entertainment

ഭാര്യയെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ, വിവാഹത്തിന് ശ്വേത മേനോന്‍ പങ്കെടുക്കാഞ്ഞത് അതുകൊണ്ട്, ശ്രീജിത്ത് വിജയ് പറയുന്നു

നടി ശ്വേത മേനോനോടൊപ്പം രതി നിര്‍വേദം എന്ന ചിത്രതത്തില്‍ അഭിനയിച്ചാണ് നടന്‍ ശ്രീജിത്ത് വിജയ് ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ പപ്പു എന്ന കഥാപാത്രത്തെയാണ് ശ്രീജിത്ത് അവതരിപ്പിച്ചത്. നെഗറ്റീവ് റിവ്യൂ ലഭിച്ചെങ്കിലും രതി നിര്‍വ്വേദമാണ് തന്നെ ഒരു നടനാക്കി മാറ്റിയതെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. അര്‍ച്ചന നമ്പ്യാരാണ് ശ്രീജിത്തിന്റെ ജീവിത സഖി. 2018 മെയ് 12ന് ആയിരുന്നു ഇവരുടെ വിവാഹം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായതാണ് തങ്ങളെന്നാണ് ശ്രീജിത്ത് പറയുന്നത്. തന്റെ വിവാഹത്തില്‍ ശ്വേതാ മേനോന്‍ പങ്കെടുക്കാഞ്ഞതിന്റെ കാരണവും അദ്ദേഹം തുറന്ന് പറയുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജിത്ത് മനസ് തുറന്നത്.

ശ്രീജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ശ്വേത ചേച്ചിയ്ക്ക് ഇന്‍സ്റ്റാഗ്രാമിലും അല്ലാതെയുമായി എപ്പോഴും മെസേജ് അയക്കാറുണ്ട്. കല്യാണത്തിനും വിളിച്ചിരുന്നു. ആ സമയത്ത് പുള്ളിക്കാരി ഷോ യുടെ ഭാഗമായി വിദേശത്തോ മറ്റോ ആയിരുന്നു. അതുകൊണ്ട് വരാന്‍ പറ്റിയില്ല. എന്റെ ബന്ധുക്കളെല്ലാം രതി ചേച്ചിയെ കാണാന്‍ വേണ്ടി റെഡിയായി ഇരിക്കുകയായിരുന്നു. ഇടയ്ക്ക് പലയിടത്തും വെച്ച് ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട്.

ഭാര്യ അര്‍ച്ചനയും താനും പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണ്. അതിലൊരു രസകരമായ കഥയുണ്ട്. ശ്രീജിത്ത് വിജയ് എന്ന എന്റെ പേരില്‍ ഒരാള്‍ ഫേക്ക് ഐഡി ഉണ്ടാക്കി. പലര്‍ക്കും മെസേജ് അയച്ച കൂട്ടത്തില്‍ അര്‍ച്ചനയ്ക്കും മെസേജ് അയച്ചിരുന്നു. ഇതൊരു ഫേക്ക് അക്കൗണ്ട് ആണെന്ന് മനസിലായ അര്‍ച്ചന എന്റെ പ്രൊഫൈലില്‍ വന്ന് മെസേജ് അയച്ചു. ഏകദേശം ഒരു മാസത്തിന് ശേഷമാണ് അര്‍ച്ചനയുടെ മെസേജുകള്‍ ഞാന്‍ കാണുന്നത്. അന്നേരമാണ് ഇതിനെ കുറിച്ച് അറിഞ്ഞതും അര്‍ച്ചനയുമായി സംസാരിക്കുന്നതും. ഈയൊരു കാലത്തും ഇങ്ങനെ സമയമെടുത്ത് മെസേജ് അയക്കാന്‍ കാണിച്ചല്ലോ എന്ന് തോന്നി സംസാരിച്ച് തുടങ്ങി. പിന്നെ നേരില്‍ കണ്ടു. നല്ല സുഹൃത്തുക്കളായി. ഡേറ്റിങ്ങും ആരംഭിച്ചു. ഒന്നര വര്‍ഷത്തോളം ഡേറ്റിങ്ങ് നടത്തി. ശേഷം ഇരു വീട്ടുകാരെയും അറിയിക്കുകയകായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ പ്രണയകഥ ആരംഭിച്ചത്.

ഞങ്ങളുടെ കല്യാണം ആയപ്പോള്‍ അര്‍ച്ചനയുടെ ഓഫീസില്‍ എല്ലാവര്‍ക്കും ഭയങ്കര അതിശയമായിരുന്നു. ഒരു ഓണാഘോഷത്തിന് രതി ചേച്ചിയുടെ പപ്പുവിനെ തട്ടി എടുത്തു എന്ന തരത്തില്‍ ഓഫീസിലുള്ളവരെല്ലാം പറഞ്ഞിരുന്നു. താന്‍ ആ വീഡിയോസ് ഫേസ്ബുക്കില്‍ കണ്ടിരുന്നു. തന്റെ ആദ്യ സിനിമ ലിവിംഗ് ടുഗദര്‍ ആണ്. രണ്ടാമത്തെ സിനിമയാണ് രതി നിര്‍വേദം. പക്ഷേ ഇപ്പോഴും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ആ സിനിമയുടെ പേരിലാണ്. ആ സിനിമയിലൂടെ ഞാന്‍ നടനായത്. ഇപ്പോഴും എല്ലാവര്‍ക്കും ഞാന്‍ പപ്പു തന്നെയാണ്. സിനിമാ പാരമ്പര്യം ഇല്ലാത്ത ആളായിരുന്നു ഞാന്‍. പുതുമുഖമായ എനിക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ലാതെ എത്തിയതാണ്. ഓഡിഷനൊക്കെ പോയിട്ടാണ് ആ സിനിമ കിട്ടുന്നത്. അതുകൊണ്ടാണ് ഞാന്‍ എന്തെങ്കിലും ഒക്കെ ആയിട്ടുള്ളത്. പപ്പുവും ആ സിനിമയും എനിക്ക് പോസിറ്റീവ് ആണ്.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

5 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

9 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

35 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago