topnews

റഹീമിക്കയുടെ ഭാര്യ മതത്തിന്റെ പേരിൽ പശ്ചാത്തപിക്കുന്ന ഹിന്ദുക്കളെ മാത്രമേ കണ്ടിട്ടുണ്ടാവൂ, സ്വാഭിമാനി ഹിന്ദുക്കളെ കൂടി പരിചയപ്പെടൂ

സോഷ്യൽ മീഡിയയിലൂടെ പരിഹാസം നടത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി എഎ റഹീമിന്റെ ഭാര്യ അമ‍ൃത റഹീമിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ. മതത്തിന്റെ പേരിൽ പശ്ചാത്തപിക്കുന്ന ഹിന്ദുക്കളെ മാത്രമേ നിങ്ങൾ കണ്ടിട്ടുണ്ടാവൂ. സ്വാഭിമാനി ഹിന്ദുക്കളെ കൂടി ഇനി പരിചയപ്പെടൂ എന്ന് ശ്രീജിത്ത് പണിക്കർ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിങ്ങനെ; പ്രിയപ്പെട്ട റഹീമിക്കായുടെ ഭാര്യയോടാണ്; മതത്തിന്റെ പേരിൽ പശ്ചാത്തപിക്കുന്ന ഹിന്ദുക്കളെ മാത്രമേ നിങ്ങൾ കണ്ടിട്ടുണ്ടാവൂ. സ്വാഭിമാനി ഹിന്ദുക്കളെ കൂടി ഇനി പരിചയപ്പെടൂ. അല്ലെങ്കിൽ ഇനിയും ഉച്ചത്തിൽ കരയൂ. ജയ് ശ്രീറാം. നിരവധി ആളുകളാണ് കമന്റിലൂടെ ശ്രീജിത്ത് പണിക്കറിന് പിന്തുണയുമായെത്തുന്നത്.

അമൃത റഹീം പങ്കിട്ട കുറിപ്പിങ്ങനെയായിരുന്നു; ഇന്നലെവരെ ചാനലുകളിൽ മാത്രം കണ്ടിരുന്ന സുജയാ പാർവ്വതിമാരും ശ്രീജിത്ത് പണിക്കർമാരും ചുറ്റിലും പൊടുന്നനെ ഓടിക്കൂടിയതുപോലെയൊരു ഫീൽ. ഫേസ്ബുക്കിലും വാട്ട്സാപ്പിലും മാത്രമല്ല സ്വന്തം കുടുംബങ്ങളിൽ വരെ അവർ എത്തിച്ചേർന്നിരിക്കുന്നു എന്നറിയുന്ന ദാറ്റ് മൊമന്റ്!! അതുകൊണ്ട് തന്നെ ചരിത്രം ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കണം

അതേ സമയം അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് ദർശനം നടത്താം. രാവിലെ ഏഴ് മുതൽ 11.30 വരെയും ഉച്ചയ്‌ക്ക് ശേഷം രണ്ട് മണി മുതൽ ഏഴ് വരെയും ദർശനം നടത്താം. രാവിലെ 6.30-നാണ് ജാ​ഗരൺ അഥവ ശൃം​ഗാർ ആരതി നടക്കുന്നത്. മുൻകൂർ ബുക്കിം​ഗും ലഭ്യമാണ്.‌ ആരതിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേകം പാസുകൾ ആവശ്യമാണ്. ഇത് ഓൺലൈനായും അല്ലാതെയും ഭക്തർ‍ക്ക് സൗജന്യമായി ലഭിക്കും.

തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ പാസ് ലഭിക്കുമെന്ന് ​ക്ഷേത്രട്രസ്റ്റ് അറിയിച്ചു. രാത്രി 7.30-നാണ് സന്ധ്യ ആരതി. അന്നേ ദിവസം തന്നെ ബുക്കിം​ഗ് നടത്താം. ആരതി നടത്താൻ ആ​ഗ്രഹിക്കുന്നവർ അര മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖയുമായി രാമക്ഷേത്രത്തിലെ ക്യാമ്പ് ഓഫീസിലെത്തണം.

Karma News Network

Recent Posts

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

4 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

22 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

49 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago