നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. ഇടക്ക് സിനിമയിലും താരം അഭിനയിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും ശ്രീശാന്ത് മത്സരിക്കാൻ എത്തിയിരുന്നു. എന്നാൽ ഷോയിൽ വിജയിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. താരത്തിന്റെ വിശേഷങ്ങൾ ഏല്ലാം പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. കരിയറിൽ ഇടക്ക് ചില പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തിയിരുന്നു. അടുത്തിടെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നെന്ന പ്രഖ്യാപനം നടത്തിയത്.
ഇപ്പോഴിതാ തിഹാർ ജയിലിൽ കിടന്നപ്പോഴത്തെ ഓർമ്മകളാണ് ശ്രീശാന്ത് പങ്കുവെക്കുന്നത്. വാക്കുകൾ, എങ്ങനെ എങ്കിലും ടീമിൽ തിരിച്ചെത്തണം എന്ന വാശിയോടെയാണ് 2013 ൽ ഐപിഎല്ലിൽ കളിക്കാൻ എത്തിയത്. അപ്പോാണ് അപ്രതീക്ഷിതമായി അറസ്റ്റ് ഉണ്ടാവുന്നത്.
മൂകാംബിക ദേവിയുടെ മുന്നിൽ വെച്ച് പൂജിച്ച് കെട്ടിയ ചരട് മരണശേഷമേ അഴിക്കാവു എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ച് അവർ മുറിച്ചെടുത്തു. എന്നും തുണയായിരുന്ന ദേവി എന്നെ വിട്ട് പോവുന്നത് പോലെ തോന്നി. അത് സത്യമായിരുന്നു. തിഹാറിൽ ക്രിമിനലുകൾക്കിടയിൽ ഞാൻ ചെന്ന് വീണു. അവരെന്നെ നോട്ടമിട്ടു. ബ്ലേഡ് വെച്ച് മുറിപ്പെടുത്താൻ ശ്രമിക്കും. വാതിലിൽ നിന്ന് പറിച്ചെടുത്ത ലോഹക്കഷണം രാകി മൂർച്ച വരുത്തി ഒരുത്തൻ എന്നെ കുത്താൻ ശ്രമിച്ചു. 200 പേർക്കുള്ള ഡോർമെറ്ററിയിൽ മൂന്നൂറിലധികം തടവുകാർക്കൊപ്പമായിരുന്നു ഞാൻ.
നനഞ്ഞ ബാത്ത്റൂമിന് അടുത്ത് നിലത്ത് കമ്പിളി വിരിച്ചായിരുന്നു കിടപ്പ്. മുഴുവൻ സമയവും വെളിച്ചം നിറഞ്ഞ് നിന്ന മുറിയിൽ കിടന്ന് ഉറങ്ങാൻ സാധിക്കില്ലായിരുന്നു. അന്നൊക്കെ കരയുകയാണ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും വിഷമം വരാതിരിക്കാൻ ചിരിച്ച് നടന്നു. പക്ഷേ മുറിയിൽ കയറിയാൽ കരച്ചിൽ വരും. ആത്മ ഹത്യ ചെയ്താലോ എന്ന് വരെ താൻ ചിന്തിച്ച് പോയ നിമിഷങ്ങളായിരുന്നു അത്
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…