entertainment

എന്റെ തല എന്റെ ഫുൾ ഫിഗർ റിയൽ ലൈഫിൽ മമ്മൂട്ടിയാണ്- ശ്രീനിവാസൻ

നടൻ, സംവിധായകൻ, തിരക്കഥകൃത്ത് തുടങ്ങി കൈവച്ച മേഖലയെല്ലാം വിജയിപ്പിച്ച സിനിമ പ്രവർത്തകനാണ് ശ്രീനിവാസൻ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പദ്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമയെടുക്കാനുള്ള കാരണത്തെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിൽ കൂടുതലും മമ്മൂട്ടിയാണുള്ളതെന്നും, രാജീവ് നാഥ് മുഖേനയാണ് മോഹൻലാലിന് കേണൽ പദവി ലഭിച്ചതെന്നും ശ്രീനിവാസൻ പറഞ്ഞു.

മഴയെത്തും മുൻപേ എന്ന സിനിമയുടെ റിലീസ് സമയത്തെ ഒരു അനുഭവമാണ് ശ്രീനിവാസൻ പങ്കുവെച്ചിരിക്കുന്നത്. മഴയെത്തും മുൻപേ ഇറങ്ങിയ അതേദിവസം തന്നെയാണ് മോഹൻലാലിന്റെ സ്ഫടികവും റിലീസ് ചെയ്തത്. രണ്ടു സിനിമകളും വിജയങ്ങളുമായിരുന്നു. ഒരു ദിവസം താനും മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും ഒന്നിച്ച് ഒരു മീറ്റിങ്ങിനായി യാത്ര ചെയ്യുകയായിരുന്നു. റോഡരികിൽ ഇരുസിനിമകളുടെയും പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ടായിരുന്നു. ‘കണ്ടോ സ്ഫടികത്തിന്റെ പോസ്റ്ററിൽ അവന്റെ മുഖം മാത്രം, നമ്മുടെ മഴയെത്തും മുൻപേയുടെ പോസ്റ്ററിൽ ശോഭനയും മറ്റുപലരും. ആ മാധവൻ നായരേ (മഴയെത്തും മുൻപേയുടെ നിർമ്മാതാവ്) വിളിച്ച് പറ എന്റെ പടം മാത്രമായി പോസ്റ്ററിൽ വെക്കാൻ’ എന്ന് മമ്മൂട്ടി പറഞ്ഞതായി ശ്രീനിവാസൻ വെളിപ്പെടുത്തി.

അതിന് താൻ നൽകിയ രസകരമായ മറുപടിയെക്കുറിച്ചും ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഞാൻ പറയാം, പക്ഷേ എന്റെ പടം വെച്ചിട്ട് പോസ്റ്ററിറക്കാനായിരിക്കും പറയുക. ഇത് കേട്ട മമ്മൂട്ടി ആ വിഷയം പ്രോത്സാഹിപ്പിച്ചില്ല,’ ശ്രീനിവാസൻ പറഞ്ഞു. താൻ നിർമ്മാതാവിനോട് ഇക്കാര്യം പറഞ്ഞു. മീറ്റിങ്ങിന് ശേഷം നിർമ്മാതാവിനെ കണ്ടപ്പോൾ മമ്മൂട്ടി എന്ത് പറഞ്ഞുവെന്ന് താൻ ചോദിച്ചു. ‘പറഞ്ഞ പോലെ മമ്മൂക്ക വന്നു. പക്ഷേ മമ്മൂക്കയോട് ഞാൻ ചോദിച്ചു, മോഹൻലാലിന്റെ കഴിഞ്ഞ രണ്ടു സിനിമകൾ വീക്കായിരുന്നു. പുള്ളിക്ക് അതിന്റെ ആവശ്യമുണ്ട്. മമ്മൂക്ക നിങ്ങൾക്ക് അതിന്റെ ആവശ്യമുണ്ടോ’ എന്നായിരുന്നു നിർമ്മാതാവിന്റെ മറുപടി. ഉദയനാണ് താരത്തിലെ എന്റെ മുഖം എന്റെ ഫുൾ ഫിഗർ, അത് മമ്മൂട്ടിയായിരുന്നു എന്നും ശ്രീനിവാസൻ പറഞ്ഞു.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

20 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

37 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago