entertainment

പണം തന്നത് ശരി പക്ഷേ കല്ല്യാണത്തിന് വരരുതെന്ന് മമ്മൂട്ടിയോട് പറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ശ്രീനിവാസൻ

തിരക്കഥാകൃത്തായും നടനായും സം‌വിധായകനായും മലയാള സിനിമയിൽ തിളങ്ങുന്ന താരമാണ് ശ്രീനിവാസൻ.നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനിവാസൻ സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചതുകൊണ്ട് തന്നെ അദ്ദേഹം ജനങ്ങൾക്ക് പ്രീയപ്പെട്ടവനാണ്.1984-ലാണ് ശ്രീനിവാസന്റെ വിവാഹം നടന്നത്.വിനീത് ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസൻ എന്നീ രണ്ട് മക്കളും അദ്ദേഹത്തിനുണ്ട്.അവരും പല മേഖലകളിലൂടെയും സിനിമയിൽ പ്രശസ്തരാണ്

സിനിമയിൽ നിന്ന് വലിയ വരുമാനമൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു ശ്രീനിവാസൻ വിമലയെ വിവാഹം കഴിക്കുന്നത്.എന്നാൽ കല്യാണത്തിന്റെ സമയത്ത് കയ്യിൽ പണമില്ലാതെ ഇരുന്ന ശ്രീനിവാസൻ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്.ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിർമിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് തീരുമാനംആരെയും ക്ഷണിക്കുന്നില്ലെന്നും രജിസ്റ്റർ ഓഫീസിൽവച്ചാണ് വിവാഹമെന്നും ശ്രീനിവാസൻ ഇന്നസെന്റിനോട് പറഞ്ഞു.സെറ്റിൽ നിന്ന് ഇറങ്ങാൻ നേരം ഇന്നസെന്റ് കൈയ്യിൽ ഒരു പൊതി തന്നു.അതിൽ 400 രൂപയുണ്ടായിരുന്നു.ഇന്നത്തെപ്പോലെയല്ല നാനൂറ് രൂപയ്ക്ക് വിലയുണ്ട്.ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോൾ,ഭാര്യയുടെ രണ്ട് വളകൂടെ വിറ്റു എന്നായിരുന്നു ഇന്നസെന്റന്റെ മറുപടി.ഇന്നസെന്റ് കൊടുത്ത പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി.

തന്റെ കല്ല്യാണ ആവശ്യത്തിനായി പണം നൽകി സഹായിച്ച മമ്മൂട്ടിയോടും കല്യാണത്തിന് വരരുതെന്ന് തന്നെ പറഞ്ഞു.അതിന് പിന്നിലുമൊരു കാരണം ഉണ്ടായിരുന്നു. ആവനാഴി എന്ന സിനിമയിലൊക്കെ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സിൽ കത്തി നിൽക്കുന്ന സൂപ്പർ താരം തന്റെ കല്യാണത്തിന് വന്നാൽ അവിടെ ആളുകൾ കൂടുമെന്ന് ശ്രീനിവാസന് ഭയമുണ്ടായിരുന്നു.പക്ഷേ മമ്മൂട്ടി അത് വിസമ്മതിച്ചെന്നും,തന്റെ കല്യാണത്തിന് ഉറപ്പായും താൻ വരുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നതായി ശ്രീനിവാസനും പറയുന്നു.പക്ഷെ എന്റെ നിർബന്ധം കനത്തപ്പോൾ വരില്ലെന്ന് സമ്മതിച്ചു.അങ്ങനെ സ്വർണതാലി വാങ്ങി,രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽവച്ചായിരുന്നു താലി കെട്ടെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

6 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

7 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

8 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

8 hours ago