more

അമ്മ ഇപ്പോൾ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് മുട്ടിന് താഴെ മുറിച്ചുമാറ്റി-ശ്രീശാന്ത്

നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. ഇടക്ക് സിനിമയിലും താരം അഭിനയിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും ശ്രീശാന്ത് മത്സരിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ഷോയില്‍ വിജയിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. കരിയറിൽ ഇടക്ക് ചില പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തിയിരുന്നു.

താരത്തിന്റെ ഒപ്പം എല്ലാം പ്രശ്‌നങ്ങള്‍ക്കും കൂടെ നിന്ന അമ്മയുടെ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം പ്രതിസന്ധിഘട്ടത്തിലും ശ്രീശാന്തിനൊപ്പം ചേര്‍ന്നു നിന്ന ആളാണ് അമ്മ സാവിത്രി ദേവി. വിവാദങ്ങളില്‍ ശ്രീശാന്ത് അകപ്പെട്ടപ്പോള്‍ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ശ്രീശാന്തിന്റെ അമ്മ അതിജീവിച്ച മറ്റൊരു പ്രതിസന്ധിയെ കുറിച്ച് അധികം ആര്‍ക്കും തന്നെ അറിയില്ല. അമ്മയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശ്രീശാന്ത്.

വാക്കുകൾ, ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും കരുതയായ സ്ത്രീ തന്റെ അമ്മ ആയിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. എന്നാല്‍ അമ്മ ഇപ്പോള്‍ വല്ലാത്ത ഒരു അവസ്ഥയില്‍ കൂടിയാണ് കടന്നു പോകുന്നത്. അമ്മയുടെ ഇടത്ത് കാല്‍ ഓപ്പറേഷന്‍ ചെയ്തു മുട്ടിന് താഴെ വെച്ച്‌ മുറിച്ച്‌ മാറ്റിയിരിക്കുകയാണ്. അത് കൊണ്ട് അമ്മയ്ക്ക് വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ അമ്മയുടെ രോഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും താരം വ്യക്തമാക്കിയില്ല.

ബിഗ് ബോസ്സില്‍ വിജയിക്കാന്‍ കഴിയാത്തതില്‍ സങ്കടം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് ശ്രീശാന്ത് മറുപടി നല്‍കിയത്. ബിഗ് ബോസ് വീട്ടില്‍ വെച്ച്‌ ഉണ്ടായ അനുഭവങ്ങള്‍ വളരെ വലുതാണ്. വിലപ്പെട്ട ദിവസങ്ങള്‍ ആയിരുന്നു അവയൊക്കെ. കൂടാതെ സല്‍മാന്‍ ഭായിയുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞു. അത് കൊണ്ട് തന്നെ പരുപാടിയില്‍ കപ്പ് കിട്ടാതിരുന്നതില്‍ തനിക്ക് വലിയ സങ്കടം ഒന്നും ഉണ്ടായില്ലെന്നും തന്റെ ഭാഗ്യം കൊണ്ടാണ് പരുപാടിയില്‍ റണ്ണറപ് ആകാന്‍ കഴിഞ്ഞതെന്നും താരം പറഞ്ഞു.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

6 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

39 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago