സംവിധായകൻ രാം ഗോപാൽ വർമയുടെ ചിത്രത്തിൽ നായികയായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിന്റെ മേക്ക് ഓവർ ചിത്രങ്ങൾ വൈറൽ. ശ്രീലക്ഷ്മിയുടെ ഗ്ലാമർ ട്രാൻസഫർമേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ ചിത്രങ്ങൾ കണ്ട് താൻ ഞെട്ടിപ്പോയെന്ന് പ്രതികരിച്ച് രാം ഗോപാൽ വർമ രംഗത്തെത്തി. ചിത്രങ്ങൾ പകർത്തിയ തന്റെ പേഴ്സണൽ ഫോട്ടോഗ്രഫറായ യശ്വന്ത് ഗൗഡിനെ അഭിനന്ദിച്ച് പങ്കുവെച്ച ട്വീറ്റിലാണ് രാം ഗോപാൽ വർമ ചിത്രങ്ങളെ പുകഴ്ത്തിയത്.
‘‘യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ ഞെട്ടി. ഇൻസ്റ്റ റീൽ വിഡിയോയിലൂടെ ആർജിവി ടീം കണ്ടെത്തിയ കേരള പെൺകുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളിലുള്ളത്. ഞങ്ങൾക്കൊപ്പം ‘സാരി’ എന്ന സിനിമയിലും അഭിനയിക്കാൻ ആരാധ്യ കരാർ ഒപ്പിട്ടിട്ടുണ്ട്. സിനിമയുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഈ ഫോട്ടോഷൂട്ട് നടത്തിയത് യശ്വന്ത് ആണ് ആരാധ്യയുടെ ഗ്ലാമർ ട്രാൻസ്ഫർമേഷൻ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ട് സംവിധായകൻ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ആരാധകരുമായി താരം സ്റ്റോറിയിലൂടെ സംവദിച്ചിരുന്നു. രാം ഗോപാല്‍ വർമയുമായി ഡേറ്റ് ചെയ്തോയെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് താരം മറുപടി നൽകിയിരുന്നു. ഇതു കണ്ടാൽ അദ്ദേഹം ഇപ്പോൾ പൊട്ടിച്ചിരിക്കുമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ മറുപടി. പുതിയ ഫോട്ടോഷൂട്ടുകൾ ഉണ്ടോയെന്ന ചോദ്യത്തിന് ഷൂട്ടിങ് തിരക്കിലാണെന്ന മറുപടിയാണ് നടി നൽകിയത്.
സംവിധായകൻ രാം ഗോപാൽ വർമ്മ നിർമ്മിയ്ക്കുന്ന ‘സാരി’എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാകുന്നത്. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…