entertainment

ശ്രീനി ഫാംസ്, പുതിയ സംരംഭവുമായി ശ്രീനിവാസന്‍

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി നടനും സംവിധായകനുമായി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നു.ശ്രീനി ഫാംസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിവഴി വിഷരഹിത ഭക്ഷണം ആവശ്യക്കാരില്‍ എത്തിക്കുകയും ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും ചെയ്യും.ആദ്യഘട്ടത്തില്‍ ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് നടക്കുക.രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓര്‍ഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്‌നോളജി വിഭാഗമാണെന്നും ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

ശ്രീനിവാസന്റെ കുറിപ്പ്,ജൈവകൃഷി മേഖലയില്‍ ഒരു ചുവുടുകൂടി വയ്ക്കുകയാണ്.വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക,ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിന്‍തുണണ ശക്തമാക്കുക എന്നതെല്ലാമാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.ശ്രീനീഫാംസ് എന്നൊരു കമ്പനി ഇതിനായി സമാന ചിന്താഗതിക്കാരായ കൂട്ടാളികളുമായി ചേര്‍ന്ന് രൂപീകരിച്ചു കഴിഞ്ഞു.കൃഷിയില്‍ താല്‍പ്പര്യമുള്ളവരുടേയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയും കൃഷി ശാസ്ത്രജ്ഞരുടെയും ഒരു കൂട്ടായ്മയാണിതിനുപിന്നില്‍.ശ്രീനി ഫാംസിന്റെ ലോഗോ ഇതോടൊപ്പം അവതരിപ്പിക്കുന്നു.ജൈവകൃഷി ശക്തമാക്കുകയും അത്യാധുനിക ജൈവകൃഷി രീതികള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്.വിദേശ രാജ്യങ്ങളില്‍ പ്രചാരമുള്ള തികച്ചും ആധുനികമായ ജൈവകൃഷി രീതികള്‍ നമ്മുടെ നാട്ടില്‍ നടപ്പിലാക്കാനാണ് ശ്രീനിഫാംസ് ലഷ്യമിടുന്നത്.രണ്ടു തലങ്ങളായിട്ടാണ് ശ്രീനീഫാംസ് ന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുക.ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് അതില്‍ ആദ്യഘട്ടം.

വയനാട്ടിലും,ഇടുക്കിയിലും,തൃശൂരും,എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.അതിനായി ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് ഉള്ള കര്‍ഷകര്‍,അല്ലെങ്കില്‍ ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ താല്പര്യമുള്ള കര്‍ഷകര്‍ എന്നിവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പുരോഗതിയിലാണ്.മെച്ചപ്പെട്ട വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ശൃംഖലയും കൂടാതെ പച്ചക്കറികളുടെയും,പഴങ്ങളുടെയും,ധാന്യങ്ങളുടെയും കയറ്റുമതിക്കുമുള്ള സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി കമ്പനി ഒരുക്കിയിട്ടുണ്ട്.ഇപ്പോള്‍ എറണാകുളത്തു കണ്ടനാട് നിലവിലുള്ള സ്വന്തം വിപണന കേന്ദ്രത്തോടൊപ്പം,ജൈവ ഉല്‍പ്പന്നങ്ങള്‍ മതിയായി ലഭ്യമാകുന്ന മുറയ്ക്ക് ജില്ലകള്‍ തോറും വിപണകേന്ദ്രം തുടങ്ങാന്‍ പദ്ധതിയുണ്ട്.2021 ജനുവരിയോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള മൊബൈല്‍ ആപ്പ് നിലവില്‍ കൊച്ചിയില്‍ പരീക്ഷണ ഘട്ടത്തിലാണ്.ഇതിലൂടെ പച്ചക്കറികള്‍,പഴങ്ങള്‍,ധാന്യങ്ങള്‍,വിത്തുകള്‍,വളങ്ങള്‍ ,ഓര്‍ഗാനിക് കീടനാശിനികള്‍ എന്നിവയെല്ലാം ഒരു ക്ലിക്കില്‍ വീട്ടിലെത്തും.രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓര്‍ഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണ്.ബയോഫെര്‍ട്ടിലൈസര്‍സും ബയോ കണ്‍ട്രോള്‍ ഏജന്റസും വികസിപ്പിച്ചെടുക്കുന്നതിന് ലാബ് സംവിധാനം പ്രോജക്റ്റിന്റെ ഭാഗമായി എറണാകുളത്തെ കളമശ്ശേരി ബയോ ടെക്കനോളജി പാര്‍ക്കിലായി(BioNest) ഒരുക്കിയിട്ടുണ്ട്.രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളോജിയും,കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയും ഈ പ്രോജെക്ടില്‍ സാങ്കേതിക സഹായികളായി കൂടെയുണ്ട്.ഈ ശ്രമത്തില്‍ ഞങ്ങളോട് സഹകരിക്കാന്‍ താല്പര്യമുള്ള ജൈവകര്‍ഷകര്‍ ,ജൈവകര്‍ഷക കൂട്ടായ്മകള്‍,ജൈവകൃഷിയില്‍ പ്രാഗല്‍ഭ്യമുള്ളവര്‍ ദയവായി പേര്,ജില്ല ,പഞ്ചായത്ത്,സ്ഥലത്തിന്റെ വിസ്തൃതി,ഇപ്പോളുള്ള കൃഷിയുടെ ഡീറ്റെയില്‍സ്,പ്രാഗല്‍ഭ്യം,മൊബൈല്‍ നമ്പര്‍ എന്നിവ വ്യക്തമാക്കി WhatsApp അയക്കുക.WhatsApp number 9020600300 .

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

31 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

36 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

56 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

2 hours ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago