entertainment

ആരോ​ഗ്യനില മോശമായിട്ടും വീൽ ചെയറിലെത്തി ധ്യാനിൻറെ സിനിമ കണ്ട് ശ്രീനിവാസൻ

ആരോഗ്യ നില മോശമായിട്ടും മകൻ ധ്യാനിൻറെ സിനിമ കാണാൻ തിയറ്ററിലെത്തി നടൻ ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസൻ നായകനായ ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രീമിയർ ഷോ കാണാനാണ് ഭാ​ര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ശ്രീനിവാസൻ എത്തിയത്. തിയറ്ററിനുള്ളിൽ പകുതി വരെ വീൽചെയറിൽ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് തിയറ്ററിനുള്ളിലേക്ക് പോകുകയായിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നല്ലതല്ലെന്നും, ശ്വാസം മുട്ടലിൻറെ പ്രശ്നങ്ങളുള്ളതിനാൽ സിനിമ കണ്ട ശേഷം പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും കൂടെ വന്നവർ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആശുപത്രിവാസത്തിനു ശേഷം വിനീത് ശ്രീനിവാസനൊപ്പം ശ്രീനിവാസൻ ‘കുറുക്കൻ’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

അജു വർഗീസാണ് ചിത്രത്തിലെ മറ്റൊരു നായകൻ. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിൻറെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്നചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ്. ക്രെസൻറ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് വിതരണം.

Karma News Network

Recent Posts

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

22 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

46 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

47 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

2 hours ago