entertainment

ജാതകം നോക്കിയേ വിവാഹം ചെയ്യൂ, രാഹുലിന് സിനിമ ചെയ്യണമെങ്കില്‍ അതിന് മുന്‍പ് വിവാഹം നടക്കണം- ശ്രീവിദ്യ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ ആണ് ശ്രീവിദ്യയുടെ ഭാവി വരന്‍.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു ശ്രീവിദ്യയുടെയും രാഹുലിന്റെയും വിവാഹ നിശ്ചയം. എന്നാല്‍ വിവാഹം പല കാരണങ്ങള്‍ കൊണ്ടും വൈകിപ്പോയി. അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുകയാണ് താരങ്ങൾ. എവിടെ കണ്ടാലും ആളുകള്‍ തന്നോട് ചോദിയ്ക്കുന്ന രണ്ട് കാര്യം, ‘സിനിമ എപ്പോഴാണ് പുറത്ത് വരുന്നത്, കല്യാണം എപ്പോഴാണ്’ എന്നീ രണ്ട് ചോദ്യങ്ങള്‍ മാത്രമാണ്. സിനിമ എന്ന് എന്ന ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരമില്ല, പക്ഷെ കല്യാണം എപ്പോഴാണ് എന്ന ചോദ്യത്തിന് ഇപ്പോള്‍ വ്യക്തമായ മറുപടിയായി എന്ന് രാഹുല്‍ രാമചന്ദ്രന്‍ പറയുന്നു. ജാതകം നോക്കിയപ്പോള്‍ കല്യാണത്തിന് ശേഷം മതി സിനിമ എന്ന് പറഞ്ഞുവത്രെ.

ജാതകത്തില്‍ എല്ലാം എനിക്ക് വലിയ വിശ്വാസമാണ്, രാഹുല്‍ എന്നെ കല്യാണം കഴിച്ചാല്‍ മാത്രമേ എല്ലാ കാര്യങ്ങളും ശരിയാവൂ എന്ന് പറഞ്ഞതില്‍ തനിക്കും വിശ്വാസമുണ്ട് എന്ന് തന്റെ സ്വസിദ്ധമായ തമാശയോടെ ശ്രീവിദ്യയും പറഞ്ഞു. ഡിസംബറില്‍ അമ്മൂമ്മ മരിച്ചതിനാലാണ് കല്യാണം നീണ്ടു പോയത്. ആറ് മാസത്തിനിടയില്‍ കല്യാണം നടത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അതിന് ശേഷം ഞങ്ങളുടെ രണ്ട് പേരുടെയും ബര്‍ത്ത് ഡേ മന്ത് വന്നു. ജനിച്ച മാസം വിവാഹം ചെയ്യരുത് എന്ന വിശ്വാസവും ഞങ്ങള്‍ക്കുണ്ട്. അത് കഴിഞ്ഞ് കന്നിമാസമാണ്. കന്നിയിലും വിവാഹം ചെയ്യില്ല. അവസാനം ചിങ്ങമാസത്തില്‍ ഒരു ഡേറ്റ് കണ്ടു.

ഇനി അഞ്ച് മാസം കൂടെയുണ്ട്. സെപ്റ്റംബര്‍ 8 ന്, രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചിട്ടാണ് വിവാഹം. വിവാഹത്തിന് ശേഷം രാഹുലിന്റെ നാട്ടില്‍ വച്ച് പത്താം തിയ്യതി റിസപ്ഷന്‍ നടത്താം എന്നാണ് തീരുമാനം. പക്ഷെ അതിന്റെ കൃത്യമായ ഡേറ്റ് പ്ലാന്‍ ചെയ്തിട്ടില്ല. കല്യാണത്തിന്റെ ഡേറ്റ് മാത്രമേ ഇപ്പോള്‍ എടുത്തിട്ടുള്ളൂ.

എന്‍ഗേജ്‌മെന്റ് ഞങ്ങള്‍ വളരെ സ്വകാര്യമായി നടത്തിയ ഒരു ചടങ്ങായിരുന്നു. പക്ഷെ അതെല്ലാവരും അറിഞ്ഞു. കല്യാണം അങ്ങനെയായിരിക്കില്ല, എല്ലാവരോടും പറഞ്ഞ് നടത്തും, അതും യൂട്യൂബിലൂടെ പറയും എന്ന് രാഹുലും ശ്രീവിദ്യയും ആദ്യമേ പറഞ്ഞിരുന്നു. ഇരുവരും വാക്ക് പാലിച്ചു. ഇനിയുള്ള വിവാഹ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ തന്നെ അറിയിക്കുന്നതായിരിക്കും.

യുട്യൂബ് ചാനലിലൂടെയും സജീവമായ ശ്രീവിദ്യ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതും ആരാധകരെ സ്വന്തമാക്കിയതും. 2016ലാണ് ശ്രീവിദ്യ ആദ്യ സിനിമ ചെയ്തത്. ക്യാംപസ് ഡയറിയായിരുന്നു സിനിമ. നിരവധി പ്രമുഖ താരങ്ങളടക്കം അണിനിരന്ന സിനിമയായിരുന്നു അത്. ശേഷം മമ്മൂട്ടി ചിത്രം കുട്ടനാടന്‍ വ്‌ലോ?ഗിലും ശ്രീവിദ്യ അഭിനയിച്ചു. ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ബിബിന്‍ ജോര്‍ജിന്റെ ഒരു പഴയ ബോംബ് കഥയായിരുന്നു ശ്രീവിദ്യയുടെ മൂന്നാമത്തെ സിനിമ.

Karma News Network

Recent Posts

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

20 mins ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

53 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

1 hour ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

2 hours ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

2 hours ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

3 hours ago