍ രവീണ നയന്‍താരയുടെ ശബ്ദമായി മാറുകയായിരുന്നു.-ശ്രീജ രവിപറയുന്നു.

തുടക്ക കാലത്ത് ഒന്നും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് യാതൊരു തര ശ്രദ്ധയും പരിഗണനയും കിട്ടിയിരുന്നില്ല. നമ്മള്‍ ശബ്ദം നല്‍കിയ കഥാപാത്രങ്ങള്‍ പുരസ്‌കാരം നായികമാര്‍ വാങ്ങുമ്പോഴും അവര്‍ നമ്മുടെ പേര് പരമാര്‍ശിക്കില്ല. ആദ്യമൊക്കെ അത് വലിയ വിഷമം ാആയിരുന്നു. പിന്നീട് ചില സംവിധായകര്‍ പറയും, അങ്ങനെ പറഞ്ഞാല്‍ അവരുടെ വാല്യു കുറയും. അതുകൊണ്ടാണ് പറയാത്തത് എന്ന്. പിന്നീട് അത് ശീലമായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വന്നതിന് ശേഷം ആണ് ഒരുപാട് ആരാധകര്‍ വന്ന് തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത സിനിമകളെ കുറിച്ച് എല്ലാം ആളുകള്‍ സംസാരിക്കുകയും പ്രശംസിയ്ക്കുകയും ചെയ്യുന്നു. ഒരുപാട് പേര്‍ക്ക് ഇപ്പോള്‍ ഡബ്ബിങിലും താത്പര്യമുണ്ട്. അതെല്ലാം സന്തോഷമുള്ള കാര്യമാണ്. തുടക്കകാരായ ചിലര്‍ നമ്മളോട് ടിപ്സ് ഒക്കെ ചോദിക്കുമ്പോള്‍ പറഞ്ഞ് കൊടുക്കാറുണ്ട് – ശ്രീജ രവി പറഞ്ഞു.

ഡബ്ബിങിന് ഒപ്പം മകള്‍ രവീണ ഇപ്പോള്‍ അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. തനിയ്ക്കും ആ കാലത്ത് ചില അവസരങ്ങള്‍ വന്നിരുന്നു. പക്ഷെ പത്ത് – ഇരുപത് ദിവസം ഷൂട്ടിങിന് വേണ്ടി മാറ്റി വച്ചു കഴിഞ്ഞാല്‍, ഡബ്ബിങ് മേഖലയില്‍ ബ്രേക്ക് വരും. പിന്നെ തിരിച്ചു കയറുക പ്രയാസമാണ്. അതുകൊണ്ട് പലതും ഒഴിവാക്കിയിട്ടുണ്ട് എന്നും, എന്നാല്‍ ഇപ്പോള്‍ നല്ല വേഷങ്ങള്‍ വരുന്നുണ്ട്.- ശ്രീജ രവി പറയുന്നു.

എന്നാല്‍ അഭിനയിക്കുമ്പോള്‍ മറ്റൊരു വെല്ലുവിളിയുണ്ട്. കാവ്യയ്ക്ക് ഒരുപാട് സിനിമകളില്‍ ശബ്ദം നല്‍കിയത് എനിക്ക് ഇപ്പോള്‍ പാരയായിരിയ്ക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കുക്കര്‍ അമ്മ എന്ന വേഷം ഞാന്‍ ചെയ്തിരുന്നു. ആ റോളിന് ശബ്ദം നല്‍കിയതും ഞാനാണ്. അതിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു, കാവ്യയ്ക്ക് ശബ്ദം നല്‍കുന്നവരെ എന്തിനാണ് കൂട്ടി കൊണ്ടു വന്നത്, ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. അതോടെ ഇപ്പോള്‍ സ്വന്തം റോളുകള്‍ക്ക് ശബ്ദം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. പുതിയ സിനിമ വന്നപ്പോള്‍ ഡബ്ബിങിന് വേറെ ആളെ വയ്ക്കും എന്ന് പറഞ്ഞു. എന്തെങ്കിലും ചെയ്ത് ഞാന്‍ ശബ്ദം മാറ്റാം, എന്റെ റോളിന് ശബ്ദം നല്‍കാന്‍ എന്നെ തന്നെ അനുവദിക്കണം എന്ന് ഞാന്‍ സംവിധായകനോട് അപേക്ഷിക്കുകയായിരുന്നു- ശ്രീജ രവി പറഞ്ഞു

Karma News Network

Recent Posts

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

17 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

31 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

47 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

48 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

1 hour ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

2 hours ago