columns

ശ്രീലക്ഷ്മി അറക്കലിന്റെ സി.പി.എമ്മിലെ ബന്ധങ്ങൾ,ബിനീഷ് കോടിയേരിയുമായുള്ള ചിത്രം

ഭാഗ്യലക്ഷ്മിക്ക് ഒപ്പം വിജയ് പി നായരെ വീട്ടിൽ കയറി തല്ലിയ ശ്രീലക്ഷ്മി അറയ്ക്കൽ സോഷ്യൽ മീഡിയയിൽ വിവാദ നായികയാണ്‌. ഒടുവിൽ സ്ത്രീകളുടെ സ്വയം ഭോഗവുമായി ബന്ധപ്പെട്ടു വരെ ഇവർ വിവാദ പ്രസ്ഥാവന ഇറക്കിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കൽ സോഷ്യൽ മീഡിയയിൽ പറയുന്ന വാക്കുകൾ അഡല്റ്റ് ഒൺലി എന്നും ആക്ഷേപം ഉയർന്നു.ഇപ്പോൾ ഇവരെ സോഷ്യൽ മീഡിയയിലെ വൈറസ് എന്ന് വിശേഷിപ്പിച്ച് ക്രൈം നന്ദകുമാർ രംഗത്ത് വന്നിരിക്കുകയാണ്‌.നന്ദകുമാർ ശ്രീലക്ഷ്മി അറയ്ക്കലും ബിനീഷ് കോടിയേരിയുമായുള്ള ചിത്രവും പുറത്ത് വിട്ടു.ഇതോടെ ബിനീഷ് കോടിയേരിയുടെ പിടിപാടുകൾ എവിടെ ഒക്കെ എന്ന് സോഷ്യൽ മീഡിയയിൽ പ്രതികരണവും വന്നിരിക്കുന്നു

പൂർണനഗ്നയായ ഭാഗ്യലക്ഷ്മിയെ ആര് രക്ഷിക്കും?എന്ന തലക്കെട്ടിൽ ക്രൈം നന്ദകുമാർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ്‌ ശ്രീലക്ഷ്മി അറക്കലിന്റെയും ബിനീഷ് കോടിയേരിയുടേയും ഒന്നിച്ചുള്ള ചിത്രം നല്കിയിരിക്കുന്നത്.ഭാഗ്യലക്ഷ്മിയുടെ മാനനഷ്ട കേസ് നിലനില്ക്കില്ല എന്നും തള്ളി കളയും എന്നും താൻ നേരിട്ട 120 മാനനഷ്ട കേസുകളുടെ അനുഭവത്തിൽ അദ്ദേഹം പറയുന്നു.നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്

പൂർണനഗ്നയായ ഭാഗ്യലക്ഷ്മിയെ ആര് രക്ഷിക്കും??

കേരളം കുറച്ച് ദിവസങ്ങളായ് ചർച്ച ചെയ്യുന്നത് തിരുവനന്തപുരത്ത് “വിജയ് പി നായർ എന്ന യൂട്യൂബ് ചാനൽ പ്രവർത്തകനെ ഓഫീസിൽ കയറി ആക്രമിച്ച മലയാള സിനിമയിലെ ഡബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയെയും കൂട്ടുകാരികളെയും കുറിച്ചാണ്”.ഈ വിഷയത്തെ ആസ്പദമാക്കി ചാനൽ ചർച്ചകളും പത്ര- സോഷ്യൽ മീഡിയ മാധ്യമങ്ങളിലുമെല്ലാം പലതരത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഭാഗ്യലക്ഷ്മിയെയും കൂട്ടുകാരികളെയും എതിർത്തും അനുകൂലിച്ചും ചർച്ചകൾ നടക്കുന്ന ഈ ഘട്ടത്തിൽ 3 ചോദ്യങ്ങളുടെ പ്രസക്തിഏറുന്നു
1. വിജയ് പി നായരുടെ പരാമർശം അപകീർത്തികരമാണോ?
2.അപകീർത്തികരമാണെങ്കിൽ ഇതിനെതിരെ പ്രതികരിക്കാനുള്ള യോഗ്യത ഭാഗ്യലക്ഷ്മിക്ക് ഉണ്ടോ??
3.ഈ കേസുമായി മുന്നോട്ടു പോയാൽ വിജയം ആരുടേതാവും??
ക്രൈം ചീഫ് എഡിറ്റർ എന്ന നിലയിൽ നൂറ്റിഇരുപതോളം അപകീർത്തി കേസുകൾ നേരിട്ട വ്യക്തിയാണ് ഞാൻ.
അതിൽ അറുപതോളം കേസുകൾ അഭിഭാഷകനെ ഒഴിവാക്കി ഞാൻ തന്നെ വാദിച്ചു ജയിച്ചവയാണ്. 3 കേസുകളിൽ മാത്രമാണ് എതിർ വിധി വന്നത്. അതാകട്ടെ എല്ലാ രേഖകളും ഉള്ള കേസ് ആണ് താനും.ആ അനുഭവത്തിന്റെ വെളിച്ചത്തിൽ അപകീർത്തി കേസുകളെ കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാൻ കഴിയുന്ന ഒരാളാണ് ഞാൻ. കേരളത്തിൽ മറ്റൊരു പത്രപ്രവർത്തകനും ഇത്രയധികം കേസുകൾ കോടതിയിൽ നേരിട്ട് വാദിച്ചിട്ടുള്ള അനുഭവം ഉണ്ടാവാൻ ഇടയില്ല.
വിജയ് പി നായരുടെ യൂട്യൂബ് ചാനലിൽ അവതരിപ്പിക്കപ്പെട്ട വിഷയം ഒറ്റനോട്ടത്തിൽ അപകീർത്തികരവും അശ്ലീലവുമാണ്.
അങ്ങേയറ്റം ആഭാസം എന്ന് തന്നെ പറയാം. കാരണം എല്ലാ ഫെമിനിസ്റ്റുകളും ജെട്ടിയിടാതെ ലൈംഗിക ആവശ്യങ്ങൾക്ക് സദാ തയ്യാറായിരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പരാമർശം.അന്വേഷി അജിത, സാറാ ജോസഫ്, dr.ഗീത, dr.ജയശ്രീ തുടങ്ങി സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷിതത്വത്തിനും സമത്വത്തിനും സാമൂഹ്യ നന്മയ്ക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ധാരാളം ഫെമിനിസ്റ്റുകൾ കേരളത്തിൽ ഉണ്ട്. കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകിയും, സാമൂഹിക പ്രശ്നങ്ങളിലെയെല്ലാം സാന്നിധ്യമായും മാറിയ ഭാഗ്യലക്ഷ്മിക്കും ജനം ഇതേ ആദരവും മാന്യതയും, സൽകീർത്തിയും നൽകിയിരുന്നു.
എന്നാലിപ്പോഴോ????
അവരുടെ എല്ലാ സൽകീർത്തികളും നഷ്ടമായി സമൂഹത്തിന് മുന്നിൽ ഉടുതുണിയില്ലാതെ പൂർണനഗ്നയായി നിൽക്കുകയാണ്. ആരാണ് ഇതിന് ഉത്തരവാദി?
എന്താണിതിന് കാരണം?വിശ്വംഭരൻ എന്ന സംവിധായകനുമായി ഉടുതുണിയില്ലാതെ രതിക്രീഡയിലേർപ്പെട്ട ഒരു ഡബ്ബിങ് ആർടിസ്റ്റിനെപ്പറ്റിയുള്ള വിജയ് പി നായരുടെ ആക്ഷേപമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം വഴിവെച്ചത്. എന്നാൽ ആരുടെയും പേര് പരാമർശിക്കാതെ വിജയ് പി നായർ പറഞ്ഞ ഈ ആരോപണം തന്നെക്കുറിച്ചാണെന്ന് കാട്ടിയാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. കോടതിയിൽ കേസ് വരുമ്പോൾ ഭാഗ്യലക്ഷ്മിയെ ഉദ്ദേശിച്ചല്ല താൻ ഇത്തരമൊരു പരാമർശം നടത്തിയതെന്ന നിലപാടാണ് വിജയ് പി നായർ എടുക്കുന്നതെങ്കിൽ അക്കാരണത്താൽ തന്നെ ഈ കേസ് തള്ളിപ്പോകും.
എന്നാൽ ഫെമിനിസ്റ്റുകൾക്കെതിരെയുള്ള പരാമർശത്തിൽ താനും സമൂഹത്തിൽ മാന്യതയും സൽകീർത്തിയുമുള്ള അറിയപ്പെടുന്ന ഒരു ഫെമിനിസ്റ്റ് ആണെന്നും ഈ പരാമർശം മൂലം തനിക്ക് അപകീർത്തി ഉണ്ടായെന്നും വാദിക്കുകയാണെങ്കിൽ ഭാഗ്യലക്ഷ്മിക്ക് വിജയം സുനിശ്ചിതമാകുമായിരുന്നു.എന്നാൽ ഇവിടെ വിജയ് പി നായരുടെ ഓഫീസിൽ അതിക്രമിച്ച് കയറി സംവിധായകൻ വിശ്വംഭരനുമായി രതിക്രീഡയിലേർപ്പെട്ട പെൺകുട്ടി താനാണെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ട്, ലൈംഗിക വൈകൃതങ്ങൾ പച്ചയായി വിളമ്പുന്ന,ആഭാസങ്ങളുടെ ആകെത്തുകയായ ശ്രീലക്ഷ്മി,ദിയ സന എന്നീ രണ്ട് സോഷ്യൽ മീഡിയ വൈറസുകളെയും കൂട്ട് പിടിച്ച് ചെയ്തുകൂട്ടിയ പരാക്രമങ്ങൾ സ്ത്രീ സമൂഹത്തെയൊന്നാകെ ലജ്ജിപ്പിക്കുന്നവയാണ്.
അറപ്പുളവാക്കുന്ന അശ്ലീല പദങ്ങൾ ഉപയോഗിച്ച് വിജയ് പി നായരുടെ ശരീരത്തിൽ കരിഓയിൽ ഒഴിക്കുകയും മർദിക്കുകയും അദ്ദേഹത്തിന്റെ മൊബൈൽ, ലാപ് ടോപ് മുതലായവ തട്ടിയെക്കുകയും ചെയ്തതിന് പുറമെ, നിയമം കൈയിലെടുത്ത് കൊണ്ടുള്ള അവരുടെ ഈ തേർവാഴ്ച അവർ തന്നെ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന തരത്തിൽ ഇവർ ചെയ്തുകൂട്ടിയ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിലൂടെ വിജയ് പി നായർ ഉന്നയിച്ച ആക്ഷേപങ്ങൾ സത്യമാണെന്ന് ഇവർ തന്നെ തെളിയിച്ചിരിക്കുകയാണ്.
അതിലൂടെ കോടതിയിൽ ഈ കേസ് പരിഗണിക്കുമ്പോൾ മാന്യതയും സൽകീർത്തിയും ലവലേശം ഇല്ലാത്ത സ്ത്രീ എന്ന പേരിൽ ഭാഗ്യലക്ഷ്മിയുടെ കേസ് തള്ളപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മാത്രമല്ല ആ വിധത്തിൽ ഭാഗ്യലക്ഷ്മി നൽകിയ കേസ് തള്ളിയാൽ വ്യാജപരാതിയിലൂടെ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന് കാട്ടി വിജയ് പി നായർ ഭാഗ്യലക്ഷ്മിക്കെതിരെ കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായ് നീങ്ങാനും ആ തുക നൽകേണ്ടുന്ന അവസ്ഥയിലേക്ക് ഭാഗ്യലക്ഷ്മി എത്തപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മാത്രമല്ല സ്വയം സൃഷ്ടിച്ച വീഡിയോ എന്ന ശക്തമായ തെളിവിലൂടെ ഇവർ മൂന്ന് പേരും ചെയ്ത ക്രിമിനൽ കുറ്റങ്ങളിലൂടെ ഇവർ ശിക്ഷിക്കപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യും എന്നതിലും തർക്കമില്ല.
ഇന്ന് ജനങ്ങൾക്കിടയിൽ ഭാഗ്യലക്ഷ്മിയുടെ വ്യക്തിത്വം എന്താണ്??
സോഷ്യൽ മീഡിയ കണ്ണുകളെല്ലാം തന്നെ ഇന്ന് അവരുടെ ഭൂതകാലത്തിലേക്ക് തുറന്നുവെയ്ക്കപ്പെട്ടിരിക്കുന്ന കണ്ണാടിയാണ്.
മുൻകാല ചരിത്രങ്ങളും സിനിമാ മേഖലയിലെ അണിയറക്കഥകളും ഭർത്താവുമായും കാമുകനുമായും ഉണ്ടായിരുന്ന പൊരുത്തക്കെടുകളുമെല്ലാം ചർച്ച ചെയ്യുമ്പോൾ നാണക്കേടിന്റെ പൂർണ നഗ്‌നതയിൽ നിന്നും ഇനി ആരാണ് ഭാഗ്യലക്ഷ്മിയെ രക്ഷിക്കാൻ എത്തുക???പണ്ട് ക്രൈമിന്റെ ഓഫീസിൽ അതിക്രമിച്ച് കയറി നിയമം കൈയിലെടുത്ത് ലാവ്‌ലിൻ കേസിന്റെ തെളിവുകൾ കടത്തിക്കൊണ്ട്പോയി നശിപ്പിച്ച പിണറായി വിജയന്റെ പാതതന്നെയാണ് ഇവിടെയീ പെൺ സഖാവും പിന്തുടർന്നിരിക്കുന്നത്. എന്റെ ഓഫീസ് ആക്രമിച്ചതോടെ ലാവ്ലിൻ കേസിൽ ഞാൻ തന്നെ ഹൈക്കോടതിയിൽ ഹർജി കൊടുത്ത് സിബിഐ അന്വേഷണം കൊണ്ട് വന്നു. അന്ന് മുതൽ തുടങ്ങിയതാണ് ഈ കേസിന് പിന്നാലെയുള്ള പിണറായി വിജയന്റെ മാരത്തോൺ ഓട്ടം. ഇപ്പോഴിതാ സുപ്രീം കോടതിയിൽ ഡെമോക്ലസിന്റെ വാള് പോലെ ലാവ്ലിൻ കേസ് പിണറായിയുടെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്നു.
ചന്ദനം ചാരിയാൽ ചന്ദനം മണക്കും. എന്നാൽ ചാരുന്നത് പിണറായിയെ ആണെങ്കിലോ…???ഭാഗ്യലക്ഷ്മിയുടെ വിധി കണ്ടു തന്നെ അറിയണം
Karma News Editorial

Recent Posts

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

18 mins ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

50 mins ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

1 hour ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

2 hours ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

11 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

11 hours ago