kerala

കേരളത്തിലെ സൈന്യം എന്നുളള പഞ്ചാര വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവരെ അധിക്ഷേപിക്കരുത്, ശ്രീലക്ഷ്മി അറക്കല്‍ പറയുന്നു

പൂന്തുറയില്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡ് ആയതോടെ കര്‍ശന നിയന്ത്രണമായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ നിയന്ത്രണം കാറ്റില്‍ പറത്തി പ്രദേശവാസികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിച്ചത് വലിയ വിവാദത്തിന് ഇടയൊരുക്കിയിരുന്നു. പൂന്തുറയില്‍ സൂപ്പര്‍സ്‌പ്രെഡ് എന്നത് വ്യാജ വാര്‍ത്ത ആണെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെ പൂന്തുറ നിവാസികള്‍ക്ക് എതികെ എതിരെ വളരെ മോശമായ പ്രതികരണങ്ങള്‍ ഉണ്ടായി. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കല്‍.

ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

തിരുവനന്തപുരത്ത് വന്നിട്ട് കേവലം 4 വര്‍ഷം കഴിഞ്ഞ എനിക്ക് പൂന്തുറ എന്ന് പറയുന്ന സ്ഥലത്തെപറ്റി വലിയ അറിവില്ല. പക്ഷേ കടപ്പുറത്ത് എനിക്ക് കുറേ കൂട്ടുകാരുണ്ട്. ഈ കൂട്ടുകാരോടുളള സ്‌നേഹബന്ധത്തിന്റെ ഫലമായാണ് തീരപ്രദേശത്തേ വിദ്യാര്‍ത്ഥി സംഘടനയായ കോസ്റ്റല്‍ സ്റ്റുഡന്‍സ് കള്‍ച്ചറല്‍ ഫോറം നടത്തിയ ചിലപരിപാടികളില്‍ ഞാന്‍ പങ്കെടുത്തത്. ഇത്തരം പരുപാടികളില്‍ പങ്കെടുത്തപ്പോഴാണ് വടക്കുനിന്നെത്തിയ എനിക്ക് ഇങ്ങ് തെക്ക് വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സ്വഭാവസവിശേഷതകളും സ്‌നേഹവും ഒക്കെ അടുത്തറിയാനും അത് കണ്ട് അത്ഭുതപ്പെടാനുമുളള ഭാഗ്യം ലഭിച്ചത്.

തിരുവനന്തപുരത്തേ മറ്റു കടല്‍ പ്രദേശങ്ങളായ കരുംകുളം , വിഴിഞ്ഞം ഇവിടെയൊക്കെ എനിക്ക് കൂട്ടുകാരുണ്ട് , ഞാന്‍ അവരുടെ ഒക്കെ കടപ്പുറത്തേ ചെറിയ ചെറിയ വീടുകളില്‍ പോയിട്ടുണ്ട്. ചെറിയ ചെറിയ വീടുകളില്‍ ഞാന്‍ കണ്ടത് അത്രമാത്രം സ്‌നേഹനിധിയായ മനുഷ്യരെ ആണ്. അവരുടെ അത്രേയും സ്‌നേഹം ഈ കേരളത്തില്‍ വേറേ എവിടുന്നും കിട്ടുമെന്നും എനിക്ക് തോന്നുന്നില്ല. ഓരോ മഴക്കാലത്തും പല സ്ഥലങ്ങളിലും കടല്‍ കയറുമ്പോഴും അവരുടെ കിടപ്പാടവും മറ്റും നശിക്കുമ്പോളും അവരെ ആരും പരിഗണിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല.

ഈ hate speech പടര്‍ന്ന വേഗതയില്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ കാലാകാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളും പടര്‍ന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ച് പോകുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍ കടപ്പുറത്തുനിന്നുളള എന്റെ കൂട്ടുകാരൊക്കെ ഡിഗ്രിയും പിജിയും കഴിഞ്ഞ് റിസേര്‍ച്ച് ചെയ്യുന്നവരാണ്. വിദേശത്ത് റിസേര്‍ച്ച് ചെയ്യുന്നവരും ജെ ആര്‍ എഫ് ഓടുകൂടെ ഇന്ത്യയില്‍ തന്നെ റിസേര്‍ച്ച് ചെയ്യുന്നവരും ഉണ്ട്. എന്റെ ഫ്രണ്ട് ലിസ്റ്റിലുളള ഒത്തിരി സ്‌കോളേഴ്‌സ് കടപ്പുറത്ത് നിന്നുണ്ട്.

അതുകൊണ്ടാണ് പൂന്തുറക്കെതിരെ ഇത്രയധികം ഹേറ്റ്‌സ്പീച്ച് നടന്നപ്പോള്‍ ഞാന്‍ തീരപ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ സംഘടനയായ Coastal Students Cultural Forum(CSCF) ഭാരവാഹികളെ വിളിച്ച് സത്യാവസ്ഥ ചോദിച്ചറിയുകയും നിങ്ങളെന്തൊക്കെ പറഞ്ഞിട്ടും അവര്‍ക്കെതിരെയുളള ഹേറ്റ് സ്പീച്ചിന് എതിരെ പ്രതികരിച്ചതും അവര്‍ക്കൊപ്പം നിന്നതും. കേരളത്തിലെ സൈന്യം എന്നുളള പഞ്ചാര വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവര്‍ക്കെതിരെ ഇങ്ങനെ അധിക്ഷേപവും അവഗണനയും നടത്താതെ അറ്റ്‌ലീസ്റ്റ് കേരളത്തിലെ മനുഷ്യരായെങ്കിലും മറ്റുള്ളവര്‍ അവരെ പരിഗണിക്കണം എന്ന് ഞാന്‍ പറയുന്നതും അവരുടെ ആ സ്‌നേഹം അനുഭവിച്ചത്‌കൊണ്ട് മാത്രമാണ്.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

10 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

21 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

52 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

52 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago