entertainment

ജീവിതത്തിൽ ആദ്യമായി ഒരു പോസ്റ്ററിൽ എന്നെ കണ്ടത് അവിടെ വച്ചാണ്, ശ്രീറാം

മലയാള ചലച്ചിത്ര താരം സീരിയൽ താരം എന്നീ നിലകളുടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട വ്യക്തിയായി മാറിയ താരമാണ് ശ്രീറാം രാമചന്ദ്രൻ. കോഴിക്കോട് A W H എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ശ്രീറാം ബിരുദം നേടി. പഠനശേഷം ചെന്നൈയിൽ ആർട് അസിസ്റ്റന്റായി ശ്രീറാം പ്രവർത്തിച്ചു.

അതിനുശേഷമാണ്2010-ൽ വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്- ലൂടെ സിനിമയിലേക്കെത്തുന്നത്. തുടർന്ന്തട്ടത്തിൻ മറയത്ത്- ൽ നിവിൻ പോളിയുടെ സുഹൃത്തായി അഭിനയിച്ച വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഫഹദ് ചിത്രം ആർട്ടിസ്റ്റ്-ൽ വില്ലൻ വേഷവും ശ്രീറാം ചെയ്തു. ശ്രീറാമിന്റെ ജ്യേഷ്ഠൻ ജയറാം രാമചന്ദ്രൻ സിനിമയിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിയ്ക്കുന്നു. ചില സിനിമകളിൽ കൂടി ചെറിയ റോളുകൾ ചെയ്തതിനുശേഷം ശ്രീറാം രാമചന്ദ്രൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഷോർട്ട് ഫിലിമുകളിലും പരസ്യചിത്രങ്ങളിലും അഭിനയിയ്ക്കുന്നുണ്ട് ശ്രീറാം രാമചന്ദ്രൻ.

ഇപ്പോളിതാ തന്റെ മുഖം ആദ്യമായി ഒരു സിനിമാ പോസ്റ്ററിൽ കണ്ട സന്തോഷം നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ജീവിതത്തിൽ ആദ്യമായി ഒരു പോസ്റ്ററിൽ എന്നെ കണ്ടത് അവിടെ വച്ചാണ്. എന്താ മേലോട്ട് നോക്കി നിൽക്കുന്നത് എന്ന് ചോദിച്ച ഓട്ടോ ചേട്ടനോട്, ഞാൻ എന്നെ കാണിച്ച് പറഞ്ഞു കൊടുത്തു, ചേട്ടാ, എന്റെ പടമാ ആ കാണുന്നേ’ ചിരിച്ചുകൊണ്ട് ആ ചേട്ടൻ പറഞ്ഞു, ‘അപ്പോ എന്തായാലും ആ പടം കണ്ടിരിയ്ക്കും”
സെയിതാർ പള്ളിയിൽ ഉണ്ടായിരുന്ന കാലത്തെ തന്റെ ഫ്‌ളാഷ്ബാക്ക് വിനോദ് പറയുമ്പോഴാണ് ശ്രീറാം എത്തുന്നത്. ശ്രീറാമിനൊപ്പം സണ്ണി വെയിനും ഈ രംഗത്ത് എത്തുന്നുണ്ട്.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

2 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

4 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

4 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago