entertainment

വിവാഹ ജീവിതം രണ്ടാം വർഷത്തിലേക്ക്, സ്നേഹക്കും ശ്രീകുമാറിനും ആശംസകൾ

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹയും ശ്രീകുമാറും വിവാഹിതരായിട്ട് രണ്ട് വർഷം. മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകർത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച്‌ പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരും. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്‌നേഹയെന്ന പേരിനൊപ്പം ചേർന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകർ നൽകിയത്. സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകർക്ക് മണ്ഡുവാണ് സ്‌നേഹ.

2019 ഡിസംബർ 11നായിരുന്നു ഇവരുടെ വിവാഹം. പൂർണത്രയീശ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇരുവരും. വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തിലെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഹാപ്പി ആനിവേഴ്‌സറി റ്റു അസ് എന്നായിരുന്നു സ്‌നേഹയും ശ്രീകുമാറും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വിവാഹ വീഡിയോയും ചിത്രങ്ങളും ഇരുവരും പങ്കിട്ടിരുന്നു. അമൽ രാജ് ദേവ്, വരദ, റാഫി, ശ്രുതി രജനീകാന്ത്, സബിറ്റ ജോർജ്, അശ്വതി ശ്രീകാന്ത് തുടങ്ങി നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തിയത്.

ശ്രീകുമാറിന്റെ മെമ്മറീസിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു ഗായകൻ കൂടിയാണ് താനെന്നും ശ്രീകുമാർ തെളിയിച്ചിരുന്നു. ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയിൽ ഉത്തമനെ അവതരിപ്പിച്ചിരുന്ന ശ്രീകുമാർ അടുത്തിടെയായിരുന്നു പരമ്പരയിൽ നിന്നും പിൻവാങ്ങിയത്. താൻ പരമ്പരയിൽ നിന്നും മാറുകയാണെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പിന്നീട് സംസാരിക്കുമെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. സംവിധായകനുമായുള്ള പ്രശ്‌നങ്ങളാണ് ശ്രീയുടെ പിൻമാറ്റത്തിന് കാരണമെന്നായിരുന്നു സ്‌നേഹ പ്രതികരിച്ചത്.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

5 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

6 hours ago