മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. സത്യൻ നസീർ ഉൾപ്പെടെയുള്ള മലയാളത്തിലെ ആദ്യകാല മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ നടിയായിരുന്നു ഷീല. കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും ഷീല മലയാളി മനസുകൾ കീഴടക്കി. ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ നടി പിന്നീട് മലയാള സിനിമയിൽ സജീവമാകുന്നതാണ് കണ്ടത്. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് നടി.
ഇപ്പോഴിതാ ഷീലയെ കുറിച്ച് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. വാക്കുകളിങ്ങനെ, ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും നായികയുമായി അഭിനയിച്ച ലോക റെക്കോർഡ് സൃഷ്ടിച്ചവരാണ് പ്രേം നസീറും ഷീലയും. അവർ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ തികച്ചും ആകസ്മികം എന്നോണം ആ സൗഹൃദ ശോഭ മായുകയും അവർ തമ്മിൽ മാനസികമായി അകലുകയും ചെയ്തു. അപ്പോൾ മുതൽ ജയഭാരതി, വിജയശ്രീ തുടങ്ങിയവർ പ്രേം നസീറിന്റെ നായികമാരായി എത്തി. പ്രേംനസീർ നായകനായി അഭിനയിക്കുന്ന സിനിമകളിൽ 75 ശതമാനത്തിലും അക്കാലത്ത് നായക അതുകൊണ്ട് ആദ്യകാലത്ത് ഞാൻ എഴുതിയ മികച്ച പല ഗാനങ്ങളും പാടി അഭിനയിച്ചത് അവർ രണ്ടുപേരും ചേർന്നാണ്
പിൽക്കാലത്ത് പ്രശസ്ത തമിഴ് നടൻ രവിചന്ദ്രനെ ഷീല വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ജോർജ് വിഷ്ണു എന്ന മകനും പിറന്നു. സ്വന്തം ഭർത്താവിനോടൊപ്പം ചില സിനിമകളിൽ ഷീല അഭിനയിച്ചിരുന്നു. തമിഴ് സിനിമയിലെ രണ്ടാം നിരയിലെ മികച്ച നടൻ ആയിരുന്നിട്ടും രവിചന്ദ്രന്‍ മലയാളത്തിൽ വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. ക്രമേണ ഷീലയും രവിചന്ദ്രനും തമ്മിലുള്ള ദാമ്പത്യവും അവസാനിച്ചു.
ഷീലയ്ക്ക് നാല് സംസ്ഥാന അവാർഡുകൾ കിട്ടിയിട്ടുണ്ടെങ്കിലും അവർ തികച്ചും അർഹിക്കുന്ന ദേശീയ പുരസ്കാരം ലഭിച്ചിട്ടില്ല. പലപ്പോഴും സൗന്ദര്യം കൂടുതലുള്ള നടിക്ക് അവർ എത്ര നന്നായി അഭിനയിച്ചാലും പുരസ്കാരം നൽകിക്കൂടാ എന്ന് നിർബന്ധമുള്ള ചില ബുദ്ധിജീവികൾ ഉണ്ട്. ഗ്ലാമർ എന്ന വാക്കിനോടുള്ള അലർജി ആണ് അവരെ ഭരിക്കുന്നത്. എത്രയെത്ര ചിത്രങ്ങളിലാണ് ഷീല അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ ദുഃഖപുത്രിയായി ഗ്ലാമർ താരമായ ഒതുങ്ങി പോവാതെ ഏതു വേഷവും തികഞ്ഞ തന്മയത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള നടിയായി അവർ വളർന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…