kerala

ആരോപണം കരയിച്ചു,അമ്മയും കരഞ്ഞു…സത്യം ജയിക്കും; ശ്രീകാന്ത് വെട്ടിയാര്‍

കൊച്ചി; തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ കേസില്‍ പ്രതികരിച്ച്‌ യുട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ നിയമപരമായി തന്നെ നേരിടുമെന്ന് ശ്രീകാന്ത് പറഞ്ഞു. സത്യം ഞാന്‍ അവിടെ തെളിയിക്കും. സത്യം തെളിയുമെന്ന് തന്നെയാണ് വിശ്വാസമെന്നും അഭിമുഖത്തില്‍ ശ്രീകാന്ത് വെട്ടിയാര്‍ പറഞ്ഞു.

അഭിമുഖത്തില്‍ പറഞ്ഞത്. നിയമപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ സാധിക്കില്ല. ഒരു ആരോപണം തനിക്കെതിരെ വന്നു. അതിനെ നിയമപരമായി തന്നെ നേരിടും. പബ്ലിക്ക് സ്പേസിലിട്ട് മാധ്യമ വിചാരണയ്ക്ക് ഇട്ട് കൊടുക്കേണ്ട കാര്യമില്ല. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. സത്യം ഞാന്‍ അവിടെ തെളിയിക്കും. സത്യം തെളിയുമെന്ന് തന്നെയാണ് വിശ്വാസം. പബ്ലിക്ക് സ്പേസില്‍ മാധ്യമ വിചാരണയ്ക്ക് നിന്ന് കൊടുക്കാന്‍ താത്പര്യം അല്ല. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം ഉണ്ട്

സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ക്ക് കമന്റ് ചെയ്യാം. എപ്പോഴും പൊളിക്ടര്‍ കറക്ടായി തന്നെ തുടരും. ഞാന്‍ രാഷ്ട്രീയം സംസാരിക്കുമ്ബോള്‍ തന്നെ അറിയായിരുന്നു എനിക്കെതിരെ ഒരു ആരോപണം ഉയര്‍ന്നാല്‍ എതിര്‍പക്ഷം അത് ആയുധമാക്കുമെന്നും രാഷ്ട്രീയം ചര്‍ച്ചയാക്കുമെന്നും. അതുപോലെ തന്നെ എതിര്‍പക്ഷത്തുള്ളവര്‍ അതിനെ ഉപയോഗിച്ചു. ഇത്രയും നാള്‍ എയറിലായിരുന്നു ഞാന്‍. ആരോപണം വന്നപ്പോള്‍ വലിയ ബുദ്ധിമുട്ടായിരുന്നു. മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ആദ്യമൊക്കെ ചില കോളുകള്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അതിന് വയ്യാതായി. ഫോണ്‍ ഓഫ് ചെയ്ത് വെക്കേണ്ട സ്ഥിതി ഉണ്ടായി. ഞാന്‍ പൊളിറ്റക്കല്‍ കറക്‌ട്നസ് പുലര്‍ത്തുന്ന ഒരാളാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.

സത്യം കോടതിയില്‍ തെളിയും എന്ന് തന്നെയാണ് വിശ്വാസം. മുന്‍പ് ലഭിച്ച പിന്തുണ ഉണ്ട്. പുറത്തൊക്കെ പോകുമ്ബോള്‍ എല്ലാവരും സെല്‍ഫിയെടുക്കാനൊക്കെ ഇപ്പോഴും വരും. നാട്ടില്‍ ഒന്നും യാതൊരു പ്രശ്നവുമില്ല. വളരെ ചെറുപ്പത്തിലേ തന്നെ അറിയുന്നവരാണ്. അവര്‍ക്ക് തന്നെ നന്നായി അറിയാം. നിലനില്‍ പ്രണയബന്ധങ്ങളൊന്നും ഇല്ല. ആരെയെങ്കിലും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല.എനിക്കെതിരെ വലിയ ആരോപണമാണ് ഉണ്ടായത്. നേരത്തേ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത് അഭിഭാഷകന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ്. പിന്നെ ആ സമയത്തെ മാനസികാവസ്ഥ പ്രതികരിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല. വീഡിയോ ചെയ്യണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും സാധിച്ചില്ല. ഇപ്പോള്‍ അതിനെയൊക്കെ മറികടന്നുവെന്ന് പറയാനാകില്ല, എങ്കിലും കുറച്ചൊക്കെ മാറി വരുന്നുണ്ട്. ആരോപണം ഉയര്‍ന്നപ്പോള്‍ അമ്മ ഭീകരമായി വിഷമിച്ചിരുന്നുവെന്നും ശ്രീകാന്ത് വെട്ടിയാര്‍ പറഞ്ഞു. അമ്മ കരയുമായിരുന്നു.

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

23 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

25 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

40 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

2 hours ago