entertainment

വിവാഹം കഴിഞ്ഞാലും നായകന്മാരുടെ ഇമേജിന് വലിയ പ്രശ്‌നം വരുന്നില്ല, പക്ഷേ നായികമാര്‍ക്ക് അതല്ല സ്ഥിതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രീജയ. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്ന ശ്രീജയ 2017ല്‍ പുറത്തെത്തിയ വികെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ ഫുള്‍ എന്ന ചിത്രത്തിലൂടെ മടങ്ങി എത്തി. പലപ്പോഴും സഹനടിയുടെ വേഷത്തിലാണ് ശ്രീജയയെ മലയാളി സിനിമ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്,. ഇപ്പോള്‍ ശ്രീജയ തന്റെ സിനിമ വിശേഷങ്ങള്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.

ശ്രീജയയുടെ വാക്കുകള്‍ ഇങ്ങനെ, ‘വിവാഹം കഴിഞ്ഞാലും നായകന്മാരുടെ ഇമേജിന് വലിയ പ്രശ്‌നം വരുന്നില്ല. പക്ഷേ നായികമാര്‍ക്ക് അതല്ല സ്ഥിതി. വിവാഹ ശേഷം അങ്ങനെ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. ഹസ്ബന്‍ഡും മകളും എപ്പോഴും അഭിനയിക്കുന്നതിനെക്കുറിച്ച് പറയും. മകള്‍ക്ക് വലിയ ഇഷ്ടമാണ് സിനിമ. എന്റെ സിനിമകളില്‍ അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘സമ്മര്‍ ഇന്‍ ബത്‌ലേഹ’മാണ് .അതില്‍ ഞാന്‍ ഇങ്ങനെ അവര്‍ക്കൊപ്പം ജോളിയായിട്ട് അടിച്ചു പൊളിച്ചു നടക്കുന്നതിനെക്കുറിച്ചൊക്കെ അവള്‍ ചോദിക്കും.

‘കന്മദ’ത്തിലെ എന്റെ വേഷവും അവള്‍ക്കിഷ്ടമാണ്. വലിയ ഒരിടവേളയ്ക്ക് ശേഷം വികെപിയുടെ ‘കെയര്‍ ഫുള്‍’ എന്ന ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എന്റെയും ജോമോളിന്റെയും തിരിച്ചു വരവായിരുന്നു ആ ചിത്രം. ആ സിനിമ ചെയ്യുമ്‌ബോള്‍ സ്വന്തമായി ശബ്ദം കൊടുക്കുക എന്നത് ഏറെ ടെന്‍ഷനുള്ള കാര്യമായിരുന്നു. പക്ഷേ അതൊക്കെ ഈസിയായി ചെയ്യാന്‍ കഴിഞ്ഞു. ഞാന്‍ ഡബ്ബ് ചെയ്തു കഴിഞ്ഞ് ജോമോള്‍ ഡബ്ബ് ചെയ്യാന്‍ പോകുമ്‌ബോള്‍ എന്നോട് പറഞ്ഞു ‘ഇനി ഞാന്‍ പോയി അരി പെറുക്കിയിട്ട് വരാമെന്ന്’ പക്ഷേ ജോമോളും ഡബ്ബിംഗ് ഭംഗിയായി പൂര്‍ത്തികരിച്ചു’.

Karma News Network

Recent Posts

ഹോട്ടൽ അടിച്ചു തകർത്ത സംഭവം, പൊലീസുകാരന് സസ്‌പെൻഷൻ

ആലപ്പുഴ: വടിവാളുമായി എത്തി മദ്യലഹരിയിൽ ആലപ്പുഴയിലെ ഹോട്ടൽ തല്ലി തകർത്ത് ജീവനക്കാരെ ആക്രമിച്ച സിവിൽ പൊലീസ് ഓഫീസർ കെഎഫ് ജോസഫിനെ…

16 mins ago

ഡ്രൈ ഡേയിൽ അനധികൃത മദ്യ വിൽപ്പന, യുവാവ് പിടിയിൽ

തൃശൂർ: ഡ്രൈ ഡേയും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർ‍ത്തിയും അനധികൃത വിൽപ്പന നടത്താൻ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത…

8 hours ago

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചു, മുന്നേറ്റം പ്രവചനങ്ങളെ തകർത്ത്

ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി​ നി​ലനി​ർത്തി​ കഴി​ഞ്ഞ സാമ്പത്തി​ക വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം…

9 hours ago

അശ്ലീല പരാമർശ വിവാദം, ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം

നടൻ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല…

9 hours ago

ബിജെപി 400 കടക്കും, മോദിയുടെ അടുത്ത ലക്ഷ്യം ഇനി നടപ്പാകും

ബിജെപി 400 കടക്കും. അങ്ങിനെ വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം. എതിരാളികൾ ഭയന്നത് സംഭവിക്കും. ഭരണഘടനാ ഭേദഗതിയിൽ കാത്ത് നില്ക്കില്ല.…

10 hours ago

ചൈനയിൽ വൻ ഭൂചലനം,നാശ നഷ്ടങ്ങൾ പുറത്ത് വരാതിരിക്കാൻ കർശന നിയന്ത്രണം

ചൈനയിൽ ഭൂകമ്പം.സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ലാസയിൽ നിന്ന് 670 കിലോമീറ്റർ (415 മൈൽ) വടക്ക് പടിഞ്ഞാറായിരുന്നു…

10 hours ago