entertainment

ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റിയിരിക്കുകയാണ്, അമ്മയെക്കുറിച്ച് ശ്രീശാന്ത്

നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. ഇടക്ക് സിനിമയിലും താരം അഭിനയിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും ശ്രീശാന്ത് മത്സരിക്കാൻ എത്തിയിരുന്നു. എന്നാൽ ഷോയിൽ വിജയിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. താരത്തിന്റെ വിശേഷങ്ങൾ ഏല്ലാം പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. കരിയറിൽ ഇടക്ക് ചില പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തിയിരുന്നു. അടുത്തിടെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നെന്ന പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ തൻ്റെ പ്രതിസന്ധി ഘട്ടത്തിൽ ശ്രീശാന്ത് നൽകിയ ഒരു അഭിമുഖം വീണ്ടും വൈറലാകുകയാണ്.

വിലക്കു കാലത്ത് ഭുവനേശ്വരി ഒപ്പം നിന്നു. പ്രശ്നങ്ങളുടെ നടുവിലാണ് ഞങ്ങൾ ജീവിതം തുടങ്ങുന്നത് തന്നെ. അന്നു മുതൽ ‘യു വിൽ പ്ലേ എഗെയ്ൻ. എന്ന് ഭുവനേശ്വരിജി പറയാറുണ്ടായിരുന്നു. മോൾക്കാണ് ക്രിക്കറ്റിൽ താൽപര്യം കൂടുതൽ. ലെറ്റ്സ് പ്ലേ ക്രിക്കറ്റ് എന്നൊക്കെ പറഞ്ഞു വരും ഇടയ്ക്ക്. പ്രാക്ടീസിന് സാൻവികയും തേസും ഒപ്പം വരാറുണ്ട്. അമ്മ ഇപ്പോൾ ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റിയിരിക്കുകയാണ്. ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള ശ്രമത്തിലാണ്. അമ്മ ശക്തയായ സ്ത്രീയാണ്. എല്ലാവരും അമ്മയ്ക്കു വേണ്ടിയും പ്രാർഥിക്കണം.

വീരേന്ദർ സേവാഗ് പാജിയും വിവിഎസ് ലക്ഷ്മണും. രാഷ്ട്രീയത്തിൽ ശശി തരൂർജിയുമാണ് പ്രതിസന്ധി കാലത്ത് ഏറ്റവും പിന്തുണച്ചത്. ‘ശ്രീശാന്തിനെ എനിക്കറിയാം, അവൻ അങ്ങനെ ചെയ്യില്ല’ എന്ന് പറഞ്ഞത് ശശി തരൂർജിയാണ്. ഒത്തു കളിയിൽ കുടുങ്ങിയ കാലത്തെ കുറിച്ച് ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല ശ്രീശാന്ത്. കരുത്തനാകാനുള്ള അവസരം ദൈവം തന്നു എന്നാണ് വിശ്വസിക്കുന്നത്. കുടുംബത്തോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

17 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

21 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

23 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

50 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago