entertainment

വീട്ടുകാർ എതിർത്തിട്ടും ശ്രീവിദ്യ ജോർജിനെ വിവാഹം ചെയ്തു, ഒടുവിൽ സംഭവിച്ചത് വൻ ദുരന്തം

മലയാള സിനിമയുടെ അപൂർവ്വ ഭാഗ്യമായിരുന്നു ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി . ​ഗോസിപ്പു കോളങ്ങളിലും താരം ഇടം നേടിയിരുന്നു.1978ൽ നിർമ്മാതാവ് ജോർജ് തോമസിനെ വിവാഹം കഴിച്ചു. 99 ഏപ്രിലിൽ വിവാഹമോചനം നേടി. ശ്രീവിദ്യയെക്കുറിച്ച് ശ്രീകുമാരൻ തമ്പി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, ആരമായും പെട്ടന്ന് പ്രണയത്തിലാകുന്ന പ്രകൃതമാണ് ശ്രീവിദ്യയുടെതെന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്, വാക്കുകൾ

ജോർജ് തോമസ് എന്ന വ്യക്തിയെ ആയിരുന്നു വിവാഹം ചെയ്തത്. ആ സമയത്ത് ശ്രീവിദ്യ അഭിനയിച്ചിരുന്ന സിനിമ ആയിരുന്നു തീക്കനൽ. ഈ സിനിമയുടെ നിർമ്മാതാവ് ആയിരുന്നു ജോർജ്. പൊതുവേ തൻറെ സിനിമയിലെ നായികമാരുമായി അടുത്തിടപഴകുന്ന വ്യക്തികളിൽ ഒരാളായിരുന്നു ജോർജ്. അത്തരത്തിൽ തന്നെ ആയിരുന്നു ശ്രീവിദ്യയുമായി ഇദ്ദേഹം ഇടപഴകിയത്. ശ്രീവിദ്യ ആവട്ടെ ആരുമായും പെട്ടെന്ന് പ്രണയത്തിലാകുന്ന പ്രകൃതമായിരുന്നു. അങ്ങനെയാണ് ശ്രീവിദ്യ ഈ നിർമ്മാതാവുമായി പ്രണയത്തിലാകുന്നത്. എന്നാൽ മകളുടെ മിശ്രവിവാഹത്തെ കുടുംബം എതിർത്തു. കുടുംബത്തിൽ നിന്നുമുള്ള എതിർപ്പുകൾ എല്ലാം മറികടന്നുകൊണ്ട് ഇവർ ഒന്നിക്കുക ആയിരുന്നു.

എന്നാൽ പിന്നീട് ആണ് ജോർജ് ഒരു ചതിയൻ ആയിരുന്നു എന്ന് മനസിലായി. യഥാർത്ഥത്തിൽ ആ സിനിമയുടെ നിർമാതാവ് ജോർജ് അല്ലായിരുന്നു. അദ്ദേഹത്തിൻറെ ഒരു സുഹൃത്ത് ആയിരുന്നു. ഈ വിവരം മധു ശ്രീവിദ്യയോട് പറഞ്ഞു എങ്കിലും ശ്രീവിദ്യ അത് വിശ്വസിച്ചിരുന്നില്ല. മറിച്ച് മധുവുവുമായി പിണങ്ങുക ആണ് ശ്രീവിദ്യ ചെയ്തത്.

അഞ്ച് വയസ് മുതൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ അമ്മയിൽ നിന്ന് സംഗീതവും അഭ്യസിച്ചു. തിരുവരുൾ ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലെത്തിയത്. അന്ന് 13 വയസായിരുന്നു. കുമാരസംഭവത്തിൽ മായാനടനവിഹാരിണി … എന്നഗാനത്തിന് ഗ്രേസിയോടൊപ്പം നൃത്തചുവടു വയ്ക്കുമ്പോൾ ശ്രീവിദ്യക്ക് 16 വയസേഉണ്ടായിരുന്നുള്ളൂ. 1969ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് ശ്രീവിദ്യ ആദ്യം നായികയാവുന്നത്. സത്യനായിരുന്നു നായകൻ.നല്ലൊരു നർത്തകിയും പാട്ടുകാരിയുമായിരുന്നു.. അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ പിന്നണിഗായികയുമായി. നക്ഷത്രത്താരാട്ടിലും ഒരു പൈങ്കിളിക്കഥയിലും ശ്രീവിദ്യ പാടിയ ഗാനങ്ങൾ ശ്രദ്ധേയമാണ്. തെലുങ്ക് സിനിമയ്ക്ക് വേണ്ടിയും പാടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, ഹിന്ദി ഉൾപ്പടെ ആറ് ഭാഷകളിൽ അഭിനയിച്ചു. 1978ൽ നിർമ്മാതാവ് ജോർജ് തോമസിനെ വിവാഹം കഴിച്ചു. 99 ഏപ്രിലിൽ വിവാഹമോചനം നേടി. മക്കളില്ല. 2006 ഒക്ടോബർ 19നാണ് ശ്രീവിദ്യ അന്തരിച്ചത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ശ്രീവിദ്യ നാലു തവണ സംസ്ഥാന പുരസ്‌ക്കാരത്തിന് അർഹയായിരുന്നു. നാലു പതിറ്റാണ്ടു കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന അഭിനയപ്രതിഭയെ അർബുദത്തിന്റെ രൂപത്തിലാണ് വിധി കവർന്നെടുത്തത്

Karma News Network

Recent Posts

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

11 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

13 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

50 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

55 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago