ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മയെ സാരിയില്‍ അമ്പരപ്പിച്ച മലയാളി മോഡലാണ് ശ്രീലക്ഷ്മി സതീഷ്. പിന്നാലെ ശ്രീലക്ഷ്മിയെ നായികയാക്കി ആര്‍ജിവി ഒരു സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്റെ പേര് ആരാധ്യ ദേവിയെന്ന് മാറ്റിയിരുന്നു. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ശ്രീലക്ഷ്മിയുടെ പുത്തന്‍ മേക്കോവറാണ്.
അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ആര്‍ജിവി തന്നെയാണ് ശ്രീലക്ഷ്മിയുടെ പുതിയ അവതാരം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ശ്രീലക്ഷ്മിയുടെ മേക്കോവറില്‍ താന്‍ ഞെട്ടിപ്പോയി എന്നാണ് ആര്‍ജിവി കുറിച്ചത്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഷൂട്ട്. രാംഗോപാല്‍ വര്‍മയുടെ പേഴ്സണല്‍ ഫോട്ടോഗ്രാഫറായ യശ്വന്ത് ഗൗഡ് ആണ് ആരാധ്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
‘യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാന്സ്ഫര്മേഷന് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇന്‍സ്റ്റ റീല്‍ വിഡിയോയിലൂടെ ആര്‍ജിവി ടീം കണ്ടെത്തിയ കേരള പെണ്‍കുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്. ഞങ്ങള്‍ക്കൊപ്പം ‘സാരി’ എന്ന സിനിമയും ആരാധ്യ ചെയ്യുന്നുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.
അതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ശ്രീലക്ഷ്മി ചിത്രങ്ങള്‍ പങ്കുവച്ചതോടെ ആരാധകരും ഞെട്ടലിലാണ്. നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. കൂടാതെ ആര്‍ജിവിയെ ഡേറ്റ് ചെയ്തോ എന്ന ചോദ്യവുമായി ഒരാള്‍ എത്തി. ഇത് കണ്ടാല്‍ അദ്ദേഹം ചിരിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…