topnews

കടം വാങ്ങി പിടിച്ചു നില്‍ക്കാനാവാതെ വന്നപ്പോള്‍ ഭര്‍തൃമതിയും കുഞ്ഞുമായി മുങ്ങി, പത്ത് വര്‍ഷത്തിന് ശേഷം ശ്രീജിത്തും രമയും പിടിയില്‍

കൂത്തുപറമ്പ്: കടക്കെണിയില്‍ പെട്ടപ്പോള്‍ വിവാഹിതയായ യുവതിയും കുഞ്ഞുമായി മുങ്ങിയ കൊല്ലം സ്വദേശിയായ യുവാവ് ഒടുവില്‍ പിടിയില്‍. പത്ത് വര്‍ഷത്തിന് ശേഷമാണ് അഞ്ചല്‍ സ്വദേശി ശ്രീജിത്ത് എ നായര്‍ എന്ന 41 കാരനും ഇയാള്‍ക്ക് ഒപ്പം നാടുവിട്ട കൂത്തുപറമ്പ് പാറാലിലെ കുന്നപ്പടി ഹൗസില്‍ രമ എന്ന 47കാരിയും പിടിയിലായത്.

കേസിനാസ്പദമായ സംഭവം 2012ലാണ് ഉണ്ടാകുന്നത്. ശ്രീദീപം എന്ന പേരില്‍ വിളക്ക് കമ്പിനി നടത്തി വരികയായിരുന്നു ശ്രീജിത്ത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രമ. രമ മുഖാന്തരം കമ്പനിയിലെ ജീവനക്കാരില്‍ നിന്നും ഉള്‍പ്പെടെ പലരില്‍ നിന്നും ശ്രീജിത്ത് പണം കടം വാങ്ങിയിരുന്നു. എന്നാല്‍ കമ്പനി നഷ്ടത്തിലായി. പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് കടം നല്‍കിയവര്‍ പരോലീസില്‍ പരാതി നല്‍കി. ഇതോടെ ശ്രീജിത്ത് രമയെയും അവരുടെ ഏഴ് വയസുള്ള മകനെയും കൂട്ടി നാടു വിടുകയായിരുന്നു.

ഇതിന് പിന്നാലെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാട്ടി രമയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തീരുവനന്തപുരം, കൊല്ലം, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മൊബൈല്‍ ഫോണ്‍ ഇവര്‍ ഉപയോഗിച്ചിരുന്നില്ല, മാത്രമല്ല സോഷ്യല്‍ മീഡിയയും ഇവര്‍ ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ സൈബര്‍ സെല്ലിന് പോലും യാതൊരു സൂചനയും നല്‍കാനായില്ല. പിടിക്കപ്പെടാതിരിക്കാനായി കോവിഡ് വാക്‌സിന്‍ പോലും ഇരുവരുമെടുത്തില്ല.

ഒളിച്ചോടിയ ആദ്യ നാല് വര്‍ഷം തമിഴ്‌നാട്ടിലായിരുന്നു. കുട്ടിയെ അവിടുത്തെ മലയാളം മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. തുടര്‍ന്ന് തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ താമസമാക്കി. പോലീസ് അന്വേഷണം ഭയന്ന് സ്വന്തം പേരുകളില്‍ സിം കാര്‍ഡും എടുത്തില്ല. പരിചയക്കാരായ തമിഴ്‌നാട്ടുകാരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് മാറി മാറി ഉപയോഗിച്ചു. തിരിച്ചറിയല്‍ രേഖകളോ ബാങ്ക് അക്കൗണ്ടോ ഉണ്ടായിരുന്നില്ല. പോലീസ് കണ്ടെത്താനുള്ള പഴുതുകളെല്ലാം കൊട്ടിയടച്ചായിരുന്നു ഇവര്‍ ഒളിച്ചു കഴിഞ്ഞത്. ഇരുവരെയും കണ്ടെത്താനാകാതെ വന്നതോടെ ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ലുക്ക്ഔട്ട് നോട്ടസ് പുറപ്പെടുവിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നുമാണ് ശ്രീജിത്തിനെയും രമയെയും രമയുടെ മകനെയും കണ്ടെത്തിയത്. രമ വീണ് കാലിന് പരുക്കേറ്റ് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിവരം അറിഞ്ഞ് ആശുപത്രിയില്‍ പോലീസ് എത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. ശ്രീജിത്തിനെ നേരിട്ടും രമയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ശ്രീജിത്തിനെ കോടതി റിമാന്‍ഡ് ചെയ്യുകയും രമയെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

എസ്ഐ.മാരായ കെ.ടി. സന്ദീപ്, പി. ബിജു, എഎസ്ഐ.മാരായ വി.കെ. അനില്‍കുമാര്‍, കെ.കെ. ഷനില്‍, ഹാഷിം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ.എം. ഷിജോയ്, ബിജില്‍, മുന്‍പ് കൂത്തുപറമ്ബ് സിഐ.യുടെ സ്‌ക്വാഡിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.എ. സുധി, വിജിത്ത് അത്തിക്കല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

7 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

8 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

8 hours ago