മലയാള സിനിമയിൽ നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്രീനിവസൻ . കുറിയ്ക്ക് കൊള്ളുന്ന നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എത്രയോ മികച്ച ചിത്രങ്ങൾ, നല്ല കൂട്ടുകെട്ടുകൾ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്ക്കൊപ്പം നടന്നു. നിലവാരമുള്ള തമാശകൾ ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ‘ചിരികൾ’ തീയേറ്ററിൽ ഉപേക്ഷിച്ച് പോകാൻ പ്രേക്ഷകർക്ക് കഴിയുമായിരുന്നില്ല. അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് ശ്രീനിവാസൻ.
ഏറ്റവും പുതിയ അഭിമുഖത്തിൽ ശ്രീനിവാസൻ മനസ്സ് തുറന്ന് സംസാരിക്കുകയാണ്. ഭാര്യ വിമലയും അദ്ദേഹത്തിനൊപ്പമുണ്ട്. അഭിമുഖത്തിൽ വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസൻ. ഭാര്യ വിമലയെ കുറിച്ച് ചോദിച്ചപ്പോഴാണ് ശ്രീനിവാസൻ രണ്ടാം വിവാഹത്തെ കുറിച്ച് രസകരമായി സംസാരിച്ചത്. എന്റെ ഭാര്യ വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല. വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ് തോന്നിയത്. ഞാൻ ഇപ്പോഴും വേറൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ വെറുതെ കള്ളം പറഞ്ഞതല്ല. ആളുണ്ട് പക്ഷെ പേര് പറയില്ല. വേറെ ഒരു കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഭാര്യയോട് പറഞ്ഞിട്ടുണ്ട്.
ജീവിതത്തിൽ ഇനിയും കല്യാണം കഴിക്കണം ശ്രീനിവാസൻ തമാശ കലർത്തി പറഞ്ഞു. ശ്രീനിവാസന്റെ വാക്കുകൾ കേട്ടതോടെ ഭാര്യ വിമലയുടെ പ്രതികരണമെത്തി… വേറൊരു വിവാഹം കഴിക്കണമെന്നത് ഇപ്പോഴും പറയാറുണ്ട്. ഞാൻ പക്ഷെ സമ്മതിക്കില്ല. ആ മോഹം മനസിൽ ഇരിക്കട്ടെ വിമല വ്യക്തമാക്കി.
പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…
അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…
കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…
തിരുവനന്തപുരം: പട്ടാപകൽ മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…
കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…