entertainment

ഞാൻ മോശക്കാരനാണെന്ന് പറയുന്നവർ എന്നെ ചതിച്ചവർ- ശ്രീനാഥ് ഭാസി

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടൻമാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗമടക്കം നിരവധി കേസുകളിൽ ആരോപണ വിധേയനായി നിൽക്കുന്ന താരം കൂടിയാണ് അദ്ദേഹം. സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ സിനിമാ സംഘടനകളിൽ നിന്നും വിലക്ക് വരെ ശ്രീനാഥ് നേരിട്ടു.

ഇപ്പോഴിതാ കൊറോണ ധവാൻ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷൻ വേളയിൽ ശ്രീനാഥ് ഭാസി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കവെ ആയിരുന്നു വിമർശകരെ ഉന്നംവെച്ചുകൊണ്ടുള്ള താരത്തിന്റെ പ്രതികരണം.

തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നവരടക്കം ലഹരി ഉപയോഗിക്കുന്നവരാണെന്നും ഇക്കൂട്ടർ എന്തുകൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവർക്കെതിരെയും ആരോപണം ഉയർത്താത്തതെന്നും താരം ചോദിച്ചു. കൂടാതെ ഞാൻ മോശക്കാരനാണെന്ന് പറയുന്നവർ എന്നെ ചതിച്ചവരാണ്. സിനിമയിൽ താൻ ഒരുപാട് തവണ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

തങ്ങളെ പറ്റിക്കുന്നവരോട് മറ്റുള്ളവർ ചെയ്യുന്നത് മാത്രമേ ഞാനും ചെയ്തിട്ടുള്ളു. താനൊരു സാധാരണക്കാരനാണെന്നും ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം പ്രതീക്ഷിക്കണമെന്നും താരം പറഞ്ഞു. അഭിനയമാണ് തന്റെ ജോലി. ആ ജോലി ചെയ്യാനാണ് താൻ സെറ്റിൽ പോകുന്നത്. സിനിമ അഭിനയവുമായി മുന്നോട്ട് പോകുന്നതിനാൽ പല കാര്യങ്ങളും തുറന്ന് പറയാൻ കഴിയില്ല. എന്നായിരുന്നു സെറ്റുകളിൽ ഉണ്ടാകുന്ന പ്രശനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് ശ്രീനാഥ് ഭാസി പ്രതികരിച്ചത്.

Karma News Network

Recent Posts

രേണുകാ സ്വാമിയുടെ കൊലപാതകം, നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി

ബംഗളൂരു: രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ കന്നഡ നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി. നടന്റെ ബംഗളൂരുവിലെ ഫാം ഫൗസിൽ…

6 hours ago

രാജ്യദ്രോഹ പരാമർശം; അരുന്ധതി റോയിക്കെ​തി​രെ കുറ്റപത്രം സമർപ്പിക്കും

ന്യൂഡൽഹി: രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കും ശൈഖ്​ ഷൗ​ക്ക​ത്തി​നു​മെ​തി​രെ ഡൽഹി പൊലീസ് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന്…

6 hours ago

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്. കൊല്ലാട്…

6 hours ago

എംഡിഎംഎയുമായി അറസ്റ്റിൽ, സർമീൻ അക്തർ രഹസ്യ ഭാഗത്ത് കടത്തിയത് 50ലക്ഷത്തിന്റെ ലഹരിമരുന്ന്

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു…

7 hours ago

സുരേഷ് ഗോപിയോടൊപ്പം നമ്മളും എന്ന ഇക്വേഷൻ അനേകം പേർക്ക് തണൽ നല്കും, ദുരിതമനുഭവിക്കുന്നവരോട് നമുക്കും ചില ബാധ്യതയുണ്ട്

ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്, നമുക്കും ചില ബാധ്യതയുണ്ടെന്ന് രാമസിംഹൻ. സുജാതയുടെ വീടിനായി ഒരു ലക്ഷം മതി ബാക്കി…

7 hours ago

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഹാരീസ് ബീരാനും, ജോസ് കെ മാണിയും, പിപി സുനീറും

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവർ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ…

8 hours ago