entertainment

കൂടെ നില്‍ക്കുകയും കാലുവാരുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി, ലുലു അല്ലു.. ലുലു അല്ലു, ഒമര്‍ ലുലുവിനെ ട്രോളി ശ്രീജിത്ത് പണിക്കര്‍

വാരിയംകുന്നന്‍ ചിത്രത്തില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതിന് പിന്നാലെ ചിത്രം ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് എത്തിയിരുന്നു. 15 കോടി മുടക്കാന്‍ നിര്‍മ്മാതാവ് തയ്യാറായാല്‍ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നന്‍ ഒരുക്കുമെന്ന് ആയിരുന്നു ഒമര്‍ ലുലു പറഞ്ഞത്. എന്നാല്‍ പിന്നീട് ഒമര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മറി. ഇപ്പോള്‍ സംഭവത്തില്‍ ഒമറിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍.

പിന്നീട് തന്റെ ഈ തീരുമാനം മാറ്റുകയാണെന്നും ഐവി ശശിയുടെ 1921 എന്ന ചിത്രം കണ്ടുവെന്നും ഈ സിനിമയില്‍ കൂടുതല്‍ ഇനി ആര്‍ക്കും പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നും ഒമര്‍ പറഞ്ഞിരുന്നു. സംവിധായകന്റെ ഈ പ്രസ്താവനയോട് പരിഹാസരൂപത്തിലായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം.

ശ്രീജിത്ത് പണിക്കരുടെ വാക്കുകള്‍: പ്രീ ബിസിനസ് നോക്കാതെ 50 കോടി കിട്ടിയിരുന്നെങ്കില്‍ ജാലിയന്‍ കണാരനെ നായകനാക്കി ചന്തു ചേകവരുടെ ആരും കാണാത്ത കഥ പറയണം എന്നുണ്ടായിരുന്നു. പൈസ നോക്കണ്ട, ഒന്നും കയ്യിലില്ല എന്നും പറഞ്ഞ് പ്രൊഡ്യൂസര്‍ ചങ്ക് വരെവന്നു. ഇന്നലെ ‘ചതിക്കാത്ത ചന്തു’ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി.

ഇനിയൊരു ചന്തുവിന്റെ കഥ ആവശ്യമില്ല. റാഫിയും മെക്കാര്‍ട്ടിനും കൂടി ചന്തുവിന്റെ മാത്രമല്ല മലഭൂതത്തിന്റെയും ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിന്റെയും മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ‘ചതിക്കാത്ത ചന്തു’വില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ ഇനിയൊന്നും പറയാനില്ല. കൂടെ നില്‍ക്കുകയും കാലുവാരുകയും ചെയ്ത എല്ലാവര്‍ക്കും പൈസ കളയാന്‍ മുന്നിട്ടിറങ്ങിയ ചങ്ക് ബ്രോയ്ക്കും നന്ദി. ലുലു അല്ലു, ലുലു അല്ലു.

Karma News Network

Recent Posts

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

22 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

1 hour ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

1 hour ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

2 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

3 hours ago