entertainment

കുടുംബവിളക്കില്‍ എത്തിയപ്പോള്‍ എന്റെ പേടി അതായിരുന്നു, ശ്രീലക്ഷ്മി പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. മീരാ വാസുദേവ് പ്രധാന കഥാപാത്രമായി എത്തുന്ന പരമ്പരയില്‍ കെക മേനോന്‍,നൂപിന്‍, ആനന്ദ്, ആതിര മാധാവ്, ആനന്ദ് നാരായണന്‍, ശരണ്യ ആനന്ദ് എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു. കുടുംബവിളക്കിലെ പുതിയ അംഗമാണ് ശ്രീലക്ഷ്മി. അമൃത നായര്‍ക്ക് പകരമാണ് നടി പരമ്പയില്‍ എത്തിയത്. ശീതള്‍ എന്ന കഥാപാത്രം അവതരിപ്പിച്ചിരുന്ന അമൃത പിന്മാറിയതോടെയാണ് ഈ വേഷത്തിലേക്ക് ശ്രീലക്ഷ്മി എത്തിയത്. ചോക്ലേറ്റ്, കൂടത്തായി , കാര്‍ത്തിക ദീപം എന്നീ പരമ്പരകള്‍ക്ക് ശേഷമാണ് ശ്രീലക്ഷ്മി കൂടുംബവിളക്കില്‍ എത്തുന്നത്. ഇപ്പോഴിതാ കുടുംബവിളക്കിലെ വിശേഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിലൂടെയാണ് നടി സീരിയല്‍ വിശേഷങ്ങള്‍ പങ്കുപവെച്ചത്.

‘ശരിക്കും ഞാന്‍ കുടുംബവിളക്കില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് അമൃതയായിരുന്നു ശീതള്‍. അവര്‍ എല്ലാവരുമായി വളരെ അടുപ്പത്തിലാണ്. അതു പോലെ എന്നേയും കാണുമോ എന്നും സ്വീകരിക്കുമോ എന്നും ചിന്തിച്ചിരുന്നു. അതായിരുന്നു എന്റെ പേടിയും. വന്ന ദിവസം തന്നെ എല്ലാവരേയും ഞാന്‍ ഒന്ന് നിരീക്ഷിച്ചു. എല്ലാവരും ഭയങ്കര കമ്പനി ആയിരുന്നു. ആദ്യമായിട്ടാണ് കുടുംബവിളക്കിന്റെ സെറ്റില്‍ എത്തിയത് എന്ന തോന്നലും തനിക്ക് ഇല്ലായിരുന്നു. കൂടാതെ എല്ലാവരും നല്ലത് പോലെ പിന്തുണക്കാറുണ്ട്. സീനിയര്‍ താരങ്ങളാണെന്നുള്ള ഒരു ജാഡയും ആര്‍ക്കും ഇല്ല. കോമ്പിനേഷന്‍ സീനൊക്കെ വരുമ്പോള്‍ തെറ്റിപ്പോയാലും തന്നെ സഹായിക്കാറുണ്ട്. ജൂനിയര്‍ സീനിയര്‍ വേര്‍തിരിവൊന്നും സെറ്റില്‍ ഇല്ല.

ശരിക്കും ഒരു കുടുംബം പോലെയാണ് സീരിയല്‍ ലൊക്കേഷന്‍. ഷൂട്ട് ഇല്ലാത്ത സമയത്ത് എല്ലാവരേയും മിസ് ചെയ്യറുണ്ട്. പുതിയ ശീതള്‍ എന്നാണ് തന്നെ പ്രേക്ഷകര്‍ വിളിക്കുന്നത്. ആരാധകരുടെ എണ്ണം കൂടിയിട്ടുണ്ട്. പുറത്ത് പോകുമ്പോള്‍ തിരിച്ചറിയാറുണ്ട്. കുടുംബവിളക്കില്‍ വൈഡ് നെക്കുള്ള ഒരു ഡ്രസ് ആയിരുന്നു ധരിച്ചത്. ഈ വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. ഈ ഡ്രസൊന്നും ഞാന്‍ കൊണ്ടു വന്നതല്ല, സീരിയലില്‍ നിന്ന് തരുന്നതാണ്. പിന്നെ ആ വേഷത്തിന് അത്രയ്ക്ക് കുഴപ്പം ഉള്ളതായി തോന്നിയില്ല.

തുടക്കകാരി എന്ന നിലയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. ”ക്യാമറയോ, അപ്പിയറന്‍സോ എന്തെന്നു പോലും അറിയാത്ത ഒരു സമയത്താണ് ഞാന്‍ അഭിനയ മേഖലയിലേക്ക് എത്തുന്നത്. ക്യാമറക്ക് മുന്‍പില്‍ ഇതെങ്ങനെ ചെയ്യും എന്നോര്‍ത്തുള്ള ടെന്‍ഷന്‍ വേറെയും. ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടാണ് ഞാന്‍ ഈ മേഖലയിലേക്ക് എത്തിയത് എന്ന് പറയാം. ഒരു ഷോര്‍ട്ട് ഫിലിമോ, ആല്‍ബമോ ഒന്നും ചെയ്യാതെ തന്നെയാണ് ആദ്യമായി ക്യമറക്ക് മുന്‍പിലേക്ക് എത്തുന്നത്.

Karma News Network

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

5 hours ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

5 hours ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

6 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

7 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

7 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

8 hours ago