entertainment

കുറെ നല്ല ഓഫറുകള്‍ തന്നെ തേടിയെത്തി, പക്ഷേ എല്ലാം ഉപേക്ഷിക്കേണ്ടി വന്നു, ശ്രീകല പറയുന്നു

ടെലിവിഷന്‍ സീരിയല്‍ രംഗത്ത് ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ശ്രീകല ശശിധരന്‍. മിക്ക ഹിറ്റ് സീരിയലുകളിലും നായികയായി ശ്രീകല തിളങ്ങി. എന്റെ മാനസപുത്രിയിലെ സോഫിയ എന്ന കഥാപാത്രമാണ് താരത്തിനെ ശ്രദ്ധേയയാക്കിയത്. വിവാഹശേഷവും അഭിനയരംഗത്ത് സജീവം ആയിരുന്നു ശ്രീകല എങ്കിലും ഇപ്പോള്‍ കുടുംബത്തിന് ഒപ്പം വിദേശത്താണ് താരം. ഭര്‍ത്താവ് വിപിനും മകനുമൊത്ത് ലണ്ടനിലാണ് നടിയുടെ ജീവിതം. വിവഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി. ഇപ്പോള്‍ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഇപ്പോഴും അഭിനയ മോഹമുള്ള തനിക്ക് ഒരുപാടു നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ശ്രീകല പറയുന്നു.

‘എനിക്ക് സീരിയല്‍ മിസ് ചെയ്യുന്നുണ്ട്. ഒരുപാട് പേര്‍ മെസേജ് അയക്കും എപ്പോഴാ തിരിച്ചു വരുന്നേ, കണ്ടിട്ട് കുറെ കാലമായല്ലോ, വരുന്നില്ലേ എന്നൊക്കെ, തിരിച്ചു വരണം അഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം. ഒന്നര വര്‍ഷം മുന്‍പാണ് ഞാനും മോനും ഇങ്ങോട്ട്(ലണ്ടന്‍) വന്നത്. രണ്ടു മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാന്‍. വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ടു ഇവിടെ തന്നെ തുടരേണ്ടി വന്നു.

ഇവിടെ വന്നശേഷം കുറെ ഓഫറുകള്‍ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക് ഒന്നും ഏറ്റെടുത്തില്ല. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും, ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. ഞാനും മോനും കുറേക്കാലം നാട്ടില്‍ തന്നെയായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതും, അഭിനയത്തില്‍ നിന്ന് അവധി എടുത്തതും’. നടി ശ്രീകല പറയുന്നു.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

6 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

13 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

27 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

42 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago